Articles

പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ?

അടുത്തയിടെ നടന്ന ഒരു സംഭവം പറഞ്ഞു കൊണ്ട് ഇന്നത്തെ ടോപിക് ആരംഭിക്കാം.

കഴിഞ്ഞ ആഴ്‌ച്ച രാത്രി ഒന്നരയോടുകൂടി എനിക്ക് വാർഡിൽ നിന്ന് ഒരു കോൾ വരുന്നു. കാര്യം അന്വേഷിച്ചപ്പോൾ ഒരു രോഗിക്ക് വേദനയാണ് എന്നു പറഞ്ഞാണ് കോൾ. അന്വേഷിച്ചപ്പോൾ രോഗി Tongue Cancer സർജറി കഴിഞ്ഞ മൂന്നാം ദിവസം ആണ്. സാധാരണ ഇതുപോലുള്ള വേദനയ്ക്കുള്ള കംപ്ലയിന്റന്ന് എന്നെ നേരിട്ട് വിളിക്കാറില്ല എൻറെ അസ്സിസ്റ്റന്റ്സ് നെയോ അല്ലെങ്കിൽ ജൂനിയേഴ്‌സ്നോ ആണ് സാദാരണ വിളിക്കാറ്. ഞാൻ കാര്യമന്വേഷിച്ചു എന്താണ് വിളിക്കാൻ ഉള്ള കാര്യം ? ജൂനിയർ ഡോക്ടർ വന്നു കണ്ടില്ലേ ? സിസ്റ്റർ പറയുകയാണ് കണ്ടു, പക്ഷേ അവരു വേദനക്ക് മരുന്ന് കൊടുക്കാൻ സമ്മതിക്കുന്നില്ല.. കാരണം ഇന്ന് പുതിയൊരു ബൈസ്റ്റാൻഡർ ആണ് കൂടെ അതാണ് പ്രശ്നം അതുകൊണ്ടാണ് സാറിനെ വിളിച്ചത്.. ജൂനിയർ ഡോക്ടർ വന്നിട്ട് അവര് തമ്മിൽ സംസാരിച്ചിട്ട് ശരിയായില്ല അതുകൊണ്ടു സാറിനെ വിളിച്ചതാണ് എന്ന് കൂടി സിസ്റ്റർ വിശദീകരിച്ചു. ഞാൻ എന്റെ ജൂനിയർ ഡോക്ടർ ഹരിയെ വിളിച്ചു ഹരി കാര്യങ്ങൾ കൃത്യമായിട്ട് പറഞ്ഞു അതായതു അവര് വൈകുന്നേരത്തെ ഡോസിനൊള്ള വേദനക്കുള്ള മരുന്നും എടുത്തിട്ടില്ല . വൈകുന്നേരത്തെ ഡോസ് സാധാരണ എടുത്തു കഴിഞ്ഞാൽ പിന്നെ രാത്രി മുഴുവനും ഉറങ്ങാനാണ് പതിവ് . ഞാൻ ചോദിച്ചു കാര്യം എന്താണ് ? അപ്പൊ പറഞ്ഞു പുതിയ ബൈസ്റ്റാൻഡർ വന്നിട്ടുണ്ട് അവര് എല്ലാം മരുന്നുകളും നോക്കിയതിനു ശേഷമേ രോഗിക്ക് കൊടുക്കാൻ സമ്മതിക്കുകയുള്ളൂ . വൈകുന്നേരം പാരസെറ്റമോൾ ആണ് നമ്മൾ വേദനക്ക് സാധാരണ കൊടുക്കാറുള്ളത് അത് കൊടുക്കാൻ പറഞ്ഞപ്പോൾ അവര് വേണ്ടാ എന്ന് പറഞ്ഞു രോഗിയും നിരസിച്ചു . അവരു വേദന ഇല്ലാത്തതു കൊണ്ടായിരിക്കും എന്നു അവരും വിചാരിച്ചു അതുകൊണ്ടു മരുന്ന് കൊടുത്തുമില്ല . രാത്രിയിൽ വീണ്ടും വേദന പറഞ്ഞപ്പോൾ ഹരി പാരസെറ്റമോൾ 1 gm കൊടുക്കാൻ പറഞ്ഞു . ബൈസ്റ്റാൻഡർ പാരസെറ്റമോൾ രോഗിക് കൊടുക്കാൻ സമ്മതിക്കുന്നില്ല അതാണ് അവർ എന്നെ നേരിട്ട് വിളിക്കാൻ കാരണം . ഞാൻ പറഞ്ഞു രാത്രിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട വേറെ ഏതേലും മരുന്ന് കൊടുക്കാം എന്ന് പറഞ്ഞു പകരമായിട്ടുള്ള മരുന്ന് ഹരിയോട് പറഞ്ഞുകൊടുക്കുകയും ചെയ്‌തു .

