Caritas Cancer Institute, Kottayam, Kerala
drjojovjoseph@gmail.com
Connect on WhatsApp

Articles

സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???

സ്വിറ്റ്സർലാന്റിൽ നിരോധിച്ച കാനഡ, ഇറ്റലി, ഓസ്ട്രേലിയ എന്നീ സ്ഥലങ്ങളിൽ സസ്പെൻഡ് ചെയ്യപ്പെട്ട മാമോഗ്രാം എന്തിനാണ് നമ്മൾ കേരളത്തിൽ ചെയ്യുന്നത്? ഈ സംശയത്തിന്റെ ആദ്യ ഭാഗം അതായത് സ്വിറ്റ്സർലാന്റിൽ മാമോഗ്രാം നിരോധിച്ചു എന്നുള്ള ഒരു സംശയം അല്ലെങ്കിൽ കൊറി എന്നോട് ചോദിച്ചത് കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ലോ മേക്കറുടെ ഭാര്യയാണ്. ആ ലേഡി ആകട്ടെ ലോക കാര്യങ്ങളെ കുറിച്ച് നല്ല അറിവുള്ള ഒരു ലേഡിയുമാണ്. അപ്പൊ ഇങ്ങനെ ഒരാൾക്ക് ഈ ഒരു സംശയം തോന്നിയെങ്കിൽ സാധാരണക്കാർക്ക് അത് എത്രമാത്രം ഭീതി ഉണ്ടാക്കുകയായിരിക്കാം എന്ന് എനിക്ക് സംശയം തോന്നി. ഇപ്പോൾ നാമെല്ലാം പുതിയ പുതിയ വാർത്തകൾ ആദ്യം അറിയുന്നത് സോഷ്യൽ മീഡിയയിൽ കൂടിയാണ്. ഈ വാർത്തയും അവർ അറിഞ്ഞതും സോഷ്യൽ മീഡിയയിൽ കൂടിയാണ്. അവർക്കു അവരുടെ എക്സ് ഹാൻഡിൽ അതായതു പഴയ ട്വിറ്റർ വഴി ലഭിച്ച ഒരു മെസ്സേജ് ആണ് അവർ എനിക്ക് അയച്ചു തന്നത്. അവർ എനിക്ക് അയച്ചത് സ്ക്രീൻഷോട്ട് ആയിട്ടാണ്. അതിനെ കുറിച്ച് ഞാൻ പറയാം.

ഇത് കഴിഞ്ഞ നവംബർ മാസം പതിനഞ്ചാം തീയതി അതായതു 15-11-2023 - ൽ ഡി മിഷേൽ എന്ന ഒരു വനിത ഇട്ടിരിക്കുന്ന ഒരു പോസ്റ്റാണ്. അതിൻറെ സംഗ്രഹം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ സ്വിറ്റ്സർലൻഡ് എന്ന രാജ്യമാണ് ആദ്യമായി മാമോഗ്രാം സ്ക്രീനിങ് നിരോധിക്കുന്നത്. മാമോഗ്രാം എന്ന് പറയുന്നത് സ്ത്രീകൾക്ക് നേരെയുള്ള ഒരു സംഘടിത കുറ്റകൃത്യം ആണ്. മാമോഗ്രാം ചെയ്യുന്നത് വഴി നമുക്ക് കാൻസർ സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിനു കൊഴുപ്പേകാൻ നമ്മുടെ ക്‌ളീഷേ ഡയലോഗ് മെഡിക്കൽ മാഫിയ എന്നുള്ള വാക്കും ഇടയ്ക്കിടയ്ക്ക് പുട്ടിന് പീര പോലെ ചേർക്കുന്നുമുണ്ട്. ഇതിനെക്കുറിച്ചുള്ള അടുത്ത ന്യൂസ് പ്രത്യക്ഷപ്പെടുന്നത് ഈ മെയ് എട്ടാം തീയതിയാണ്. മെയ് എട്ടാം തീയതി പ്രത്യക്ഷപ്പെടുന്ന ന്യൂസിൽ കുറച്ചുകൂടി വിശദമായിട്ടുള്ള വിവരങ്ങൾ ഉണ്ട്. അത് ട്വിറ്ററിൽ വന്നു ഫേസ്ബുക്കിൽ വന്നു ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ചിൽ ഒക്കെ ഉണ്ട്. അതിൽ പറയുന്നതാണ് ഓസ്ട്രേലിയ, കാനഡ, ഇറ്റലി, സ്കോട്ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ മാമോഗ്രാം സ്ക്രീനിങ് സസ്‌പെൻഡ് ചെയ്യപ്പെട്ടു എന്നാണ്. കൂട്ടത്തിൽ ഈ പറഞ്ഞത് പോലെയുള്ള മറ്റ് വാർത്തകളും ഉണ്ട്. വീണ്ടും മെയ് ഒൻപത് ആയപ്പോൾ ജാക്സ് സ്ട്രോ എന്നയാളുടെ ഒരു എക്സ്ഹാൻഡിൽ നിന്നും ഈ ജാക്ക് സ്ട്രോ എന്ന് പറയുന്ന ആൾ എന്ന് പറയുമ്പോൾ ഇതൊരു ഒറിജിനൽ ജാക്ക് സ്ട്രോ എന്ന് പറയുന്നത് ഒരു ബ്രിട്ടീഷ് പൊളിറ്റീഷ്യൻ ആണ്. നമ്മുടെ മന്ത്രിമാരുടെ അതേ നിലയിൽ റാങ്കിലുള്ള ഒരു ബ്രിട്ടീഷ് പൊളിറ്റീഷ്യൻ ആണ്. പക്ഷേ ഈ അക്കൗണ്ടിൽ ഈ ജാക്സ് സ്ട്രോയ് എന്ന് പറയുന്ന അക്കൗണ്ടിൽ മുഖമൊന്നുമില്ലാത്ത ഒരു അക്കൗണ്ട് ആണ്. അതിൽ നിന്നും വീണ്ടും ഡീറ്റെയിൽഡ് ആയിട്ടുള്ള മാമോഗ്രാം വിരുദ്ധ ഡയലോഗുകൾ ഇത് ബാൻ ചെയ്തു. അതുകൂടാതെ ഇത് എക്സ്റേ എടുക്കുമ്പോഴത്തേക്കും ഇതിനകത്ത് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത് നമ്മുടെ ഇന്റർനാഷണൽ ആറ്റോമിക് എനർജി കമ്മീഷന്റെ കുറെ കാര്യങ്ങളൊക്കെ കോട്ട് ചെയ്ത് വീണ്ടും ന്യൂസ് വരുന്നു. ഇത്രയും ആയപ്പോഴേക്കാണ് ഇത് ലോകം മുഴുവൻ അതായത് പ്രത്യേകിച്ച് ഇന്ത്യ കേരളം തുടങ്ങിയ ഏരിയയിൽ കൂടുതൽ പ്രചരത്തിൽ ആവുകയും ആൾക്കാർക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടാവുകയും ചെയ്തത്. ഈ വാർത്തകളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇവരുടെ ഇടയ്ക്ക് വേറൊരാളും കൂടി ഉണ്ട് മൂന്നാമതൊരു വ്യക്തി കൂടിയുണ്ട്. ബാർബറ ഓ നീൽ എന്നാണ് ആ വനിതയുടെ പേര്. അവര് ഒരു ഓസ്ട്രേലിയൻ നാഷണൽ ആണ്. അവരുടെ ഈ ട്വീറ്റിലാണ് ഇത് തുടങ്ങുന്നത്. അവര് പറയുന്നു ഈ സിറ്റ്സൈൻ ന്യൂസ് തന്നെ സ്വിറ്സർലൻഡിൽ മാമോഗ്രാം ബാൻ ചെയ്യുന്നു. മാമോഗ്രാം എന്ന് പറയുന്നത് സ്ത്രീകൾക്കെതിരെയുള്ള ഒരു ക്രൈം ആണ്. അവരുടെ വാക്ക് കടമെടുത്തു കഴിഞ്ഞു കഴിഞ്ഞാൽ വളരെ സോഫ്റ്റും മൃദുലവുമായ ബ്രെസ്റ്റ് ടിഷ്യുവിലേക്ക് റേഡിയോ ആക്ടീവ് ആയ എക്സ്റേ കിരണങ്ങൾ ഉപയോഗിച്ച് നമ്മൾ ബോംബാഡ് ചെയ്യുകയാണ് അല്ലെങ്കിൽ ബോംബ് ഇടുകയാണ് . അതുപോലെതന്നെ അത് കഴിയുമ്പോൾ അത് കാൻസർ ഗ്രോത്തിനെ സ്റ്റിമുലേറ്റ് ചെയ്യുക എന്നൊക്കെയാണ് ഇവരുടെയും വാദവും ഇവരുടെയും പ്രചാരണവും. ഈ മൂന്ന് നാല് ട്വീറ്റുകളാണ് നമുക്ക് ഈ സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുകയും അത് ഫോർവേർഡ് ചെയ്യപ്പെടുകയും അത് വിവിധ സബ് ഗ്രൂപ്പുകളിൽ എത്തുകയും അവിടുന്ന് വീണ്ടും ഫോർവേർഡ് ചെയ്യുകയും ചെയ്താണ് ഇതൊരു വൈറൽ ആവുകയും ആൾക്കാർ പലരും തെറ്റിദ്ധരിക്കാനും പ്രത്യേകിച്ച് നമ്മുടെ ഇന്ത്യ കേരള ഏരിയയിൽ ഉള്ളവർ തെറ്റിദ്ധരിക്കാനും ഇടയാക്കിയത്.

ഇനി നമുക്ക് ഈ വാർത്തയുടെ ഉറവിടവും ഈ വാർത്തകൾ പടച്ചുവിട്ടവരുടെ ആധികാരികതയും ഒന്ന് പരിശോധിക്കാം. 2013, 14 കാലഘട്ടങ്ങളിലാണ് ഈ വാർത്തയുടെ തുടക്കം. സ്വിസ് മെഡിക്കൽ ബോർഡ് എന്നൊരു സംഘടന സ്വിറ്സർലൻഡിലെ ഒരു സംഘടനയാണ് . അവർ ഒരു പഠനം നടത്തി. അവർ ആ പഠനത്തിന്റെ ഒരു റിസൾട്ട് ആയിട്ട് 2014 ഏപ്രിൽ 17ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ഒരു പബ്ലിക്കേഷൻ നൽകുകയുണ്ടായി. പബ്ലിക്കേഷനിൽ പറയുന്നത് ഇങ്ങനെയാണ് അതായത് മാമോഗ്രാം എന്ന് പറയുന്ന പരിശോധന ഒരു കോസ്റ്റ് എഫക്റ്റീവ് ആയിട്ടുള്ള ഒരു സ്ക്രീനിങ് മെത്തേഡ് അല്ല അതിനാൽ പുതിയതായിട്ട് സ്ക്രീനിങ് ആയിട്ട് ഈ പുതിയ സ്ക്രീനിങ് മെത്തേഡ് ആയിട്ട് ഇത് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. നിലവിലുള്ള സ്ക്രീനിങ് അതായത് മാമോഗ്രാം സ്ക്രീനിങ് വളരെ പതിയെ ഫേസ് ഔട്ട് ചെയ്യണം. ഇതായിരുന്നു അവരുടെ പബ്ലിക്കേഷന്റെ സംക്ഷിപ്ത രൂപം. ഇവിടെ നിന്നാണ് ഈ അബദ്ധ പ്രചാരണങ്ങളുടെ തുടക്കം. നമ്മുടെ ഒരു പഴഞ്ചൊല്ല് ഇവിടെ എനിക്ക് ഉപയോഗിക്കാനുണ്ട്. അതായത് ഒരാൾ ശർദ്ദിക്കുന്നത് കണ്ടിട്ട് അവസാനം പറഞ്ഞു പറഞ്ഞു പറഞ്ഞു വന്ന അവസാനത്തെ ആൾ പറയുകയാണ് ഒരാൾ കാക്കയെ ശർദ്ദിക്കുന്നത് ഞാൻ കണ്ടു. അതേ രീതിയിലാണ് ഇവിടെയും നടന്നത്. ഈ ഒരു പബ്ലിക്കേഷന്റെത് പറഞ്ഞു പറഞ്ഞ് അവസാനം എത്തിയപ്പോൾ സ്വിറ്സർലൻഡിൽ മാമോഗ്രാം നിരോധിച്ചു എന്നായി വാർത്ത. ഇനി ഈ സ്വിസ് മെഡിക്കൽ ബോർഡ് എന്ന് പറയുന്നത് എന്താണെന്ന് കൂടെ ഒന്ന് നമുക്ക് നോക്കാം. എന്നാലേ അത് പൂർണ്ണമാവുകയുള്ളൂ. സ്വിസ് മെഡിക്കൽ ബോർഡ് എന്ന് പറയുന്നത് നമ്മൾ പേര് കേൾക്കുമ്പോൾ സ്വിറ്സർലൻഡ് സർക്കാരിന്റെ ഏതോ ഒഫീഷ്യൽ സംഘടന ആണെന്ന് നമുക്ക് തോന്നും . എന്നാൽ ഇത് സർക്കാരുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു എൻജിഓ മാത്രം ആണ്. ഇവരുടെ ഈ പേപ്പർ അല്ലെങ്കിൽ പഠനം പുറത്തുവന്നപ്പോൾ തന്നെ ലോകശ്രദ്ധ ആർജ്ജിക്കുകയും ക്യാൻസറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഓർഗനൈസേഷൻസ് രാജ്യങ്ങളുടെ സംഘടനകൾ എല്ലാം ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയി പഠിക്കുകയും അത് അവസാനം ഇവരുടെ ഈ പഠനം അല്ലെങ്കിൽ ഒബ്സർവേഷൻ അവരുടെ പഠനത്തിലെ അശാസ്ത്രീയത കൊണ്ടും അവരുടെ അനാലിസിസിലെ അശാസ്ത്രീയത കൊണ്ടും ആണെന്ന് കണ്ടുപിടിക്കുകയും അത് പൂർണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. അത് 2014 ൽ. ഇനി മറ്റൊരു രസകരമായ കാര്യം ഈ സംഘടനയെ കുറിച്ച് പറഞ്ഞാൽ 2022 ആയപ്പോഴത്തേക്കും ഈ സ്വിസ് മെഡിക്കൽ ബോർഡ് പൂട്ടി അവർ സ്ഥലം വിട്ടു. എന്നാൽ ഇതൊന്നും അറിയാതെ ഇപ്പോഴും നമ്മുടെ നാട്ടിൽ ഈ എൻജിഓ - യുടെ വാർത്തകൾ അല്ലെങ്കിൽ അവർ പറഞ്ഞ കാര്യം സത്യമാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട് എന്നുള്ളതും ഒരു വിരോധാഭാസമാണ്.

