മൺചട്ടിയും കാൻസറും ഈ വിഷയത്തിന്റെ തലക്കെട്ട് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു സംശയം തോന്നാം മൺചട്ടിയും കാന്സറുമായിട്ടു എന്താണ് ബന്ധം? ഈ സംശയം പലർക്കുമുണ്ട്. ആ സംശയം ഒന്ന് ദൂരീകരിക്കുകയാണ് ഇന്നത്തെ ഈ വീഡിയോയുടെ ലക്ഷ്യം. കഴിഞ്ഞ ആഴ്ച ഒപിയിൽ നടന്ന ഒരു രസകരമായ സംഭവമാണ് ഈ വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ആളുടെ പേര് ഞാൻ പറയുന്നില്ല. കാരണം ആൾ എന്റെ നാട്ടുകാരിയാണ് ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. ബ്രെസ്റ്റ് കാൻസർ സർജറി കഴിഞ്ഞു അതിനുശേഷം കീമോ എടുത്തു ഇപ്പൊ റേഡിയേഷൻ എടുത്തുകൊണ്ടിരിക്കുകയാണ്. അപ്പൊ ആ കക്ഷി ഒരു ദിവസം എന്റെ ഓപ്പിയിലേക്ക് കയറി വരുന്നു ഞാൻ എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട്. ഞാൻ പറഞ്ഞു ഈ പേഷ്യന്റ് കഴിയട്ടെ. അപ്പൊ പേഷ്യന്റ് കഴിഞ്ഞ് കേറി വന്നു. അപ്പൊ എനിക്ക് നേരത്തെ പരിചയമുണ്ട് അവളെ. അപ്പൊ എന്താണ് വിശേഷം? അപ്പൊ പറഞ്ഞു എനിക്കൊരു അത്യാവശ്യ കാര്യം പറയാനാണ്. അപ്പൊ എന്റെ കാര്യമല്ല അപ്പൊ ഞാൻ ചോദിച്ചു പിന്നെ എന്താണ്? അപ്പൊ എനിക്ക് ഒരു കാര്യം അറിയാനുണ്ട് അതായത് അലുമിനിയം പാത്രത്തിൽ ചോറ് വെച്ച് കഴിച്ചത് കൊണ്ടാണോ എനിക്ക് ബ്രെസ്റ്റ് കാൻസർ ഉണ്ടായത്? ഞാൻ ചോദിച്ചു അങ്ങനെയൊന്നും ഉണ്ടാവാൻ സാധ്യതയില്ല. അത് ശരിയുമല്ല. എന്നാൽ ഒരു കാര്യം ചെയ്യണം ഡോക്ടർ എന്റെ ഭർത്താവ് ശ്രീകുമാറിനെ ഒന്ന് ഉപദേശിക്കണം. കാരണം വീട്ടിൽ വേലക്കാർ ആരും നിൽക്കുന്നില്ല. അതായത് ഡൊമസ്റ്റിക് ഹെൽപ്പ് ആയിട്ട് വരുന്നവരാരും നിൽക്കുന്നില്ല. എനിക്ക് ആകെ കൺഫ്യൂഷൻ ആയി. ഈ ഒരു അവസ്ഥയിൽ ഞാൻ എന്ത് ഉപദേശിക്കാനാ അല്ലെങ്കിൽ ഞാൻ എന്റെ റോൾ എന്താണ്? ഞാൻ ചിരിച്ചു ഞാൻ ചോദിച്ചു ഞാൻ ചോദിക്കുകയും ചെയ്തു എന്റെ റോൾ എന്താണ്? അപ്പോഴാണ് കാര്യം പറയുന്നത് കാര്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ ശ്രീകുമാറിന്റെ അച്ഛന് 12 വർഷം 12,13 വർഷം മുമ്പ് ലങ് കാൻസർ വന്നു. അദ്ദേഹം മരിച്ചു പോവുകയുണ്ടായി. അതിനുശേഷം ഒരു മൂന്നു വർഷം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് സ്റ്റോമക്ക് കാൻസർ വന്നു. ആ സ്റ്റോമക്ക് കാൻസർ ഞാൻ തന്നെയാണ് ഓപ്പറേറ്റ് ചെയ്തത്. ആള് സുഖമായി ഇപ്പോഴും ജീവിക്കുന്നു. ആ അമ്മയാണ് ഈ നമ്മുടെ പ്രസിദ്ധ പേഷ്യന്റിനെ ഇവിടെ കൊണ്ടുവരികയും കാര്യങ്ങളും ഒക്കെ നോക്കുന്നത്. അപ്പൊ ഈ മൂന്നാമത്തെ ആൾക്കും കൂടെ കാൻസർ വന്നപ്പോഴത്തേക്കും ഒരു പ്രകൃതി ജീവനക്കാരൻ ശ്രീകുമാറിനെ കേറി വട്ടം പിടിച്ചു. എന്നിട്ട് പറഞ്ഞു നമ്മുടെ സിനിമയിലെ കുതിരവട്ടം പപ്പു കഥാപാത്രം പറയുന്ന ഡയലോഗ് പുള്ളി അടിച്ചു ഇപ്പൊ ഞാൻ ശരിയാക്കി തരാം. എന്നിട്ട് എങ്ങനെയാണ് പുള്ളി ശരിയാക്കിയത്? പുള്ളി പറഞ്ഞു നിങ്ങൾക്ക് ഇപ്പോൾ വീട്ടിൽ മൂന്നുപേർക്ക് കാൻസർ ആയി. ഇതിന്റെ എല്ലാം പ്രധാന കാരണം നിങ്ങൾ പ്രകൃതിവിരുദ്ധമായിട്ടുള്ള ജീവിതമാണ്. അപ്പൊ അതിന് ഞാൻ പുള്ളി കുറച്ച് ഉപദേശങ്ങൾ കൊടുത്തു. അതിൽ ആദ്യത്തെ ഉപദേശം എന്ന് പറഞ്ഞു കഴിഞ്ഞാൽ വീട്ടിലെ അലുമിനിയം പാത്രം, ചീനച്ചട്ടി, സ്റ്റീൽ, നോൺ സ്റ്റിക് പാത്രങ്ങൾ എല്ലാം അപ്പോഴേ എടുത്തു കളയുക. അതിനുശേഷം പിന്നെ വേറെ കുറെ ഉട്ടോപ്പിയൻ ഐഡിയാസ് ഇവിടെ ഉണ്ട്. അതായത് ഒരു ദിവസത്തേക്ക് മാത്രമേ ഭക്ഷണം വെക്കാവുള്ളൂ വൈകുന്നേരം എല്ലാം എടുത്തു കളയണം ഫ്രിഡ്ജ് ഓഫ് ചെയ്തിടണം ഒരു കാരണവശാലും ഫ്രിഡ്ജ് ഉപയോഗിക്കരുത്. ഇങ്ങനെ കുറെ ഉട്ടോപ്പിയൻ ഐഡിയാസും കൊടുത്തു. എന്നിട്ട് പറഞ്ഞു നിങ്ങൾക്ക് ഇനി സൂക്ഷിച്ചില്ലെങ്കിൽ അടുത്ത ആൾക്ക് വീണ്ടും കാൻസർ വരും. ശ്രീകുമാർ ഒരു സാധാരണ മനുഷ്യനാണ് പുള്ളി വരണ്ടുപോയി. പുള്ളി ആദ്യത്തെ നടപടിയായിട്ട് വീട്ടിലെ എല്ലാ പാത്രങ്ങളും എടുത്തു കളഞ്ഞു. കറി വെക്കുന്നത് മൺചട്ടിയിലായി അരി വെക്കുന്നത് മൺകുടത്തിലായി. അങ്ങനെ ഓരോരോ പരിപാടികൾ പുള്ളി തുടങ്ങി. അപ്പോൾ വീട്ടിൽ ഡൊമസ്റ്റിക് ഹെൽപ്പ് ആയിട്ട് ആരും നിൽക്കുന്നുമില്ല. അപ്പൊ ഇവർക്ക് ചികിത്സയ്ക്ക് ഇവിടെ വരികയും വേണം ഭക്ഷണം ഉണ്ടാക്കുകയും ഒക്കെ വേണം. അപ്പൊ ആകെ ബുദ്ധിമുട്ടിലായി. അപ്പൊ അതാണ് പുള്ളി ഒന്ന് ഉപദേശിക്കണം ഈ കാര്യങ്ങൾ ഒന്ന് പറഞ്ഞു കൊടുക്കണം എന്ന് എന്നോട് ആവശ്യപ്പെടാനുള്ള കാര്യം. ഇപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത് അത് ഞാൻ പേടിച്ചുപോയി എന്താണ് എന്റെ റോൾ എന്നുള്ളത്. അപ്പൊ ഞാൻ ശ്രീകുമാറുമായിട്ട് സംസാരിച്ച കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളോടും ഞാൻ പറയുന്നത്.
