ഒക്ടോബര്‍ മാസം ലോകംമുഴുവന്‍ പിങ്ക് മാസം ആയി ആചരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പിങ്ക് നിറം പെണ്‍കുട്ടികളുടെ നിറമായാണ് കണക്കാക്കപ്പെടു ന്നത്. അതുപോലെതന്നെ പിങ്ക് സമാധാനത്തിന്‍റയും സാഹോദര്യത്തിന്‍റയും സ്ത്രീത്വത്തിന്‍റയും മുദ്രയാണ്. 1991-ല്‍ ആണ് പിങ്ക് നിറം, ബ്രസ്റ്റ് കാന്‍സര്‍ എവര്‍നൈസ് (breast cancer awareness) സൂചി പ്പിക്കുന്ന കളര്‍ ആയി മാറുന്നത്.
ലോകം മുഴുവന്‍ ഈ മാസം സ്തനാര്‍ ബുദത്തെ അതിജീവിച്ചവരുടെ ഒത്തുചേരലിനും സമൂഹത്തിന് സ്തനാര്‍ബുദത്തിനുശേഷം ഒരു ജീവിതം ഉണ്ട് എന്ന സന്ദേശം നല്‍കുന്നതിനും ശ്രദ്ധി ക്കുന്നു. സ്തനാര്‍ബുദം എങ്ങനെ നേരത്തെ കണ്ടുപിടിക്കാമെന്നും സ്തനാര്‍ബുദം വരാതെ എങ്ങനെ തടയാമെന്നുമുള്ള അറിവുകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ഈ പിങ്ക്മാസാചരണം ഊന്നല്‍ നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പിങ്ക് റിബണ്‍ ധരിച്ചുകൊണ്ട് പിങ്ക് മാസം ആചര ണത്തില്‍ പങ്കുചേരുന്നു.
സ്തനാര്‍ബുദത്തിനെ കുറിച്ച് ഇത്രയും വലിയ പരിപാടികള്‍ നടത്താനുള്ള കാരണം എന്താണ്?
8-ല്‍ ഒരു സ്ത്രീക്ക് സ്തനാര്‍ബുദം ബാധിക്കാം എന്നാണ് ലോകാരോഗ്യസംഘ ടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചില ചെറിയ പരിശോധന വഴി സ്തനാര്‍ബുദം നമുക്ക് നേരത്തെ കണ്ടു പിടിക്കാനും അങ്ങനെ ചികിത്സിച്ച് ഭേദപ്പെ ടുത്താനും സാധിക്കും.
അതുകൊണ്ടാണ് ഒരു മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധ വല്‍ക്കരണം നടത്തുന്നത്.
ക്ലിനിക്കല്‍ സ്തനപരിശോധന
സ്തനാര്‍ബുദ ചികിത്സയില്‍ പ്രാവീണ്യ മുള്ള സര്‍ജിക്കല്‍ ഒങ്കോളജിസ്റ്റ് സംശയ മുള്ള സ്തനവും, എതിര്‍വശത്തുള്ള സ്തന വും രണ്ടു സൈഡിലേയും armpit ഉം പരിശോധിക്കുന്നതിനെയാണ് ക്ലിനിക്കല്‍ സ്തനപരിശോധന എന്ന് പറയുന്നത്.
മാമ്മോഗ്രാഫി
എക്സ്റേ, അള്‍ട്രാസൗണ്ട്, MRI എന്നീ സങ്കേതങ്ങള്‍ ഒറ്റയ്ക്കോ അല്ലാതെയോ സ്തനങ്ങളുടെ ഘടന മനസ്സിലാക്കുന്ന പരിശോധനയ്ക്കാണ് മാമ്മോഗ്രാഫി എന്ന് പറയുന്നത്.