പാരസെറ്റമോൾ ആണ് ഏറ്റവും സേഫ് ആയിട്ടുള്ള വേദനസംഹാരി മറ്റ് പാർശ്വഫലങ്ങളോ ഹാങ്ങ് ഓവറോ ഒന്നും ഇല്ലാതെ സുഖമായി പോകുന്ന ഒരു മരുന്നാണ് . പിറ്റേ ദിവസം രാവിലെ ഞാൻ റൗണ്ട്സിനു ചെന്നു . നമ്മൾ സാധാരണ പോലെ വളരെ സ്നേഹത്തോടെ രോഗിയുമായിട്ടു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത് ഇന്നലെ പറഞ്ഞ ബെസ്റ്റാൻഡർ നിൽപ്പൊണ്ട്. ബെസ്റ്റാൻഡർ എന്നോടൊന്നും സംസാരിക്കുന്നില്ല നമ്മൾ പറയുന്നതൊക്കെ തല കുലുക്കി കേൾക്കുന്നുണ്ട് . ഞാൻ തിരിച്ചു പുറത്തോട്ടു ഇറങ്ങി . തൊട്ടുപുറകേ ഡോക്ടർ എന്ന് പറഞ്ഞു ബെസ്റ്റാൻഡർ പിറകെ റൂമിനു പുറത്തു വന്നു . ഞാൻ ചോദിച്ചു എന്താണ് ? പറഞ്ഞ രോഗി വിവരങ്ങൾ ളെ കുറിച്ചു ചോദിക്കാനാണോ?. ഉടനെ വളരെ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു അല്ല. പിന്നെഎന്താണ് സൗമ്യതയോടെ തന്നെ ഞാൻ ചോദിച്ചു..ഡോക്ടർക്ക് അറിയാമെല്ലോ എന്റെ അമ്മാവന് കാൻസർ സർജറി കഴിഞ്ഞു കിടക്കുന്ന ആളാണ് . അപ്പൊ വീണ്ടും ഡോക്ടർ എന്തിനാണ് കാൻസർ ഉണ്ടാകുന്ന മരുന്ന് തന്നെ വീണ്ടും പുള്ളിക്ക് കൊടുക്കുന്നെ ? എന്താണ് ഡോക്ടർ ഇങ്ങനെ ? വളരെ ഗൗരവത്തിലാണ് അദ്ദേഹം . എന്താ ചേട്ടാ , അങ്ങനെ ചോദിക്കാൻ കാര്യം ? എന്ന് ഞാൻ ചോദിച്ചു . പറഞ്ഞു തീരുന്നതിനു മുമ്പേ പുള്ളി പുറകെ പിടിച്ചിരുന്ന മൊബൈൽ പൊക്കി പിടിച്ചു . ഞാൻ ചോദിച്ചു എന്താ ഈ മൊബൈലിൽ ? ഡോക്ടർ ഒന്ന് കണ്ടു നോക്കൂ എന്ന് പറഞ്ഞു. വിഡിയോ ക്ലിപ് ജേക്കബ് വടക്കാഞ്ചേരി എന്നൊരാൾ നടത്തുന്ന പ്രഭാഷണം ആണ്.. അദ്ദേഹം പറയുന്നത് ചുരുക്കി പറഞ്ഞാൽ ഇങ്ങനെ ആണ് മലയാളിക് ഏറ്റവും ഇഷ്ടം ഉള്ള മോളാണ് പാരസെറ്റമോൾ.. നിങ്ങൾ പാരസെറ്റമോൾ ലിങ്ക്ഡ് വിത്ത്‌ കാൻസർ എന്ന് ഗൂഗിൾ ചെയ്താൽ പാരസെറ്റമോൾ ഉപയോഗിച്ചാൽ ബ്ലഡ്ക്യാൻസർ, ലിംഫ് കാൻസർ എന്നിവ വരും എന്ന പഠനങ്ങൾ ഉണ്ട്.. അതിനാൽ നിങ്ങൾ പാരസെറ്റമോൾ കഴിക്കരുത്. പിന്നെ മോഡേൺ മെഡിസിൻ ഡോക്ടർ മാരെ കുറച്ച് കുറ്റം പറയുകയും ചെയ്ത് വിഡിയോ അവസാനിക്കുന്നു.