2019 ൽ ഈ വാർത്ത പൊലിപ്പിച്ച ദി മണി മിഷേൽ ആരാണ് എന്നുകൂടി നമുക്ക് നോക്കാം. അതായത് എല്ലാവരും തള്ളിക്കളഞ്ഞ സ്വിസ് മെഡിക്കൽ ബോർഡിന്റെ ഒരു ചെറിയ വാർത്തയെ പൊലിപ്പിച്ച് സ്വിറ്സർലൻഡിൽ മാമോഗ്രാം നിരോധിച്ചു എന്ന രീതിയിൽ വാർത്ത ഉണ്ടാക്കിയ ദി മണി മിഷൽ. ആൾ ഒരു ചില്ലർക്കാരത്തി ഒന്നുമല്ല. ഒരു സെലിബ്രിറ്റി ആണ്. ആമസോണിലെ ഒരു ബെസ്റ്റ് സെല്ലർ ബുക്ക് മൈ വേ എന്നൊരു ബുക്കിന്റെ ഓതർ ആണ് . ഇനി ഈ ഡി മണി മിഷേൽ ഒരു ഡോക്ടറോ സയന്റിസ്റ്റോ ഒന്നുമല്ല. അവരും മെഡിക്കൽ ഫീൽഡും ആയിട്ടുള്ള ബന്ധം വളരെ രസകരമാണ്. 2017 - ൽ ഇവർക്ക് വളരെ സീരിയസ് ആയ ഒരു ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു എന്നും അത് അവർ മോഡേൺ മെഡിസിൻ ചികിത്സയില്ലാതെ കഞ്ചാവ് എക്സ്ട്രാക്ട് ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കി എന്നുമാണ് ഇവരുടെ ക്ലെയിം. അതാണ് ഇവരും മെഡിക്കൽ പ്രൊഫഷനുമായിട്ടുള്ള ബന്ധം. ഇപ്പോൾ ബുക്ക് എഴുതുക മോട്ടിവേഷണൽ സ്പീച്ച് നടത്തുക പിന്നെ ഈ കഞ്ചാവിന്റെ വിവിധ പ്രോഡക്ട്സ് അതിന്റെ ഓയിൽ അതിനോട് അനുബന്ധിച്ചുള്ള വിവിധ പ്രോഡക്ട്സിന്റെ സെല്ലിംഗ് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് അതിനെക്കുറിച്ചുള്ള റിസേർച്ച് ഒക്കെയാണ് ഇപ്പോൾ ഈ ദി മണി മിഷൽ പ്രധാനമായും ചെയ്യുന്നത്. കൂട്ടത്തിൽ ഈ മോഡേൺ മെഡിസിൻ എതിരെയുള്ള കുറെ എഴുത്തുകൾ അതായത് ഈ സ്വിറ്സർലൻഡിൽ മാമോഗ്രാം ബാൻ ചെയ്തു തുടങ്ങിയ വാർത്തകൾ പരത്തുക എന്നൊക്കെയാണ് ഇപ്പോഴത്തെ ഇവരുടെ പ്രധാന ജോലി.

ഇനി അടുത്ത പ്രധാന വ്യക്തി ബാർബറ ഒനിൽ അവരുടെ കാര്യവും രസകരമാണ്. അവരെ എക്സ്പ്ലെയിൻ ചെയ്യാൻ ഏറ്റവും എളുപ്പം ഞാൻ നോക്കിയപ്പോൾ നമ്മുടെ രാവണ പ്രഭുവിലെ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത് . അതായത് കരാട്ടെ പഠിക്കാൻ ശ്രമിച്ചു പക്ഷേ സമയം കിട്ടിയില്ല. അതുപോലെതന്നെയാണ് ഈ ബാർബറ ഒനിലിന്റെ കാര്യവും. അവർ നഴ്സിംഗ് പഠിക്കാൻ വളരെ നാൾ ശ്രമിച്ചു. പക്ഷേ പരീക്ഷ പാസായില്ല. അവർ പരിപാടി നിർത്തി അവർക്ക് ഏറ്റവും എളുപ്പമുള്ള ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി . ഇവിടെയും അങ്ങനെ പല ആൾക്കാരും ഉണ്ട് . പല പേരിലും ഡോക്ടർ എന്ന് വെച്ചും ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ എന്നൊക്കെ വെച്ച് ഒത്തിരി പേരെ നമ്മളും ഇതുപോലെ കാണാറുണ്ട്. പക്ഷേ സ്ഥലം ഓസ്ട്രേലിയ അല്ലേ അവിടെ സർക്കാർ ഇടപെട്ടു അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ പ്രഖ്യാപിച്ചു. അവർക്ക് ക്യാൻസർ പോയിട്ട് മെഡിക്കൽ പ്രൊഫഷനെ കുറിച്ച് സംസാരിക്കാനുള്ള യാതൊരു യോഗ്യതയുമില്ല. അവർ ഇങ്ങനെ ഒരു പരിപാടികളും നടത്തരുത് ചികിത്സിക്കരുത് എന്ന് സർക്കാർ അവർക്ക് നിർദ്ദേശം നൽകുകയുണ്ടായി. അതിനുശേഷം വീണ്ടും അവർ അവരുടെ പരിപാടിയായിട്ട് മുൻപോട്ട് പോയി. അവസാനം കോടതി ഇടപെട്ട് മേലാൽ ഇനി ഇതിനെക്കുറിച്ച് മോട്ടിവേഷണൽ സ്പീച്ചോ അല്ലെങ്കിൽ മെഡിക്കൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത് എന്ന് സ്ട്രിക്റ്റ് ആയിട്ട് അവർക്ക് വാണിങ് കൊടുക്കുകയും ചെയ്തു . ഇതാണ് നമ്മുടെ ബാർബറ ഓനയിൽ അതായത് നമ്മുടെ മാമോഗ്രാമിനെ കുറിച്ച് ഇത്രയും ഘോരംഘോരം പ്രസംഗിച്ച ആളുടെ മോഡേൺ മെഡിക്കൽ സയൻസുമായിട്ടുള്ള ബന്ധം . ഇവരൊക്കെയാണ് ഈ മാമോഗ്രാം നിരോധിച്ചു സ്വിറ്സർലൻഡ് മാത്രമല്ല ബ്രിട്ടനിലും കാനഡയിലും ഒക്കെ നിരോധിച്ചു എന്നുള്ള ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പക്ഷേ ഇവരുടെ പ്രചരണം അവരുടെ നാട്ടുകാരും വിശ്വസിക്കുന്നില്ല. പക്ഷേ അത് നമ്മുടെ നാട്ടിൽ വളരെ ഈസി ആയിട്ട് ആൾക്കാർ വിശ്വസിക്കുന്നു എന്നുള്ളതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത്.

ഇനി മൂന്നാമത്തെ വ്യക്തി അതായത് നമ്മുടെ ജാക്സ്ട്രോ അതായത് ഫേക്ക് ജാക്സ്ട്രോ ഒറിജിനൽ ജാക്സ്ട്രോയുടെ കാര്യമല്ല . കാരണം ഫെയ്സ് ഇല്ലാത്ത ജാക്സ്ട്രോ അക്കൗണ്ടിൽ നിന്ന് അവര് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ ഒരു സ്ക്രീൻ ഷോട്ട് ഒക്കെ എടുത്തുവെച്ചാണ് മാമോഗ്രാമിൽ ഭയങ്കരമായിട്ട് റേഡിയേഷൻ എടുക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വാർത്ത പരത്തുന്നത് .ഇവിടെ നമുക്ക് ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്. ഈ ഇന്റർനാഷണൽ അറ്റോമിക് എനർജിയുടെ എനർജി ഏജൻസിയുടെ ആ വെബ്സൈറ്റിന്റെ പറഞ്ഞിരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് അതിനു മുമ്പും പിന്നും കളഞ്ഞതിനുശേഷമാണ് ഇവർ ഇത് ഉപയോഗിക്കുന്നത് . ഞാനിപ്പോൾ ഇതിനെക്കുറിച്ചു പറയാം. അവരുടെ തന്നെയുണ്ട് കൃത്യമായി പറയുന്നുണ്ട്. മാമോഗ്രാം എക്സ്റേ നമുക്ക് യാതൊരു അപകടവും ഉണ്ടാക്കുന്നില്ല സേഫ് ആയി നമുക്ക് ചെയ്യാമെന്ന്. ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു .അതായത് മാമോഗ്രാം എന്ന് പറയുന്നത് ലോകത്ത് ഒരിടത്തും നിരോധിച്ചിട്ടുള്ള ഒരു സംഭവമല്ല അത് ലോകത്ത് എല്ലായിടത്തും സ്ഥനാർഭുതം നേരത്തെ കണ്ടുപിടിക്കാനുള്ള ഒരു സ്റ്റാൻഡ് സ്ക്രീനിങ് മെത്തേഡ് ആണ് .അത് വളരെ സേഫ് ആണ് നമുക്ക് ഒരു രീതിയിലും അത് അപകടം ഉണ്ടാക്കുന്നില്ല എന്നുള്ളത്. ഇനി നിങ്ങൾ ഇത് ഡോക്ടർ ജോജോയുടെ വാക്കുകളായിട്ട് കരുതണ്ട . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ 2014 മുതൽ ഈ ന്യൂസ് വരുന്നുണ്ടെങ്കിലും അതാത് രാജ്യങ്ങളിൽ അത് കൃത്യമായി ഏജൻസികൾ അത് അതിന്റെ വിശദീകരണം കൊടുക്കുകയും ആൾക്കാർ അത് വിശ്വസിക്കുകയും ചെയ്യുന്നുണ്ട് . ഇന്ത്യയിൽ മാത്രം ഇത് പെട്ടെന്ന് സോഷ്യൽ മീഡിയ അത് വളരെ പെട്ടെന്ന് പടരുന്നു അത് ആൾക്കാരിൽ കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കി ബ്രെസ്റ്റ് ഇമേജിങ് സൊസൈറ്റി അതായത് ഈ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിങ് ബ്രെസ്റ്റിനോട് സംബന്ധിച്ചുള്ള ഇമേജിങ് നടത്തുന്ന എല്ലാവരുടെയും കൂട്ടിയുള്ള അസോസിയേഷൻ. അവർ വളരെ കൃത്യമായി ഇതിനെക്കുറിച്ച് പഠനങ്ങൾ നടത്തുകയും അതിന്റെ തെളിവ് ഉൾപ്പെടെ അതായത് ഇവർ ഈ പറയുന്ന കാര്യങ്ങളിൽ ഒന്നും യാതൊരു വാസ്തവം ഇല്ലെന്നും അതിന്റെ ഇത് ഒരു സ്റ്റാൻഡേർഡ് പ്രൊസീജർ ആണെന്നുള്ള തെളിവ് ഉൾപ്പെടെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

നിങ്ങൾക്ക് അതിന്റെ ഡീറ്റെയിൽസ് അതിന്റെ വെബ്സൈറ്റിൽ നോക്കിയാൽ നിങ്ങൾക്ക് ആ ഡീറ്റെയിൽ കിട്ടുന്നതാണ് . അതിനകത്ത് വളരെ കൃത്യമായി അവർ പറയുന്ന കാര്യം. ലോകത്ത് ഒരിടത്തും മാമോഗ്രാം നിരോധിച്ചിട്ടില്ല. ലോകത്ത് എല്ലായിടത്തും ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വളരെ സേഫ് ആയിട്ടുള്ള ഒരു മാർഗമാണ് ഈ മാമോഗ്രാം സ്ക്രീനിങ് എന്ന് പറയുന്നത്. എക്സ്റേ മാമോഗ്രാമിൽ കിട്ടുന്ന റേഡിയേഷൻ ഒരു രീതിയിലും നമുക്ക് അപകടം ഉണ്ടാക്കുന്നില്ല .