ശ്രീകുമാർ എന്റെ അടുത്ത് വന്നു ഞാൻ ശ്രീകുമാറിനോട് കാര്യങ്ങൾ ചോദിച്ചു. അപ്പൊ പറഞ്ഞു സാറേ ഇതാണ് പ്രശ്നം. അപ്പൊ നമ്മൾ കെമിക്കൽ കലർന്ന അതായത് ഈ അലുമിനിയവും സ്റ്റീലും ഇരുമ്പും ഒക്കെ ഉള്ള പാത്രങ്ങൾ, നോൺ സ്റ്റിക് പാത്രത്തിൽ ഒക്കെ കുക്ക് ചെയ്ത് ധാരാളം കെമിക്കൽ നമ്മുടെ ശരീരത്തോട്ട് കയറിയത് കൊണ്ടാണ് എൻറെ ഈ കുടുംബത്തിൽ പലർക്കും കാൻസർ വന്നത്. അപ്പൊ അതുകൊണ്ടാണ് ഞാൻ ഇത് മാറ്റി കെമിക്കൽ ഒന്നും ഇല്ലാത്ത പ്രകൃതിയോട് ഒരുമിച്ച് നിൽക്കുന്ന മൺപാത്രത്തിലേക്ക് മാറിയത്. ഞാൻ കുറെ കാര്യങ്ങൾ പുള്ളിക്ക് പറഞ്ഞു കൊടുത്തു. ശ്രീകുമാറിന് ബോധ്യമായി. ആ പറഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളോടും പറയാം. ഇത് പറയുന്നതിനു മുമ്പ് ഒരു കാര്യം ഞാൻ നിങ്ങളോട് പറയട്ടെ. അതായത് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അതാണ് നമ്മുടെ കെമിസ്ട്രിയുടെ ഒരു ഏകദേശം ഒരു എന്താ പറയണേ ഒരു അവസാന വാക്ക്. അവര് ഒരു ചലഞ്ച് 2010 ൽ നടത്തിയിട്ടുണ്ട്. അതായത് ഈ ഭൂമിയിൽ കെമിക്കൽ ഇല്ലാത്ത ഒരു സാധനം അല്ലെങ്കിൽ ഒരു പ്രോഡക്റ്റ് കൊണ്ടുവന്ന് അവരെ ഏൽപ്പിക്കുകയാണെങ്കിൽ ആ ആൾക്ക് അവര് ഏതാണ്ട് 10 മില്യൺ പൗണ്ട് ഏതാണ്ട് 100 കോടി രൂപയോളം ഓഫർ ചെയ്തിട്ടുണ്ട്. അപ്പൊ ഇത് നമ്മുടെ പ്രകൃതി ജീവനക്കാരന്മാരൊക്കെ കേൾക്കും. ഈ ചലഞ്ച് ഒന്ന് എടുക്കാൻ പറ്റില്ലേ എന്ന് എനിക്ക് അവരോട് ആദ്യം ചോദിച്ചുകൊണ്ട് ഞാൻ കാര്യത്തിലേക്ക് വരാം. അപ്പൊ നമ്മുക്കറിയാമെല്ലോ ഈ നമ്മുടെ മൺപാത്രങ്ങളാണ് നമ്മുടെ വിഷയം. അതായത് മൺപാത്രങ്ങൾ കെമിക്കൽ ഇല്ലാത്ത പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സാധനമാണ്. അപ്പൊ ഈ മൺപാത്രങ്ങൾ എന്തിൽ നിന്നാണ് നമ്മൾ ഉണ്ടാക്കുന്നത്?
മൺപാത്രങ്ങൾ ഉണ്ടാക്കുന്നത് കളിമണ്ണാണ്. അപ്പൊ എന്താണ് കളിമണ്ണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഹൈഡ്രസ് അലൂമിനിയം ഫൈലോ സിലിക്കേറ്റ് എന്ന് പറയുന്ന ഒരു രാസവസ്തുവിനെയാണ് നമ്മൾ ഈ മലയാളത്തിൽ കളിമണ്ണ് എന്നും ഇംഗ്ലീഷിൽ ക്ലേ എന്നും വിളിക്കുന്നത്. അല്ലാതെ ഇത് വേറൊരു വസ്തുവല്ല ഇതൊരു രാസവസ്തു തന്നെയാണ്. ആ രാസവസ്തുവിന്റെ കെമിക്കൽ സ്ട്രക്ച്ചർ ആണ് ഇപ്പോൾ നിങ്ങൾ കേട്ടത്. ഇത് ഫോം ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. കുറെ അലുമിനിയം കോമ്പൗണ്ടുകൾ അലുമിനിയം കോമ്പൗണ്ട് പിന്നെ കുറച്ച് സിലിക്ക കോമ്പൗണ്ട് ഇത് രണ്ടും കൂടി ഒരുമിച്ച് കെമിക്കൽ റിയാക്ഷൻ വഴി സംയോജിക്കുമ്പോൾ അതിനോടൊപ്പം വിവിധ മൂലകങ്ങളായ മഗ്നീഷ്യം, അയൺ തുടങ്ങിയവൊക്കെ ഇതിലേക്ക് കൂടിച്ചേരുന്നു. ഇതിനോടൊപ്പം നമ്മുടെ ആൽക്കലി മെറ്റൽസ് എന്ന് പറയുന്ന കെമിക്കലുകൾ അതായത് സോഡിയം, പൊട്ടാസ്യം പോലെയുള്ള ആൽക്കലി മെറ്റൽസ് വിവിധ അളവുകളിൽ കെമിക്കൽ റിയാക്ഷൻ വഴി