ഇത് കേട്ടു കഴിഞ്ഞപ്പോൾ നിങ്ങൾക്കും ഒരു സംശയം തോന്നിയേക്കാം . ആ ബെസ്റ്റാൻഡർ പറയുന്നത് ശരിയല്ലേ എന്ന് . മൂന്ന് കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഈ ജേക്കബ് വടക്കാംച്ചേരി എന്ന ആൾ പറയുന്നത് വെറും തെറ്റാണ് . അല്ലെങ്കിൽ അദ്ദേഹം ആധുനിക വൈദ്യ ശാസ്ത്രത്തെ ഇപ്പോൾ പൊളിച്ചടുക്കി തരാം എന്ന് രീതിയിലുള്ള അദ്ദേഹത്തിന്റെ സ്വപ്നം ഒരു മലർപ്പൊടികാരൻറെ സ്വപ്നം പോലെയാണ് എന്ന് ഞാൻ നിങ്ങൾക്ക് മനസിലാക്കി തരികയാണ് ഈ ലേഖനം. വിഷയത്തിലേക്ക് പോകുന്നതിനു മുമ്പ് ഒരു കാര്യം വ്യക്തമായി ഞാൻ നിങ്ങളോട് പറഞ്ഞു കൊള്ളട്ടെ . പാരസെറ്റമോൾ എന്ന് പറയുന്നത് വളരെയധികം സേഫ് ആയിട്ടുള്ള ഒരിക്കലും കാൻസർ ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത ഒരു മരുന്ന് ആണ്. മരുന്ന് എന്ന രീതിയിൽ ഉപയോഗിച്ചാൽ യാതൊരുവിധ സീരിയസ് പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നാണ് പാരസെറ്റമോൾ . ഇവിടെ പ്രശ്നം പറ്റിയിരിക്കുന്നത് ഈ ജേക്കബ് വടക്കാംച്ചേരി പോലുള്ള ആൾക്കാർ ഗൂഗിൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില അബദ്ധങ്ങൾ ആണ്.ഗൂഗിൾ എന്ന് പറയുന്നത് വളരെയധികം ഇൻഫൊർമേഷൻസ് നമുക്ക് തരുന്ന ഒരു സ്ഥലമാണ് . പക്ഷേ ശാസ്ത്രീയമായി ഇത് മനസ്സിലാക്കാനും അത് അപഗ്രഥിക്കാനും കഴിവില്ലാത്ത ഇതുപോലെയുള്ള നാച്ചുറോപ്പതിക്കാരൻ സ്വന്തം വിവരം വെച്ച് വിശകലം ചെയ്‌തു പഠിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നം മാത്രമാണ് ഈ ജേക്കബ് വടക്കാംച്ചേരി ഇവിടെ ചൂണ്ടിക്കാണിക്കുന്ന പ്രശ്നം .