എക്സ്റേ മാമ്മോഗ്രാം
സാധാരണ എക്സ്റേ ഉപയോഗിച്ച് മാമോഗ്രാം മെഷീനിന്‍റെ സഹായത്തോടെ നടത്തുന്ന പരിശോധനയാണ് ഇത്. 40 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്കാണ് എക്സ്റേ മാമോഗ്രാം ഫലപ്രദം. ക്ലിനിക്കല്‍ സ്തനപരിശോധനയില്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത കാന്‍സറു കളും മാമ്മോഗ്രാം വഴി കണ്ടുപിടിക്കാന്‍ സാധിക്കുന്നതാണ്.
അള്‍ട്രാസൗണ്ട് മാമ്മോഗ്രാം (Sono Mammogram)
എക്സ്റേ മാമോഗ്രാമില്‍ കാണപ്പെടുന്ന സംശയമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സോണോ മാമ്മോഗ്രാം പ്രയോജനപ്പെടുക. 40 വയ സ്സില്‍ താഴെയുള്ളവരില്‍ എക്സ്റേ മാമോ ഗ്രാമിനെക്കാള്‍ ഫലപ്രദം സോണോ മാമോഗ്രാം ആണ്.
MR Mammogram
MRI ഉപയോഗിച്ച് സ്തനങ്ങളിലെ സംശ യമുള്ള ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ സങ്കേതം ഉപയോഗി ക്കുന്നത്. പ്രധാനമായും സ്തനം പൂര്‍ണമായും നീക്കം ചെയ്യാതെയുള്ള കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് മുമ്പ് MR Mammogram അത്യാവശ്യമാണ്. എക്സ്റേ മാമ്മോഗ്രാമും സോണോ മാമ്മോഗ്രാമും ഒരുമിച്ച് ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം.
സംശയം ഉള്ള ഭാഗത്തു നിന്ന് ചെറിയ സൂചി ഉപയോഗിച്ച് കോശങ്ങള്‍ വലിച്ചെ ടുത്ത് പരിശോധിക്കുന്നതിനാണ് FNAC എന്ന് പറയുന്നത്. തികച്ചും വേദനാരഹിതമാണ് ഈ പരിശോധന. ഏതാണ്ട് 95 ശതമാനത്തോളം കാന്‍സറുകള്‍ FNAC പരിശോധന വഴി കണ്ടുപിടിക്കാവുന്നതാണ്.
വലിപ്പം കൂടിയ സൂചി ഉപയോഗിച്ച് അല്ലെങ്കില്‍ ബയോപ്സിഗണ്‍ ഉപയോഗിച്ച് സംശയം ഉള്ള ഭാഗത്തുനിന്ന് ചെറിയ ഒരു കഷണം ടിഷ്യു മുറിച്ചെടുത്ത് പരിശോധി ക്കുന്നതിനാണ് Core Needle Biopsy അല്ലെങ്കില്‍ Tru cut Biopsy എന്ന് പറയുന്നത്. സാധാരണയായി അള്‍ട്രാസൗണ്ടിന്‍റെ സഹായത്തോടെ ആണ് ഇത് ചെയ്യുന്നത്. അത് ഈ പരിശോധനയുടെ കൃത്യത കൂടാന്‍ സഹായിക്കുന്നു.
സ്തനാര്‍ബുദചികിത്സ നിശ്ചയിക്കുന്നത് രോഗത്തിന്‍റെ സ്റ്റേജ് അനുസരിച്ചാണ്. സ്റ്റേജ് എന്ന് പറയുന്നത് രോഗം സ്തനങ്ങളിലും, ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും എത്രത്തോളം പടര്‍ന്നു എന്ന് നിശ്ചയിക്കുന്നതിനാണ്.
Ches X-ray, അള്‍ട്രാസൗണ്ട്, സി.ടി. സ്കാന്‍, PET Scan, Bone Scan എന്നീ സങ്കേത ങ്ങള്‍ ഉപയോഗിച്ചാണ് ഈ പരിശോധന കള്‍ നടത്തുന്നത്. ക്ലിനിക്കല്‍ സ്തന പരിശോധന നടത്തിയ സര്‍ജിക്കല്‍ ഒങ്കോളജിസ്റ്റ് ആണ് ഏതൊക്കെ പരിശോധനകള്‍ ഒരു രോഗിക്ക് ആവശ്യമായി വരുക എന്ന് നിശ്ചയിക്കുന്നത്.