ഒരുമിച്ച് ചേരുമ്പോഴാണ് ഞാൻ ഈ നേരത്തെ പറഞ്ഞ ക്ലേ എന്ന കെമിക്കൽ കോമ്പൗണ്ട് ഉണ്ടാകുന്നത്. ഇത് മാത്രമല്ല ഇതും ഒരു കെമിക്കൽ കോമ്പൗണ്ട് ആണ്. അപ്പൊ നമുക്കറിയാം ഈ ക്ലേയ്ക്ക് ഒരു പശിമയുണ്ട്. അതാണ് ഈ പാത്രങ്ങളൊക്കെ ഉണ്ടാക്കാനായിട്ട് എല്ലാവർക്കും ഇത് ഉപയോഗിക്കാനുള്ള പ്രധാനം. ഈ പശിമ എവിടുന്നാ കിട്ടുന്നത് അതായത് ഇങ്ങനെ ഉണ്ടാകുന്ന ഈ കെമിക്കൽ ഫോമിലേക്ക് വരുമ്പോഴത്തേക്കും അതിലേക്ക് കലറുന്ന ഓർഗാനിക് മാറ്റർ അതായത് ഓർഗാനിക് മാറ്റർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ സമയത്ത് പ്രകൃതിയിൽ ഉണ്ടായിരുന്ന ജീവജാലങ്ങൾ ചത്തുപോയതും അതായത് സസ്യങ്ങൾ ആവാം മൃഗങ്ങൾ ആവാം മനുഷ്യരാവാം അവരുടെ എക്സ്ക്രീറ്റ അതുപോലെതന്നെ വിവിധം ബാക്ടീരിയകൾ പ്ലാങ്ക്ടൺ ഇതെല്ലാം കൂടി ഒരുമിച്ച് ഇതിലേക്ക് കലരുമ്പോഴാണ് ഇതിനൊരു പശിമ വരുന്നത്. അപ്പൊ എന്താണ് ക്ലേ അത് എത്രമാത്രം ക്ലീൻ ആണ് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. ഈ ക്ലേ അല്ലെങ്കിൽ കളിമണ്ണ് ലഭിക്കുന്ന ആ സ്ഥലത്തിന്റെ ഉറവിടം അനുസരിച്ച് അതിലെ കെമിക്കൽ കണ്ടെന്റ് മാറിക്കൊണ്ടിരിക്കും. അതനുസരിച്ച് ഈ കളിമണ്ണിന്റെ ഗുണനിലവാരവും മാറിക്കൊണ്ടിരിക്കും അതിലെ കണ്ടെന്റ് മാറുന്നതനുസരിച്ച്. അങ്ങനെ അപ്പൊ ഏതാണ്ട് ഏഴ് തരത്തിലുള്ള കളിമണ്ണുകൾ ഏഴിൽ എട്ട് തരത്തിലുള്ള കളിമണ്ണുകൾ ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്കായിട്ട് അത് നമ്മൾ ഉപയോഗിക്കുന്നുണ്ട്.
അതില് പ്രധാനമായിട്ടും നമ്മുടെ പാത്രങ്ങൾ യൂട്ടൻസിൽസ് ഉണ്ടാക്കാനായിട്ട് മൂന്ന് തരത്തിലുള്ളതാണ് എർത്ത് വെയർ അതുപോലെ സ്റ്റോൺ വെയർ, പോർസലീൻ ഈ മൂന്ന് ടൈപ്പ് കളിമണ്ണുകളാണ് നമ്മൾ പ്രധാനമായിട്ടും ഉപയോഗിക്കുന്നത്. ഇനി അടുത്ത ഭാഗം അതായത് ഈ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ മണ്ണ് പാത്രങ്ങളിലെ മൺചട്ടികൾ കുക്ക് ചെയ്യുമ്പോൾ ഇതിലുള്ള എല്ലാ ഈ പറഞ്ഞ കണ്ടെന്റ്സ് എല്ലാം കുറേശെ കുറേശെ ആയിട്ട് നമ്മുടെ ഭക്ഷണത്തിൽ കലരുന്നുണ്ട്. അപ്പൊ ഈ കലരുന്നത് നമുക്കറിയാലോ നമ്മുടെ അതിലുണ്ടായ അലുമിനിയം ഉണ്ടാവാം അയൺ ഉണ്ടാവാം സിലിക്ക ഉണ്ടാവാം മഗ്നീഷ്യം ഉണ്ടാവാം ഈ വക ധാതുക്കൾ എല്ലാം തന്നെ അതുപോലെ ഓർഗാനിക് മാറ്ററിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ ഭക്ഷണത്തിൽ കലരുന്നുണ്ട്. അപ്പൊ ഇതൊരു കെമിക്കൽ ഫ്രീ സാധനമല്ല കെമിക്കലുകളുടെ ഒരു കൂമ്പാരം