ജേക്കബ് വടക്കാംച്ചേരി പറയുന്നപോലെ സ്ക്രോൾ ചെയ്തു നോക്കുക അവിടെ പാരസെറ്റമോൾ. ലിങ്ക്ഡ് വിത്ത്‌ കാൻസർ എന്ന് കൊടുത്തു കഴിഞ്ഞാൽ കുറേ കാര്യങ്ങൾ സ്‌ക്രീനിൽ വരും. ചില പഠനത്തിൽ കാണാൻ സാധിക്കും പാരസെറ്റമോൾ ഉപയോഗിച്ചവരിൽ കാൻസർ കൂടുതലാണ് എന്ന്. അവിടെ നിർത്തരുത് വീണ്ടും താഴേക്കു സ്ക്രോൾ ചെയ്യുക . അവിടെ വരുമ്പോൾ നിങ്ങൾക്കൊരു ഏരിയ കാണാൻ പറ്റും . അവിടെ "confounding factors" എന്ന് പറഞ്ഞു എഴുതിയിട്ടുണ്ടാവും . അവിടെ നിന്ന് വായിക്കുമ്പോൾ മനസ്സിലാകുന്ന കാര്യം എന്ന് പറയുന്നത് കാൻസർ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഈ രോഗത്തിൻറെ ലക്ഷണങ്ങളായ വേദന , പനി തുടങ്ങിയ ലക്ഷണങ്ങൾക്കുവേണ്ടി ഈ രോഗികളെല്ലാം പാരസെറ്റമോൾ ഉപയോഗിച്ചിട്ടുണ്ട് . അപ്പൊ അങ്ങനെ വരുമ്പോൾ ഈ പഠനത്തിൽ കാൻസർ ഉള്ളവരെല്ലാം ധാരാളം പാരസെറ്റമോൾ ഉപയോഗിച്ചതായി ആ പഠനത്തിൽ വരികയും ചെയ്‌തു. വിവിധ പഠനങൾ അപഗ്രഥിക്കബോൾ അതായതു ഈ "confounding factors" എന്താണെന്നു മനസ്സിലാക്കാതെ ഈ സൂഡോ സയൻസുകാർ ഈ ഗൂഗിളിൽ വരുന്ന വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നം . നമ്മള് ഒരു പഠനം നടത്തുമ്പോൾ ഒരു ഇൻഡിപെൻഡന്റ് ആയിട്ടുള്ള ഒരു വേരിയബിൾ കടന്നു വരുന്നു ആ വേരിയബിൾ പഠനത്തിന്റെ റിസൾട്ടിനെ ബാധിക്കുന്നു ശരിക്കും ആ ഫാക്ടർ ഉണ്ടാവാൻ പാടില്ല എങ്കിലേ നമുക്ക് പഠനത്തിന്റെ യഥാർത്ഥ റിസൾട്ട് കിട്ടുകയുള്ളൂ . അങ്ങനെയുള്ള ഫാക്ടറിനെയാണ് "confounding factors" എന്ന് പറയുന്നത് .

നമുക്കറിയാം സ്ത്രീകളിലാണ് സ്തനാർബുദം (breast cancer ) ഏറ്റവും കൂടുതൽ ഉള്ളത് . പുരുഷമാരിൽ താരതമ്യേന കുറവാണ് . ഇനി നമ്മൾ ഒരു പഠനം നടത്തുന്നു . ബ്രാ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം കൂടുതലാണോ ? നമുക്കറിയാം പുരുഷന്മാർ ആരും ബ്രാ ഉപയോഗിക്കുന്നില്ല. അപ്പൊ മുഴുവൻ വിവരങ്ങൾ എടുത്തു കഴിയുമ്പോൾ , വേണമെങ്കിൽ പഠനത്തിന്റെ റിസൾട്ട് എന്ന് പറയുന്നത് ബ്രാ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം കൂടുതലാണ് എന്ന് വ്യാഖ്യാനിക്കാം . ഇപ്പോൾ മനസ്സിലായിക്കാണുമെല്ലോ പഠനം നടത്തി റിസൾട്ട് വന്നു എന്ന് പറഞ്ഞാൽ അത് സത്യമാകണം എന്ന് നിർബന്ധമില്ല എന്ന് . ഇങ്ങനെ ഉണ്ടാകുന്ന ആ ഫാക്ടറിനെ ആണ് നമ്മൾ "confounding factors" എന്ന് പറയുന്നത് . ജേക്കബ് വടക്കാംച്ചേരി പോലെയുള്ള ആൾക്കാർക്കു സംഭവിച്ചിരിക്കുന്നതും ഇതാണ് . ഗൂഗിളിൽ വരുന്ന പഠനത്തിന്റെ യാഥാർഥ്യം അല്ലെങ്കിൽ അത് എങ്ങനെയാണു വിശകലനം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാതെ തോക്കിൽ കയറി വെടി വെക്കാൻ ശ്രമിക്കുകയാണ് മോഡേൺ മെഡിസിൻ ഇപ്പോൾ നശിപ്പിച്ചു കളയുമെന്ന് പറഞ്ഞു ഇറങ്ങിയിരിക്കുന്ന ഇവർ . ഒരു കാര്യം കൂടി അടിവര ഇട്ട് പറയേണ്ടതുണ്ട് അതായത് മോഡേൺ മെഡിസിൻ എന്നും ഓപ്പൺ ആണ് . എന്തെന്നാൽ ഒരു മരുന്ന് ഇറങ്ങി കഴിഞ്ഞാൽ അവിടെ കൊണ്ട് നിർത്തുന്നതല്ല മോഡേൺ മെഡിസിന്റെ ആ മരുന്നിനെക്കുറിച്ചുള്ള പഠനം. ആ മരുന്നിനെക്കുറിച്ചു നിരന്ത രമായി പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കും . കാരണം എന്തെങ്കിലും പുതിയ പാർശ്വഫലങ്ങൾ അല്ലെങ്കിൽ അവര് ഉദ്ദേശിക്കാത്ത ഇഫക്ട്സ് ഉണ്ടോ എന്ന് കണ്ടുപിടിക്കും . അത് എന്തെങ്കിലും കാരണത്താൽ അങ്ങനെ ഉണ്ടായാൽ ആ മരുന്ന് തിരിച്ചു വിളിക്കും. അത് ലോകത്തിന് മുൻപിൽ വിളിച്ചു പറയുകയും ചെയ്യും.അതാണ് മോഡേൺ മെഡിസിന്റെ തുറവി അഥവാ ഓപ്പനൻസ് . ജേക്കബ് വടക്കാംച്ചേരി പോലെയുള്ള നാച്ചുറോപ്പതികാർക്കു ഇത് മനസ്സിലാകത്തില്ലാ . കാരണം അവര് 3000, 5000 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ചെയ്തിരുന്നു അത് തന്നെയാണ് ഇപ്പോഴും ശരി എന്നു വിശ്വസിക്കുകയും അതിനെക്കുറിച്ചു യാതൊരു പഠനവും നടത്താതെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്‌യുന്നു. അത് കൊണ്ടാണ് അവർക്ക് ഇതൊന്നും ദഹിക്കാനോ അല്ലെങ്കിൽ മനസ്സിലാക്കാനോ ഈ സൂഡോ സയൻസുകാർക്കു സാധിക്കാത്തത് .

എന്തിനാണ് ഇങ്ങനെയുള്ള പഠനങ്ങളൊക്കെ അനുവദിക്കുന്ന അല്ലെങ്കിൽ ഗൂഗിളിൽ വരുന്നത് ? അത് നമുക്ക് ഒരിക്കലും തടഞ്ഞുനിർത്താൻ പറ്റില്ലാ . കാരണം അത് ഓരോരുത്തരുടെയും താല്പര്യമാണ് . അത് നമ്മൾ ഗൂഗിൾ ചെയ്‌തു നോക്കിയാൽ ഇത് പോലെ പല രസകരമായ പഠനകളു കാണാൻ സാധിക്കും. ഉദാഹരണത്തിന് "5 Bad Scientific Studies " അല്ലെങ്കിൽ "confounding factors" കുറിച്ചു ഗൂഗിൾ ചെയ്‌തു നോക്കുക . ഇതുപോലെ രസകരമായ പഠനങ്ങൾ കാണാൻ സാധിക്കും . ഏറ്റവും തമാശ നിറഞ്ഞ ഒരു കാര്യമാണ് ഐസ്ക്രീം കഴിക്കുന്നവർക്ക് സൺബേൺ കൂടുതലാണ് എന്ന പഠനം...സമ്മറിലാണ് പുറത്തൊക്കെ ആൾക്കാര്‌ കൂടുതൽ ഐസ്ക്രീം കഴിക്കുന്നതും സൺബാത്തിങ്ങിനു പോകുന്നത് . അതിലെ confounding factor ആയ സമ്മർടൈം എന്നുള്ളത് ഉൾപ്പെടുത്താതെയുള്ള അവലോകനം ആണ് ഇത്തരം തമാശ നിറഞ്ഞ ഉത്തരം ഉണ്ടാകാൻ കാരണം.. ഇത് പോലെ രസകരമായ കുറെ കാര്യങ്ങൾ ഗൂഗിൾ ചെയ്‌താൽ കിട്ടും. അതുകൊണ്ടു മനസ്സിലാക്കുക ഗൂഗിൾ എന്ന് പറയുന്നതു ഇൻഫർമേഷൻ കിട്ടുന്ന സ്ഥലമാണ് പക്ഷേ ഇൻഫർമേഷൻ എങ്ങനെ വിശകലനം ചെയ്യണമെന്ന് ഇതിനകത്ത് ഉള്ള സാധനങ്ങൾ നിങ്ങൾ ഉപയോഗിച്ചാൽ മാത്രമേ നിങ്ങൾക്ക് ശരിയായ ഉത്തരം ലഭിക്കൂ .