അത് വളരെ സേഫ് ആണ് തുടങ്ങിയ കാര്യങ്ങളാണ് അവർ വളരെ കൃത്യമായി ഇതിലൂടെ നമുക്ക് പറഞ്ഞു തരുന്നത് . കുറച്ചുകൂടി കൃത്യമായിട്ട് പറയുകയാണെങ്കിൽ ഈ പബ്ലിക്കേഷൻ അല്ലെങ്കിൽ അവരുടെ പത്രക്കുറിപ്പ് വന്നിരിക്കുന്നത് മെയ് മാസം 18 ആം തീയതിയാണ്. അതായത് 18/5/ 2024 ലാണ്. ഇനി ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയാം. നമ്മുടെ ഈ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിങ് വഴി നമുക്ക് സ്ഥനാർഭുതം മൂലം ഉണ്ടാകുന്ന മരണനിരക്ക് ഏതാണ്ട് 30 ശതമാനം വരെ നമുക്ക് കുറയ്ക്കാൻ സാധിക്കും . അതുകൊണ്ട് നമുക്ക് നമ്മുടെ വനിതകളെ മാമോഗ്രാം സ്ക്രീനിങ്ങിന് വേണ്ടി പ്രേരിപ്പിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യാം . ഇനി ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയാം . സ്ഥനാർഭുത സ്ക്രീനിങ് അതായത് റെഗുലർ മാമോഗ്രാം വഴി നമുക്ക് സ്ഥനാർഭുതം മൂലം ഉണ്ടാകുന്ന മരണനിരക്ക് 30% വരെ നമുക്ക് കുറയ്ക്കാൻ സാധിക്കാം. അതിനാൽ നമുക്ക് നമ്മുടെ സമൂഹത്തിലുള്ള വനിതകളെ പ്രത്യേകിച്ച് 40 വയസ്സിനു ശേഷമുള്ളവരെ റെഗുലർ മാമോഗ്രാം സ്ക്രീനിങ്ങിന് അവരെ മോട്ടിവേറ്റ് ചെയ്യാം അവരെ പ്രേരിപ്പിക്കാം . അങ്ങനെ സ്ഥനാർഭുതം നേരത്തെ കണ്ടുപിടിക്കുകയും നമ്മുടെ സമൂഹത്തിൽ നിന്ന് സ്ഥനാർഭുതം മൂലം ഉണ്ടാകുന്ന മരണനിരക്ക് പൂർണമായും കുറച്ച് നമുക്ക് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും നമ്മുടെ മക്കളുടെയും ഒക്കെ കൂടെ ജീവിതം കൂടുതൽ ജീവിച്ച് ജീവിതം ഒരു മധുരകരമായ അനുഭവമാക്കി മാറ്റാം. ഒരു കാര്യം കൂടി പറഞ്ഞു ഞാൻ ഈ വിഷയം അവസാനിപ്പിക്കാം.

നമ്മുടെ സോഷ്യൽ മീഡിയയിൽ കൂടി ധാരാളം വീഡിയോകൾ നമ്മൾ കാണാറുണ്ട്. ഡോക്ടറാണ് ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ആണ് മോട്ടിവേറ്റർ ആണ് എന്നൊക്കെ പറഞ്ഞ് ധാരാളം വീഡിയോകൾ പ്രത്യേകിച്ച് നമ്മുടെ ഹെൽത്ത് സംബന്ധിച്ചായിട്ടുള്ളത് കാണാറുണ്ട് . ഒരു കാര്യം മാത്രം നിങ്ങൾ ശ്രദ്ധിക്കുക. ഈ പറയുന്ന ആളും അയാളുടെ വിഷയത്തിന്റെ ക്വാളിഫിക്കേഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കുക. അതുപോലെതന്നെ അയാളുടെ ഡോക്ടർ അല്ലെങ്കിൽ അയാളുടെ ഈ ഫീൽഡ് ഏതാണ് എവിടെയാണ് അങ്ങേർക്ക് ഡിഗ്രി ഉള്ളത് അതിനെക്കുറിച്ചാണോ ഇവർ സംസാരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക . അല്ലായെങ്കിൽ തള്ളിക്കളയുക . ഒരിക്കലും അവർ പറയുന്നത് വിശ്വസിക്കാൻ പാടില്ല . എല്ലാവർക്കും ആരോഗ്യകരമായ മധുരമായ ജീവിതം ആശംസിച്ചുകൊണ്ട് നിർത്തട്ടെ.