ആണ് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. പ്രകൃതി ജീവനക്കാരന് സയൻസും കെമിസ്ട്രിയും ഒന്നും അറിയത്തില്ലാത്തതുകൊണ്ട് പുള്ളിക്ക് ഈ ഇതൊരു കെമിക്കൽ കൂമ്പാരം ആണെന്നും പുള്ളി ഇതൊരു കെമിക്കൽ ഫ്രീ ആണ് പ്രകൃതിയാണ് എന്നൊക്കെ പറയുമ്പോൾ സത്യാവസ്ഥ അറിയില്ല. ഇങ്ങനെയുള്ളവർ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളുമായി ദയവുചെയ്ത് പുറത്തിറങ്ങി ആൾക്കാരുടെ ജീവൻ നശിപ്പിക്കരുത്. ഇനി ഈ മൺപാത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ കളിമണ്ണുകൾ ലഭിക്കുന്ന സ്ഥലത്തിന്റെ അനുസരിച്ച് ഇതിൽ ധാരാളം ഹെവി മെറ്റൽസ് അടങ്ങിയിട്ടുണ്ട്. ഹെവി മെറ്റൽസിന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. അതായത് ഹെവി മെറ്റൽസ് ആയ ആർസെനിക്, കാഡ്മിയം, ലെഡ് ഇതൊക്കെ ഈ കളിമണ്ണിൽ അടങ്ങിയിട്ടുണ്ട്. ഈ മൺപാത്രങ്ങളിലേക്ക് ഇതെല്ലാം കേറുന്നുണ്ട്. ഇതെല്ലാം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഈ മൺപാത്രങ്ങളിൽ രണ്ട് രീതിയിലാണ് ഈ ഹെവി മെറ്റൽസ് നമ്മുടെ ഭക്ഷണത്തിൽ കയറുന്നത്. ഒന്ന് ഈ പറഞ്ഞതുപോലെ നാച്ചുറൽ സോഴ്സ് അതായത് പ്രത്യകിച്ചു ഇപ്പോൾ നമ്മൾ ഏതെങ്കിലും ഒരു മഹാനദി ഗംഗ പോലെയുള്ള മഹാ നദിയുടെ ഏറ്റവും അവസാനം വരുന്ന ഭാഗത്തുള്ള കളിമണ്ണാണെങ്കിൽ അവിടുന്ന് നമുക്ക് ആ നദിയിൽ കൂടെ വരുന്ന മുഴുവൻ ടോക്സിക് എലമെന്റ്സും ഇതിനകത്തേക്ക് കലരുന്നുണ്ട്. അപ്പൊ അങ്ങനെ നാച്ചുറൽ സോഴ്സ് വരെ വരുന്ന ഈ ഹെവി മെറ്റൽസ്. പിന്നെ രണ്ടാമത് നമ്മുടെ ഈ മൺപാത്രം തിളക്കം ആക്കാനായിട്ട് അല്ലെങ്കിൽ അതിനൊരു ഗ്ലേസിങ് കൊടുക്കാനായിട്ട് ഉപയോഗിക്കുന്ന സാധനങ്ങളിലും ധാരാളം ഹെവി മെറ്റൽസ് അടങ്ങിയിട്ടുണ്ട്. അപ്പൊ മൺപാത്രത്തിൽ നിന്ന് കുക്ക് ചെയ്യുന്ന വഴി നമുക്ക് ഈ ഹെവി മെറ്റൽസ് നമ്മുടെ ശരീരത്തിൽ കയറാനും അപകടം ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. അപ്പോൾ ഇതൊരു സേഫ് കുക്കിംഗ് രീതി അല്ല. മൺപാത്രങ്ങളുടെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ഈ മൺപാത്രങ്ങൾ പോറസ് ആണ് അതായത് അതിൽ ചെറിയ ചെറിയ കുഞ്ഞു സുഷിരങ്ങൾ ഉണ്ടാകും.
