ഇവിടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന ആശയം,
ഏതാണ്ട് 70 ശതമാനത്തോളം വൻകുടൽ - മലാശയ കാൻസറുകളും ചിട്ടയായ ജീവിത ക്രമത്തിലൂടെയും ശരിയായ ഭക്ഷണ രീതികളിലൂടെയും നമ്മുക്ക് പ്രതിരോധിക്കാം എന്നതാണ്.
ബാക്കിവരുന്നതിൽ 20 ശതമാനം നമ്മുക്ക് കാൻസർ സ്‌ക്രീനിങ്ങിലൂടെ നേരത്തെ കണ്ടു പിടിക്കാനും സമഗ്ര കാൻസർ ചികിത്സയിലൂടെ മരണ നിരക്ക് കുറക്കാനും, രോഗ ബാധിതർക്ക് സാധാരണ ജീവിതം നയിക്കാനും സാധിക്കും എന്നതാണ്.
ഇതിന് മുമ്പ് പല കാൻസർ വിദഗ്ദ്ധരുടെയും പേരിൽ പല വ്യാജ പ്രചരണങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാകാം എന്നതിനാൽ ഞാൻ പറയുന്നതിന്റെ ആധികാരികത ഞാൻ വ്യക്തമാക്കാം.
വളരെ പ്രശസ്തവും ശാസ്ത്രീയവുമായ Gastroenterology Clinics of North America (01 Dec 2002) എന്ന വൈദ്യശാസ്ത്ര രംഗത്തെ ജേർണലിൽ നിന്നാണ് നിങ്ങൾക്ക് ഈ വിവരങ്ങൾ ഞാൻ നൽകുന്നത്.
ഇനി ഞാൻ നിങ്ങൾക്ക് തന്ന ആശയത്തിന്റെ പ്രായോഗികവും ശാസ്ത്രീയവുമായ വശത്തിലേക്ക് കടക്കാം.
ഏത് ഭക്ഷണ രീതിയും സന്തുലിതമായ രീതിയിൽ കുഴപ്പമില്ല.
ഭക്ഷണ ക്രമത്തിന്റെ ആധാര ശില എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണത്തിൻറെ കലോറി മൂല്യവും കൂടാതെ എത്രമാത്രം റിഫൈൻഡ് ആയിട്ടുള്ള ഭക്ഷണമാണ് നമ്മൾ ഉപയോഗിക്കുന്നത് എന്നുമാണ്.
നമ്മുക്ക് ആവശ്യമുള്ളതിൽ കൂടുതൽ നാം സ്വീകരിക്കുന്ന ഓരോ കലോറിയും നമ്മുടെ ശരീരത്തിന് ദോഷകരമായ രീതിയിൽ ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും അത് കാൻസർ വരുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൂടുതൽ ശുദ്ധികരിക്കപ്പെട്ട ഭക്ഷണം നമ്മുടെ കുടലിലെ ജൈവാണു വ്യവസ്ഥയിൽ അപകടകരമായ വ്യത്യാസം വരുത്തുകയും വൻകുടൽ കാൻസർ ലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതാണ് പാശ്ചാത്യ രാജ്യങ്ങളിൽ വൻകുടൽ മലാശയ കാൻസർ കൂടുതലായി കാണപ്പെടുന്നത്.
മൃഗ ജന്യമായ പ്രോട്ടീനുകൾ കൂടുതലാകുന്നതും സസ്യാഹാര പ്രോട്ടീനുകൾ കുറയുന്നതും വൻകുടൽ മലാശയ കാൻസർ ലേക്ക് വഴിതെളിക്കും.
വ്യായാമ കുറവും കൗമാരത്തിൽ ആരംഭിക്കുന്ന പുകവലിയും ഇതുപോലെതന്നെ വൻകുടൽ കാൻസർ ഉണ്ടാകുന്നതിന് കാരണമാകും.
ഇതിൻറെ ശാസ്ത്രീയ വശങ്ങൾ ഞാൻ മുൻപ് പ്രതിപാദിച്ച ജേർണലിൽ നിന്നും ലഭിക്കുന്നതാണ്.
ഇൻഡോ - ആസ്ട്രേലിയൻ ലൈഫ് സ്റ്റൈൽ മെഡിസിൻ സ്പെഷ്യലിസ്റ് Dr. Jacqueline Michael ന്റെ Youtube channel മറ്റൊരു ഉപകാരപ്രദമായ പേജാണ്.