ലോക കാൻസർ ദിനം ആയ ഫെബ്രുവരി 4 നോട് അനുബന്ധിച്ച് പ്രമുഖ ഓങ്കോ സർജനും കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂ ട്ടിലെ സീനിയർ കൺസൽട്ടന്റു മായ ഡോക്ടർ ജോജോ വി ജോസഫ് , ഈ അസുഖത്താൽ വേദനിക്കുന്ന അനേകായിരങ്ങൾക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് സമ്മാനിക്കുന്ന ഗാനമാണ് ഫോർത്ത് ഫെബ്രുവരി എന്ന വീഡിയോ ആൽബം. ഫെബ്രുവരി നാലിനു ചങ്ങനാശേരിയിൽ വച്ച് നടന്ന പ്രകാശനകർമ്മം അപ്പോസ്തൊലിക് ന്യു ൺഷ്യോ ആർച്ച് ബിഷപ് ജോർജ് കോച്ചേരി നിർവഹിച്ചു. ഡോക്ടർ സുകേഷ് ആർ എസിന്റെ ആണ് വരികൾ. മ്യൂസിക് നൽകിയിരിക്കുന്നത് അനിറ്റ് പി. ജോയിയും ആലപിച്ചിരിക്കുന്നത് വിഷ്ണു പ്രസാദും ആണ് .സോബി എഡിറ്റ്ലൈൻ ആണ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. 1980 ഫിലിംസിനു വേണ്ടി ഫൈസൽ കുളത്തൂർ നിർമ്മിച്ചിരിക്കുന്ന ഈ ആൽബത്തിൽ, ടോമി പർണ്ണശാല, ജിൻസി ചിന്നപ്പൻ, ശ്രുതി സുവർണ്ണ, ബിനു വായ്പൂര്, മധു ഡി. വായ്പൂര് , മാസ്റ്റർ ജേക്കബ് ഷിജോ തുടങ്ങിയവർക്കൊപ്പം ഡോക്ടർ ജോജോ വി ജോസഫും അദ്ദേഹം ആയി തന്നെ ഇതിൽ എത്തുന്നു .
അസുഖം വന്നാൽ പ്രതീക്ഷ നശിക്കാതെ മരുന്നിനോടൊപ്പം, കുടുംബത്തിന്റെ കരുതലും സ്നേഹവുംഅസുഖം വേഗം സുഖപ്പെടാനും മുന്നോട്ടു ജീവിക്കാനും പ്രേരണ നൽകും എന്ന സന്ദേശം ഗാനം നൽകുന്നു . ഒരു രോഗവും ഒന്നിന്റെയും അവസാനം അല്ലെന്നും , ഏവർക്കും പണമോ , മറ്റു വേർതിരിവുകളോ ഇല്ലാതെ ശരിയായ ചികിത്സയും പരിഗണനയും ഉറപ്പുവരുത്തണമെന്നും ഈ വീഡിയോ ഗാനം ഓർമിപ്പിക്കുന്നു.യഥാർത്ഥ ജീവിതങ്ങളുമായി സംവദിക്കാൻ കഴിയുന്ന തരത്തിൽ ഏവർക്കും ആസ്വാദ്യകരമായ ഗാനവും ചിത്രീകരണവും ആണ് ഒരുക്കിയിട്ടുള്ളത് .ഡോക്ടറുടെ തന്നെ യൂട്യൂബ് ചാനലിൽ കൂടി ഈ ഗാനം റിലീസ് ചെയ്യുന്നു .