അപ്പൊ ആ സുഷിരങ്ങളിൽ ഈ ബാക്ടീരിയ, ഫംഗസ്, ഫുഡ് ഡെബ്രിയ എല്ലാം കയറിയിരിക്കാൻ സാധ്യതയുണ്ട്. അപ്പൊ അത് കുറെ നാൾ അങ്ങനെ ഇരുന്നു കഴിഞ്ഞ് അത് കണ്ടാമിനേറ്റഡ് ആയി അതിൽ നിന്ന് വരുന്ന ടോക്സിക് പ്രോഡക്ട്സും നമുക്ക് അല്ലെങ്കിൽ വെള്ളം ഈ ഭക്ഷണത്തിൽ കൂടി നമ്മുടെ ഉള്ളിൽ എത്താൻ സാധ്യതയുണ്ട്. അപ്പൊ അതുകൊണ്ട് ഒരു നമ്മുടെ ഒരു സ്റ്റീൽ പ്ലേറ്റ് ക്ലീൻ ചെയ്യുന്ന പോലെ അല്ലെങ്കിൽ അതുപോലെ ഒരു സ്റ്റീൽ പാത്രത്തിൽ ക്ലീൻ ആകുന്നതുപോലെ ഒരിക്കലും ഒരു മൺചട്ടിയോ മൺപാത്രമോ ക്ലീൻ ആകുന്നില്ല. കൂടുതൽ എന്താ പറയണേ ഫുഡ് റെസിഡ്യൂ അല്ലെങ്കിൽ ഇതുപോലെയുള്ള ബാക്ടീരിയ, ഫംഗസ് ഒക്കെ നമ്മുടെ അകത്തേക്ക് കയറാൻ ഇതുവഴി സാധ്യത കൂടുതലാണ്. അതായത് വെള്ളം നമ്മൾ കൂടുതൽ സംഭരിച്ചു വെക്കുക അത് അധികം കഴുകാറില്ല ഇങ്ങനെ വെള്ളം വെച്ചുകൊണ്ടിരിക്കുക ഇതിനകത്ത് ആ പുറച്ചിൽ കയറി ഫംഗസ്, ബാക്ടീരിയ എല്ലാം ഇതിനകത്ത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത്രയും കാര്യങ്ങൾ കേട്ടപ്പോൾ ശ്രീകുമാറിന് ഒരു കാര്യം മനസ്സിലായി. അദ്ദേഹത്തിൻറെ വീട്ടിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന അലുമിനിയം പാത്രത്തിനേക്കാൾ കൂടുതൽ അലുമിനിയം ഈ മൺചട്ടിയിൽ നിന്നും അയാൾ ഉപയോഗിച്ചിരുന്ന ഇരുമ്പ് ചീനച്ചട്ടിയിൽ നിന്ന് കിട്ടുന്ന അയൺനേക്കാലിനുമൊക്കെ ഒക്കെ ധാരാളം കെമിക്കൽസ് ഈ മൺചട്ടി വഴിയും ഉള്ളിലേക്ക് എത്തും. അതുകൊണ്ട് ഈ പുള്ളി പറഞ്ഞ ഇതൊരു കെമിക്കൽ ഫ്രീ അല്ല അതല്ലെങ്കിൽ ഇതാണ് ഏറ്റവും സേഫെസ്റ്റ് ആയിട്ടുള്ള പ്രകൃതിയോട് ഇണങ്ങിയ കുക്കിംഗ് രീതി അല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. ആ ഐഡിയ നിങ്ങൾക്കും ഇപ്പോൾ കിട്ടിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും പറയുമ്പോൾ എല്ലാവർക്കും ഒരു ചോദ്യം ഉണ്ടാകും. അപ്പൊ ഏതാണ് ഇപ്പോൾ സേഫ് കുക്കിംഗ് രീതി നിങ്ങൾ മൺചട്ടികളെ എല്ലാം ഇത്രയും കുറ്റം പറഞ്ഞു അത് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് എന്നൊക്കെ പറഞ്ഞാൽ ഒത്തിരി കമന്റ് വരും. അപ്പൊ അതുകൊണ്ട് ജസ്റ്റ് ഒന്ന് രണ്ട് കാര്യം കൂടെ അതിനെക്കുറിച്ച് പറയാം. നമ്മൾ ഇപ്പൊ എടുക്കുകയാണെങ്കിൽ നമ്മുടെ എന്താ പറയണേ സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ സ്റ്റീൽ അല്ലെങ്കിൽ സാധാരണയുള്ള കാസ്റ്റ് അയൺ ഇതുകൊണ്ടുള്ള പാത്രങ്ങളാണ് വളരെ സേഫ് ആയിട്ടുള്ള കുക്കിംഗ് രീതിക്ക് ഉപയോഗിക്കാവുന്നത്. അതുകൂടാതെ അടുത്ത സേഫ് എന്ന് പറയുന്നത് ഗ്ലാസ് കുക്ക് വെയറുകളാണ് അപ്പൊ ഗ്ലാസ് കുക്ക് വെയറിന് ഒരു പ്രശ്നമുണ്ട്. ചിലത് ബ്രിട്ടിലിൽ ആണ് അതുപോലെതന്നെ ചിലത് താപനില പ്രതിരോധം ചെയ്യത്തില്ല അങ്ങനത്തെ പ്രശ്നങ്ങളുണ്ട്. എങ്കിലും ഗ്ലാസും ഒരു നല്ല