സര്‍ജറി, കീമോതെറാപ്പി, ഹോര്‍മോണ്‍ ചികിത്സ, ഇമ്യൂണോതെറാപ്പി, റേഡിയേഷന്‍
ഒരു രോഗിക്ക് സ്തനാര്‍ബുദത്തിന്‍റ സ്റ്റേജ് നോക്കി അതനുസരിച്ച് പല ചികിത്സകള്‍ ആവശ്യമായി വരും. അതിനാല്‍ സര്‍ജിക്കല്‍ ഒങ്കോളജി, മെഡിക്കല്‍ ഒങ്കോളജി, റേഡിയേ ഷന്‍ ഒങ്കോളജി എന്നീ മൂന്നു സേവനങ്ങളും ലഭിക്കുന്ന സ്ഥലത്തു സ്തനാര്‍ബുദ ചികിത്സ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം.
സ്തനാര്‍ബുദ ചികിത്സയുടെ അടിത്തറ എന്ന് പറയുന്നത് കൃത്യതയോടെ ചെയ്യുന്ന ശസ്ത്രക്രിയ ആണ്. സര്‍ജറി കൊണ്ട് രണ്ട് പ്രയോജനങ്ങളാണ് ലഭിക്കുക. ആദ്യ ത്തേത് സ്തനങ്ങളിലെ രോഗം നിയന്ത്രിക്കുന്നു. രണ്ടാമത് തുടര്‍ചികിത്സക്കുള്ള മരുന്നു കള്‍ നിര്‍ണ്ണയിക്കുന്നതിലേക്കായി ഉള്ള വിവരങ്ങള്‍ ലഭിക്കുന്നു.
1. മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റെക്ടമി
അസുഖം ബാധിച്ച സ്തനവും അതേ വശത്തുള്ള കക്ഷത്തിലെ കഴലകളും പൂര്‍ണ്ണമായും നീക്കം ചെയ്യുക. വളരെ പഴക്കം ചെന്ന ഒരു ചികിത്സാരീതിയാണ് ഇത്. ഈ ശസ്ത്രക്രിയക്ക് ശേഷം സ്തനപുനര്‍നിര്‍മ്മാണ ശസ്ത്രക്രിയകള്‍ ആവശ്യമാണ് (Breast Reconstruction).
2. സ്തനം നീക്കം ചെയ്യാതെയുളള ശസ്ത്രക്രിയകള്‍
കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്യുന്നു. കൂടാതെ വേറൊരു മുറിവിലൂടെ കക്ഷത്തിലെ കഴലകളും നീക്കം ചെയ്യുന്നു.
3. Sentinel node Biopsy
കക്ഷത്തിലെ കഴലകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ ഒന്നോ രണ്ടോ കഴലകള്‍ എടുക്കുക. വളരെ ആദ്യത്തെ സ്റ്റേജില്‍ ഉള്ള കാന്‍സറുകള്‍ക്ക് ഉപകാരപ്രദം.
വളരെ കുറച്ച് ട്യൂമറുകള്‍ക്ക് ഒഴികെ മിക്കവാറും എല്ലാ സ്തനാര്‍ബുദങ്ങള്‍ക്കും കീമോതെറാപ്പി ആവശ്യമാണ്.
സത്നാര്‍ബുദത്തിലെ കോശങ്ങള്‍ സ്ത്രീ ഹോര്‍മോണുകളായ Oestrogene, Progesterone എന്നീ റിസെപ്റ്ററുകള്‍ പ്രകടിപ്പിക്കാറുണ്ട്. പരിശോധനയില്‍ ഇത് കണ്ടുപിടിച്ചാല്‍ ഇവ ബ്ലോക്ക് ചെയ്ത് രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ഈ ചികിത്സ വര്‍ഷങ്ങളോളം തുടരേണ്ടിവന്നേക്കാം. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തതിനാല്‍ ചികിത്സ രോഗി അറിയുക പോലും ഇല്ല.