ഇനി കുറച്ച് ശാസ്ത്രീയ സത്യങ്ങൾ അഥവാ ഫാക്ടസ് കൂടെ പറയാം . ഒരു വസ്തുവിന്റെ കാർസിനോജൻസിറ്റി അല്ലെങ്കിൽ ഒരു കെമിക്കൽ അല്ലെങ്കിൽ ഒരു പദാർത്ഥം കാൻസർ ഉണ്ടാക്കുവാനുള്ള സാധ്യത അതാണ് കാർസിനോജൻസിറ്റി എന്ന് പറയുന്നത് . അത് നിശ്ചയിക്കുകയും അതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഏജൻസിയാണ് ഇൻറർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC). അവർ വളരെ കൃത്യമായി പറയുന്നുണ്ട് പാരസെറ്റമോൾ ഒരു കാർസിനോജൻ അല്ല . അത് ഒരു രീതിയിലും കാൻസർ ഉണ്ടാക്കത്തില്ലാ . രണ്ടാമത്തെ ഏജൻസി USFDA ഇതാണ് നമ്മുടെ ലോകത്തുള്ള എല്ലാവരും ഫോളോ ചെയ്യുന്ന ഒരു ഡ്രഗ്സ് ഏജൻസി . അവര് വ്യക്തമായി പറയുന്നുണ്ട് പാരസെറ്റമോൾ ഒരു കാൻസർ ഉണ്ടാക്കുന്ന വസ്തുവല്ല എന്ന്. ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം . " Drug Controller of India " അവരും വ്യക്തമായി പറയുന്നുണ്ട് പാരസെറ്റമോൾ ഒരു കാർസിനോജൻ അല്ലാ എന്ന് . ഇനി ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയാം. നമ്മൾ ഏതൊരു കെമിക്കൽ അതിന്റെ അളവ് ശരീരത്തിൽ എത്ര കേറുന്നു എന്നനുസരിച്ചാണ് ടോക്സിസിറ്റി വരുന്നത് , അല്ലെങ്കിൽ നമുക്ക് വിഷമായി മാറുന്നത് . നമ്മുക്ക് അറിയാം നമ്മുടെ ചുറ്റുമുള്ള നമ്മളെ ജീവൻ നിലനിർത്തുന്ന ഓക്സിജൻ അത് നിശ്ചിത അളവിൽ കൂടുതൽ ശ്വസിച്ചാൽ വിഷമായി മാറും. അതുപോലെ നമ്മൾ കുടിക്കുന്ന വെള്ളം പരിധിവിട്ട് കുടിച്ചാലും നമ്മൾ മരിച്ചു പോകും . അപ്പൊ ഇതിൻറെയൊക്കെ അളവാണ് ഒരു വസ്തു വിഷമാണോ അല്ലെങ്കിൽ കാർസിനോജനിക് ആണോ എന്ന് തീരുമാനിക്കുന്നത് . അതുകൊണ്ട് പാരസെറ്റമോൾ എന്ന രാസവസ്തു അതായത് "acetaminophen" വേദനക്കും പനിക്കും ഉപയോഗിക്കുന്ന അളവിൽ ഉപയോഗിച്ചാൽ അത് ഒരു രീതിയിലും നമുക്ക് അപകടം ഉണ്ടാക്കുന്നില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക . കാരണം ഏതൊരു രാസവസ്തുവിന്റെയും എത്ര ശരീരത്തിലേക്ക് പോകുന്നു എന്നുള്ളതിനനുസരിച്ചാണ് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ബാഡിഫക്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് നിശ്ചയിക്കപ്പെടുന്നത് .

ഇനി ഈ പഠനങ്ങളും കാര്യങ്ങളും എങ്ങനെയാ വരുന്നത് എന്ന് നോക്കാം . നമ്മുടെ അമേരിക്കയിലെ USFDA - യുടെ കാര്യം നേരത്തെ പറഞ്ഞത് ഓർക്കുക. അമേരിക്കയിലെ തന്നെ സ്റ്റേറ്റ് ആയ കാലിഫോർണിയ സ്റ്റേറ്റില് ഒരു ഗ്രൂപ്പ് ആൾക്കാര് അവിടെ ഈ "acetaminophen" (Chemical name of Paracetamol ) അതിനോട് സാമ്യമുള്ള "phenacetin" എന്ന് പറയുന്ന മരുന്ന് പണ്ട് വേദനക്കായിട്ടും പനിക്കായിട്ടും ഉപയോഗിക്കുന്നുണ്ട് . അത് അല്പം ദോഷകരമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് കണ്ടുപിടിച്ചു അത് നിരോധിച്ചു . ഈ "phenacetin" നും "acetaminophen" നും കെമിക്കലി അടുത്തടുത്തുള്ള രണ്ടു മോളിക്യൂളുകളാണ്. അതും പ്രശ്നമാണ് എന്ന് പറഞ്ഞു ഒരു ഗ്രൂപ്പ് അത് നിരോധിക്കണമെന്ന് ഇറങ്ങി . കോവിഡ് കാലത്തു മുൻപ് അതിനെതിരെ അവരുടെ ഡ്രഗ് കൺട്രോളർ ഡീറ്റൈൽ പഠനത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി . അതിനെതിരെ അമേരിക്കയിലെ USFDA പറഞ്ഞു നിങ്ങൾ ചെയ്യുന്നത് ശരിയല്ല അതൊരു പ്രശ്നക്കാരൻ അല്ല ഇതൊക്കെത്തുടർന്നാണ് ഇതുപോലുള്ള പഠനങ്ങളും കാര്യങ്ങളൊക്കെ ധാരാളം നമ്മുടെ ഗൂഗിളിൽ ലഭ്യമാകാൻ തുടങ്ങിയത് .

വിഷയം തീരുന്നതിനു മുൻപ് നമ്മുടെ ഗൂഗിൾ വിദഗ്ദ്ധൻ ജേക്കബ് വടക്കഞ്ചേരിയെ ഒന്ന് ഗൂഗിൾ ചെയ്‌തു നോക്കാം . നമുക്ക് ഗൂഗിൾ തരുന്ന റിസൾട്ട്‌ ഇങ്ങനെ ആണ് ഒന്ന് കേരളത്തിൽ സൂഡോ സയൻസ് അതായതു അബദ്ധ സയൻസ് പ്രചരിപ്പിക്കുന്നതിൽ പ്രമുഖൻ , രണ്ടാമത്തേത് നാച്ചുറോപ്പതി ഉപയോഗിച്ച് ഒരാളുടെ ഭാവി തൊലച്ചതിനു കോഴിക്കോട് ഒരു കോടതി നാലു ലക്ഷം പിഴ വിധിച്ച കഥ , മറ്റൊരു ഗൂഗിൾ റിസൾട്ട് ആണ് എലിപ്പനിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ തള്ളലിനു വേണ്ടി പോലീസ് അറസ്റ്റ് ചെയ്‌തു അകത്തിട്ട കഥ . ഇനി നിങ്ങൾ തീരുമാനിക്കുക ആര് പറയുന്നത് വിശ്വസിക്കണം ?

News & Articles

more articles