കുക്കിംഗ് യൂട്ടൻസിൽ അതായത് അടുക്കള ഉപകരണമായിട്ട് ഉപയോഗിക്കാവുന്നതാണ്. പിന്നെ അടുത്ത പ്രശ്നം വരുന്നത് അലുമിനിയം ആണ്. അലുമിനിയം എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര പ്രശ്നമാണ്. അലുമിനിയം ആണ് ഈ ലോകത്തുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം എന്നുള്ള രീതിയിൽ പറയുന്നുണ്ട്. അലുമിനിയം ടോക്സിസിറ്റി അലുമിനിയം ഓവർഡോസ് ആയാൽ അൽഷിമർ പോലെ അല്ലെങ്കിൽ മറ്റു പല ഒരിക്കലും കാൻസർ ഒന്നും ഉണ്ടാകത്തില്ല. അങ്ങനത്തെ ഉള്ള അസുഖങ്ങൾക്കൊക്കെ കാരണമായേക്കാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അലുമിനിയം പാത്രത്തിൽ കുക്ക് ചെയ്തുകൊണ്ട് ഏതെങ്കിലും അലുമിനിയം ടോക്സിസിറ്റി ഉണ്ടായതായിട്ടോ അല്ലെങ്കിൽ ഡിസീസ് ഉണ്ടായതായിട്ടോ ഇതുവരെ ഒരു പഠനങ്ങളും നമുക്ക് കാണിച്ചു തന്നിട്ടില്ല. അപ്പൊ അലുമിനിയവും ഒരു സേഫ് കുക്കിംഗ് രീതിയാണ്. പിന്നെ ഒരു കാര്യം അലുമിനിയത്തെ കുറിച്ച് പറയാനുള്ളത് എന്ന് വെച്ചാൽ നമ്മൾ അറിയാലോ അതൊരു നമ്മുടെ കൊറോസീവ് ആയിട്ടുള്ള അസിഡിക് ആയിട്ടുള്ള ഭക്ഷണങ്ങൾ കുക്ക് ചെയ്യാനായിട്ട് അത് ഉപയോഗിക്കാതിരിക്കുക. കാരണം അത് കൂടുതൽ അലുമിനിയം അതിൽ നിന്ന് മെൽറ്റ് ചെയ്തതിനോടൊപ്പം ഭക്ഷണത്തിനോട് ഒപ്പം അതായത് തക്കാളി അതുപോലെയുള്ള അസിഡിക് ആയിട്ടുള്ള കാര്യങ്ങൾ പിന്നെ ഉള്ളത് എന്ന് വെച്ചാൽ ഡാമേജ്ഡ് ആയിട്ടുള്ള അലുമിനിയം പാത്രങ്ങൾ അപ്പൊ എഡ്ജ് എല്ലാം റഫ് ആണെങ്കിൽ അതിൽ നിന്നും ഒക്കെ അലുമിനിയം നമ്മുടെ ശരീരത്തിലേക്ക് കയറാൻ കൂടുതൽ കയറാൻ അത് സാധ്യതയുണ്ട്. അപ്പൊ ഒരു കാര്യം ഞാൻ ഇവിടെ പറയുകയാണ്. ഈ അലുമിനിയം നമ്മൾ പേടിച്ചു മാറി നിൽക്കുന്ന ഇപ്പോൾ നമ്മൾ അലുമിനിയം പാത്രത്തിൽ കുക്ക് ചെയ്തില്ലേ നമ്മുടെ ചെറ്റിൽ അലുമിനിയം കേറി എന്നുള്ളത് നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഫുഡ് അഡിക്റ്റീവ് ആയിട്ട് ഉപയോഗിക്കുന്ന നിങ്ങൾ ചിത്രത്തിൽ കാണുന്ന വിവിധ ഭക്ഷണങ്ങൾ നമ്മുടെ ബ്രെഡിന്റെ മാവ് കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്നത് ഉൾപ്പെടെ തൊട്ട് നിരവധി ഫുഡ് അഡിക്റ്റീവ്സ് നമ്മൾ ഉപയോഗിക്കുന്ന നിത്യോപക സാധനങ്ങളിലെല്ലാം ഈ അലുമിനിയം കോമ്പൗണ്ട് ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അലുമിനിയം പാത്രത്തിൽ കുക്ക് ചെയ്യുന്നത് കൊണ്ട് മാത്രമല്ല അലുമിനിയം നമ്മുടെ ശരീരത്തിലേക്ക് വരുന്നത്. അപ്പൊ ഇതാണ് അലുമിനിയം ഒരു സേഫ് കുക്കിംഗ് ഓപ്ഷൻ ആണ്. പക്ഷെ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്.
പിന്നെ എപ്പോഴും ഇതിനോടൊപ്പം ചേർന്ന് കേൾക്കുന്ന ഒരു സംഭവമാണ് നോൺ സ്റ്റിക് കുക്ക് വെയർ. ഈ നോൺ സ്റ്റിക് കുക്ക് വെയറിനെ കുറിച്ച് ഞാൻ ഡീറ്റെയിൽ ആയിട്ട് വീഡിയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒത്തിരി വിശദമായിട്ട് ഞാൻ ഇവിടെ പറയുന്നില്ല. പക്ഷേ ഞാൻ ഒരു കാര്യം പറയുകയാണ് നോൺ സ്റ്റിക് കുക്ക് വെയറിൽ അവർ പ്രിസ്ക്രൈബ് ചെയ്തിരിക്കുന്ന താപനിലയിൽ കുക്ക് ചെയ്ത് ഭക്ഷണം കഴിച്ചാൽ അത് യാതൊരു രീതിയിലും നമുക്ക് അപകടം ഉണ്ടാക്കുന്നില്ല. അതൊരു ഇനേർട്ട് വസ്തുവാണ്. പക്ഷേ വ്യക്തിപരമായി ഞാൻ ഈ ഇനേർട്ട് വസ്തുവിനെതിരാണ്. കാരണം അതൊരു സബ്സ്റ്റൻസ് ഫോർ എവർ എന്ന് പറയും. അതായത് നമ്മുടെ പ്രകൃതിയിൽ ഒരു പ്രാവശ്യം ഉണ്ടായി കഴിഞ്ഞാൽ ഇത് ഡാമേജ് ആകത്തില്ല അപ്പൊ അത് ഇങ്ങനെ വന്നുകൊണ്ടിരിക്കും പ്ലാസ്റ്റിക് പോലെ. അപ്പൊ അതുകൊണ്ട് അതൊരു സബ്സ്റ്റൻസ് ഫോർ എവർ ആണ് കഴിയുന്നത്ര ഒഴിവാക്കുക. പക്ഷെ ഇത് നല്ലൊരു കുക്കിംഗ് ഒപ്ഷനാണ്. അത് നമുക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.
ചുരുക്കി പറഞ്ഞാൽ ഞാൻ ഇത്രയേ പറയാൻ ഉദ്ദേശിച്ചുള്ളൂ. അതായത് ആരോഗ്യകരമായ ഹെൽത്തി ലൈഫിനലിലേക്ക് പ്രകൃതിയിലേക്ക് പോവുക. ഭക്ഷണം മൺപാത്രത്തിൽ കുക്ക് ചെയ്യുക വെള്ളം കൂജയിൽ സൂക്ഷിക്കുക അതുപോലെ ചായ കുടിക്കാൻ വൺ കപ്പ് ഉപയോഗിക്കുക എന്നൊക്കെ ഇതൊക്കെ ചെയ്താൽ നിങ്ങളുടെ ആരോഗ്യം തിരിച്ചു കിട്ടും അല്ലെങ്കിൽ നിങ്ങൾക്ക് കാൻസർ വരില്ല എന്ന് പറയുന്നത് വെറും പമ്പര വിഡ്ഢിത്തമാണ്. ഇതിന് യാതൊരുവിധ ശാസ്ത്രീയതയും ഇല്ല. മറിച്ച് ഇത് കൂടുതൽ ദോഷകരമാണ് എന്നുള്ള മെസ്സേജ് നിങ്ങൾക്ക് തരിക എന്നുള്ളത് മാത്രമാണ്. പണ്ടുകാലം മുതൽ നമുക്ക് അന്ന് ലഭ്യമായിരുന്ന അവരുടെ ഏറ്റവും നല്ല കുക്കിംഗ് രീതി മൺപാത്രങ്ങൾ ആയിരുന്നു. അത് അവർ ഉപയോഗിച്ചു അതിനുശേഷം നമ്മൾ ശാസ്ത്രം മുന്നോട്ടുപോയി അതിലും നല്ല കാര്യങ്ങൾ നമ്മൾ കണ്ടുപിടിച്ചു. അതുകൊണ്ട് മൺപാത്രം പൂർണമായിട്ടും ഉപേക്ഷിക്കണം എന്നല്ല നല്ല ഓപ്ഷൻസ് വേറെയുണ്ട്. മൺപാത്രത്തിനേക്കാളും സേഫ് ഈസി ആയിട്ടുള്ള കുക്കിംഗ് ഓപ്ഷൻസ് നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് നമ്മളുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് നമ്മളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം.