Caritas Cancer Institute, Kottayam, Kerala
drjojovjoseph@gmail.com
Connect on WhatsApp

Articles

പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതോ /ചീത്തയോ?

കഴിഞ്ഞ ദിവസം ഒ പി യിൽ നടന്ന ഒരു സംഭവമാണ് ഇന്നത്തെ ഈ വിഷയം പറയാൻ എന്നെ പ്രേരിപ്പിച്ചത് . ഇന്ദു എന്ന ഒരു രോഗി, അതായത് കാൻസറിനെ അതിജീവിച്ച ഒരു വ്യക്തിയാണ് . എട്ടു വർഷം മുമ്പ് കാൻസർ വന്നു, അവരുടെ അസുഖം ചികിത്സിച്ച് ഭേദമായി. ഇപ്പോൾ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളിൽ അതുപോലെതന്നെ കാൻസർ വരുന്ന സ്ത്രീകൾക്ക് ഒരു പിന്തുണ ഗ്രൂപ്പ്, അതിലൂടെ അവർക്കു കൗൺസലിങ് കൊടുക്കുക. ഇതൊക്കെ റഗുലർ ജോലി കൂടാതെ ചെയ്യുന്നതാണ്. കഴിഞ്ഞ ദിവസം പെട്ടെന്ന് അവര് ഒ പി യിൽ വന്നു. എന്നിട്ടു എൻറെ മോൻറെ കാര്യം സംസാരിക്കാൻ ഉണ്ട്. ഒരു MBA -ക്കാരനാണ്. അപ്പൊ ഇരുത്തി അവരെ സംസാരിച്ചു. ഇവർക്ക് ഇങ്ങനെയൊരു അസുഖം വന്നതുകൊണ്ട് മോൻ ഭയങ്കര കണ്ടുപിടിത്തങ്ങളിലാണ്. എന്തൊക്കെ ചെയ്‌താൽ കാൻസർ വരും? ഒരു പ്രത്യേക ടൈപ്പ് ആണ്. കഴിഞ്ഞ ദിവസം പുള്ളി അമ്മയോട് പറഞ്ഞു ഇനി ഇവിടെ ആരും പഴങ്ങൾ ഒന്നും കഴിക്കേണ്ടാ. പഴങ്ങൾ കഴിച്ചാൽ fructose ഉണ്ട്. fructose ആണ് എല്ലാം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം. അതുകൊണ്ടു ഇനിമുതൽ അമ്മയും കഴിക്കേണ്ടാ ഈ വീട്ടിൽ ആരും കഴിക്കേണ്ടാ എന്ന് പറഞ്ഞു. ഇന്ദുവിന്റെ പ്രശ്നം എന്ന് വെച്ചാൽ അവർക്കു ഭക്ഷണത്തിനു ശേഷം എന്തേലും ഒരു പഴം കഴിച്ചാലേ ഒരു തൃപ്തി വരൂള്ളു. സർ മോനോടൊന്നു സംസാരിക്കണം. ഇതാണ് ഇന്ദുവിന്റെ ആവശ്യം. ഞാൻ മോനുമായിട്ടു സംസാരിച്ചു. അവൻ പറഞ്ഞു ഞാൻ ഒരു health channel - ൽ കണ്ടതാണ്. അവൻ ഈ ചാനലിൽ കാണുന്നത് ഭയങ്കര വിശ്വാസമാണ്. Fructose എന്ന് പറയുന്നതാണ് സകല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം. അതുകൊണ്ടു അത് പഴങ്ങൾക്കൂടെയാണ് വരുന്നത്. Fructose എന്ന് പറയുന്നത് 'fruit sugar' ആണെല്ലോ. അത് നമ്മൾ ഒഴിവാക്കേണ്ടേ? എന്ന് ചോദിച്ചു.

കാൻസർ രോഗികൾക്ക് പഴങ്ങൾ കഴിക്കാമോ? അല്ലെങ്കിൽ സാധാരണക്കാർ പഴങ്ങൾ കഴിച്ചാൽ അപകടം ഉണ്ടാകുമോ? അതുപോലെതന്നെ fructose എന്ന് പറയുന്നത് വില്ലനാണോ? ആണെങ്കിൽ തന്നെ അത് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ എത്തുക?

'Fruit Sugar' ആണ് fructose എന്നറിയാം. നമ്മുടെ പ്രകൃതിയിലെ ബേസിക് അല്ലെങ്കിൽ സിമ്പിൾ ഷുഗർ എന്ന് പറയുന്ന മൂന്നു സാധനങ്ങളാണ് ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗലാക്ടോസ്. അതില് ഫ്രക്ടോസ് പഴങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഗലാക്ടോസ് പാലിൽ കൂടുതലായി കാണപ്പെടുന്നു. ഗ്ലൂക്കോസ് എല്ലാ മധുരമുള്ളതിലും ഉണ്ടാകും. ഗ്ലൂക്കോസ് ആണ് നമ്മുടെ ശരീരത്തിന് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു ബേസിക് ഷുഗർ. അതുപോലെതന്നെ ഗ്ലൂക്കോസ് ഇല്ലാതെ തന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പറ്റില്ല. ഫ്രക്ടോസും ഗാലക്ടോസും കഴിച്ചാലും അത് ശരീരത്തിന് ഉപയോഗിക്കണമെങ്കിൽ ശരീരം അത് ആദ്യം ഗ്ലൂക്കോസ് ആക്കി മാറ്റണം. ഗ്ലൂക്കോസ് ആക്കി മാറ്റുന്നത് പ്രധാനമായും കരളിൽ വച്ചാണ്. ഫ്രക്ടോസാണ് ഈ മൂന്ന് ഷുഗറിലും ഏറ്റവും കൂടുതൽ മധുരം. അതായതു ഗ്ലൂക്കോസിന്റെ രണ്ടിരട്ടി മധുരം വരും ഫ്രക്ടോസിന്. ഒരു ഫ്രക്ടോസ് മോളിക്കൂളും ഒരു ഗ്ലൂക്കോസ് മോളിക്കൂളും ചേർന്നാണ് പഞ്ചസാര ഉണ്ടാവുന്നത്. അത് ഒരു 'Disaccharide' ആണ്. നേരത്തെ പറഞ്ഞ ഗ്ളൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് 'Monosaccharide' ആണ്. അതായതു കാർബോഹൈഡ്രേറ്റ് ഉണ്ടാക്കുന്നതിന്റെ ബേസിക് സാധനങ്ങളാണ്. ഇത് പല രീതിയിൽ combine ചെയ്താണ് നമ്മുടെ സാധാരണയുള്ള കാർബോഹൈഡ്രേറ്റുകൾ ഉണ്ടാകുന്നത്. ഈ കാർബോഹൈഡ്രേറ്റുകൾ വിഘടിപ്പിക്കുമ്പോൾ നമുക്ക് ഈ പറഞ്ഞ മൂന്ന് ബേസിക് ഷുഗറുകൾ അതിൽ അടങ്ങിയിരിക്കുന്ന അളവനുസരിച്ച് നമുക്ക് ലഭിക്കും. ഇതാണ് ഒരു ബേസിക് കാര്യം നമുക്ക് മനസ്സിലാക്കി വെക്കാനുള്ളത്.

ഇനി ഈ ഫ്രക്ടോസ് എങ്ങനെയാണു കുഴപ്പക്കാരനാകുക? അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്നൊണ്ടോ എന്ന് പരിശോധിക്കാം.

ഈ ഫ്രക്ടോസ് നേരിട്ട് ശരീരത്തിൽ ഉപയോഗിക്കാൻ പറ്റില്ല. അതിനെ ഗ്ലൂക്കോസ് ആക്കിയതിനു ശേഷമേ ശരീരത്തിന് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അത് പ്രധാനമായും നടക്കുന്നത് നമ്മുടെ കരളിൽ വെച്ചാണ്. 'Fructokinase C' എന്ന് പറയുന്ന ഒരു രാസാഗ്നിയാണ്‌ ഫ്രക്ടോസിനെ ഗ്ലൂക്കോസാക്കി മാറ്റുന്നത്. Fructokinase C രാസാഗ്നിയുടെ പ്രത്യേകത എന്ന് പറഞ്ഞാൽ ഒരു നിയന്ത്രണമില്ല. സാധാരണ നമുക്ക് ഒരു പരിധിയിൽ കൂടുതൽ അല്ലെങ്കിൽ ശരീരത്തിന്റെ ആവശ്യം കഴിഞ്ഞാൽ ആ രാസാഗ്നിയുടെ പ്രവർത്തനം വിപരീതമായിട്ടു കുറച്ചു കളയും. Fructokinase C ഒരു നിയന്ത്രണമല്ലാത്തതിനാൽ എത്ര ഫ്രക്ടോസ് ചെല്ലുന്നുവോ അപ്പഴേ ഈ രാസാഗ്നി പ്രവർത്തിക്കാൻ തുടങ്ങും, ഈ conversion നടക്കും. ഏതു രാസാഗ്നി പ്രവർത്തിക്കണമെങ്കിലും ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം എടുക്കുന്നത് നമ്മുടെ ശരീരത്തിന്റെ power യൂണിറ്റായ ATP എന്ന് പറയുന്ന മോളിക്കൂളിൽ നിന്നാണ്. ഫ്രക്ടോസ് കൂടുതൽ ചെല്ലുംതോറും നമ്മുക്ക് കൂടുതൽ ATP നഷ്ടപ്പെടുന്നു. അതേത്തുടർന്ന് 'uric acid production' നമ്മുടെ ശരീരത്തു ഒരു അളവ് വിട്ടു കൂടും. ഈ പ്രവർത്തനങ്ങളെല്ലാം ശരീരത്തിന്റെ oxidative stress കൂടുതലാക്കും. അതുപോലെതന്നെ നമ്മുടെ കോശങ്ങളിലെ Mitochondria - (power house) അതായതു ശരീരത്തിന്റെ എല്ലാ രാസപ്രവർത്തനം നടക്കുന്ന സ്ഥലം. ഇതിന്റെ പ്രവർത്തനം തകരാറിലാകും. ഇങ്ങനെ ഓരോന്നായി ഒന്നിന് പിന്നെ നടന്ന് ആദ്യം non alcoholic steatohepatitis എന്ന് പറഞ്ഞ കരൾ വീക്കത്തിലേക്കു മാറ്റും. അതിനുശേഷം അത് fatty liver ആയി മാറും. ഇതുകൂടാതെ അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ഇൻസുലിൻ പ്രതിരോധത്തിന്റെ അനന്തരഫലമായ diabetes, ഇതിനെ തുടർന്ന് hypertension, പിന്നെ ഹൃദരോഗം ഇവയെല്ലാം ഒന്നിച്ചു കാന്സറിനു കാരണമായി തീരുന്നു. ഇതു കൂടാതെ ഫ്രക്ടോസിനു മറ്റൊരു പ്രശ്നമുണ്ട്. ഫ്രക്ടോസ് കഴിക്കുമ്പോൾ അത് നേരെ കുടലിൽ എത്തുമ്പോൾ കുടലിലെ കോശങ്ങളിലെ Fructokinase പോലെയുള്ള രാസാഗ്നി ഉത്തേജിപ്പിക്കും. അതേത്തുടർന്ന് കുടലിലുള്ള ചില കീടാണു നമ്മുടെ രക്തത്തിൽ അതായതു കരളിലേക്കു പോകുന്ന 'portal venous system' - ൽ കയറുകയും ആ portal venous system വഴി ഇങ്ങനെ endotoxins കരളിൽ എത്തുന്നത് കരളിൽ നീര് ഉണ്ടാക്കാനും അതേത്തുടർന്ന് fatty liver, liver cirrhosis അങ്ങനെയുള്ള പ്രശ്നങ്ങൾക്കും കാരണമാകാം.

എവിടുന്നാണ് ഫ്രക്ടോസ് അമിതമായി രീതിയിൽ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്?

പഴങ്ങൾ കഴിക്കുന്നതിൽ നമ്മുക്കൊരു പരിധി ഉണ്ട്. പഴങ്ങളിലുള്ള ഫ്രക്ടോസ് അല്ല പ്രധാന പ്രശ്നക്കാരൻ. ഇതിന്റെ പ്രധാന പ്രശ്നം എന്ന് പറഞ്ഞാൽ ഈ ഫ്രക്ടോസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇതിനു ഇരട്ടി മധുരമുണ്ട്. അതുപോലെതന്നെ ഇതിനു മറ്റൊരു ഗുണനിലവാരമുണ്ട്. നമ്മുടെ മദ്യം അല്ലെങ്കിൽ ചരസ് അതുപോലെയുള്ള highly addictive എന്ന് നമ്മൾ പറയുന്ന മയക്കുമരുന്നിന്റെ ഒപ്പം addiction tendency ഉണ്ടാക്കാൻ ഈ ഫ്രക്ടോസിനു കഴിയും. ഈ രണ്ടു ഗുണനിലവാരമുള്ളതു കൊണ്ട് ഭക്ഷണത്തിന്റെ addictive's ആയിട്ട് ഇത് പലയിടത്തും ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള food addictive ആയിട്ടു വരുന്ന ഫ്രക്ടോസാണ് നമ്മുക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇനി ഏതൊക്കെയാണ് ഭക്ഷണ പദാർത്ഥങ്ങളെന്നു നമ്മുക്ക് നോക്കാം. നമ്മൾ പുറത്തുനിന്നു വാങ്ങിക്കഴിക്കുന്ന എല്ലാ അധികം മധുരമുള്ളത് അതായത്‌ ഐസ്ക്രീം, bottled juice, വിവിധ തരം സോഡാകൾ, കുക്കീസ്, ബിസ്ക്കറ്റ്സ്, cup cakes, candies, jams, bread, sauce ഇവയിലെല്ലാം അമിതമായി അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇതിനിടെ വിട്ടു പോയ ഒന്നുണ്ട്. ബർഗർ പോലെയുള്ള ഫാസ്റ്റ് ഫുഡ്സ്. ഈ ഫാസ്റ്റ് ഫുട്സിലെല്ലാം അമിതമായി ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.

ഇനി ഇത് ഏതൊക്കെ രീതിയിലാണ് ഭക്ഷണത്തിൽ കലരുന്നത് എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവം എന്ന് പറഞ്ഞാൽ 'High Fructose containing Corn Syrup(HFCS)' അതുപോലെതന്നെ 'Agave' എന്ന ചെടിയിൽ ഉണ്ടാകുന്ന syrup, ഈ രണ്ടു syrup - ലാണ് ഏറ്റവും കൂടുതൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നത്. അതാണ് പ്രധാനമായും food addictive's. നിങ്ങൾ പുറത്തു നിന്ന് വാങ്ങിക്കുന്ന അതിന്റെ ലേബൽ നോക്കിയാൽ കാണാൻ സാധിക്കും. HFCS 90 നകത്തു 90 ശതമാനവും ഫ്രക്ടോസാണ് അടങ്ങിയിരിക്കുന്നത് ഇതാണ് പ്രധാനമായും നമ്മളിലേക്ക് ഫ്രക്ടോസ് എത്തിക്കുന്ന അപകടകാരിയായ food addictive's. ഇത് കൂടാതെ തന്നെ തേൻ, caramel, molasses, palm sugar, പഞ്ചസാര (50% fructose & 50% glucose) അങ്ങനെയൊക്കെ നിരവധി പേരില് ഈ high fructose containing food addictive's നമ്മുടെ ഇടയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. HFCS - നമ്മുടെ സാധാരണ corn, maize ഇത് ശുദ്ധീകരിച്ചെടുത്തിട്ടു അതിനെ രാസാഗ്നി ഉപയോഗിച്ച് അതിലെ ഗ്ലൂക്കോസ് ഫ്രക്ടോസ് ആക്കി മാറ്റിയാണ് High Fructose Containing Corn Syrup ഉണ്ടാക്കുന്നത്. അതിന്റെ അപകടങ്ങൾ ജനങ്ങൾ മനസ്സിലാക്കി, കൊടുക്കുന്ന ഫുഡിന്റെ label മനസ്സിലാക്കി ആൾക്കാര് അങ്ങനെയുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ചു തുടങ്ങിയതോടുകൂടി ഇവര് പല ഓമന പേരുകളിട്ടു ഇറക്കുന്നുണ്ട്. ഫുഡ് പാക്കറ്റിന്റെ പുറത്തു പറയുന്ന പേരുകൾ ഉണ്ടോ എന്ന് നോക്കുക.

  • 1. Fructose
  • 2. Fructose Syrup
  • 3. Corn Syrup
  • 4. Corn Syrup Solids
  • 5. Corn Sweetener
  • 6. Maize Syrup
  • 7. Glucose/ Fructose Syrup
  • 8. Isolated Fructose

ഇതെല്ലാം High Fructose Containing Corn Syrup ആണ്. അടുത്തത് agave syrup. അമേരിക്കയിൽ വരണ്ട പ്രദേശങ്ങളിൽ കാണുന്ന ഒരു ചെടിയാണ്. അതിന്റെ തണ്ട് മധുരമുള്ള syrup ഉണ്ടാക്കും. അതിനകത്താണ് famous drink തെക്കുല ഉണ്ടാക്കി എടുക്കുന്നത്. ആ syrup തന്നെ നല്ല ഫ്രക്ടോസ് content ഉണ്ട്. Agave syrup എന്ന് പറഞ്ഞു ലഭ്യമാണ്. നമ്മുടെ ഇന്ത്യയിൽ പോലും agave syrup വിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് യുവതലമുറയിൽ വളരെയധികം fatty liver, ഹൃദ്രോഗം വരുന്നത് , പൊണ്ണത്തടി ഉണ്ടാവുന്നത്, കാൻസർ ഉണ്ടാവുന്നത് എന്നൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഈ വിഷയം പൂർണ്ണമാകണമെങ്കിൽ നമ്മുടെ ഇന്ദുവിന്റെ മോന്റെ സംശയം കൂടി തീർക്കണമല്ലോ. അതായതു പഴവർഗ്ഗങ്ങൾ കഴിച്ചാൽ അതിലെ ഫ്രക്ടോസ് നമ്മുക്ക് അപകടകാരിയാണോ ? പഴവർഗ്ഗങ്ങൾ അതിലെ ഫ്രക്ടോസിനോടൊപ്പം പല ഗുണഫലങ്ങളും നൽകുന്ന ഒരു ഭക്ഷണപദാർത്ഥമാണ് അതിനാൽ പഴങ്ങൾ നമുക്ക് കഴിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പഴങ്ങൾ പ്രകൃതി നമുക്ക് എങ്ങനെ തന്നിരിക്കുന്നോ അതേ രീതിയിൽ വേണം നിങ്ങൾ പഴങ്ങൾ കഴിക്കാൻ. അതായതു മുഴുവൻ പഴവും കഴിക്കണം. അതിനെ ജ്യൂസ് അടിച്ചോ ഷെയ്‌ക്ക്‌ ആക്കിയോ സ്മൂത്തി ആക്കിയോ ഒക്കെ കുടിച്ചാൽ ഈ പറഞ്ഞതുപോലെ ഗുണത്താക്കൾ ഏറെ ദോഷമാണ് നിങ്ങൾക്ക് നൽകുക. അതുപോലെ നമ്മുടെ ഇപ്പോഴത്തെ ഒരു ഫാഷൻ ആണ് ഡ്രൈഡ് ആയിട്ടുള്ള ഫ്രൂട്സ് വാങ്ങിച്ചു കഴിക്കുക. അതായത് ഡ്രൈഡ് മംഗോ, ഡ്രൈഡ് പൈനാപ്പിൾ, ഈന്തപ്പഴം ഇതൊക്കെ വാങ്ങിച്ചു കഴിക്കുക. ഇതൊക്കെ കഴിക്കരുത് എന്നല്ല ഞാൻ പറഞ്ഞത് പക്ഷേ അതിലൊക്കെ ഫ്രക്ടോസ് content സാധാരണ പഴത്തേക്കാൾ വളരെ കൂടുതലാണ്. ഇവയൊക്കെ കഴിക്കണമെങ്കിൽ പച്ചക്ക് കഴിക്കുക. പൈനാപ്പിളും മാങ്ങയും ഡ്രൈഡ് ആക്കി കഴിക്കാതിരിക്കുക, അല്ലാതെ തന്നെ കഴിക്കുക. അപ്പൊ ഇങ്ങനെ ഡ്രൈഡ് ആക്കി കഴിക്കുന്ന കിട്ടുന്ന പഴങ്ങളിലും ഫ്രക്ടോസ് content വളരെ കൂടുതലാണ്. ഇത് കഴിക്കരുതെന്നല്ല, ലിമിറ്റ് ചെയ്യുക. ഇതിനോടൊപ്പം പ്രത്യേകം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. അതായതു ഒരു ഫാൻസി ഡയറ്റ് ഉണ്ട് അതായത് ഫ്രൂട്ട് ഡയറ്റ് diabetes ഉള്ളവർ ഫ്രൂട്ട് മാത്രം കഴിക്കുക. അങ്ങനെയുള്ള ഈ ഫ്രൂട്ട് ഡയറ്റ് ഒന്നും നിങ്ങൾ ഒരിക്കലും റെക്കമെന്ഡഡ് അല്ല കാരണം ഈ ഫ്രൂട്ട് ഡയറ്റ് മാത്രം കഴിച്ചാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്ക് മനസ്സിലാകുമല്ലോ. നിങ്ങളുടെ കലണ്ടറിന്റെ പണി തീരുമ്പോഴേ നിങ്ങൾ ഈ ഫ്രൂട്ട് ഡയറ്റ് കൊണ്ട് എന്താണ് ഗുണമെന്നു മനസ്സിലാക്കുകയുള്ളൂ.

ഇനി മറ്റൊരു കാര്യം. എത്ര ഫ്രക്ടോസ് നമുക്ക് ഒരു ദിവസം കഴിക്കാം നമുക്ക് പല പഠനങ്ങളും നടത്തിയിട്ടുണ്ട്. 100 ഗ്രാമിൽ കൂടുതൽ ഒരു ദിവസം അകത്തു ചെന്നു കഴിഞ്ഞാൽ അത് അപകടമാണെന്ന് ഏതായാലും നല്ലതുപോലെ അത് ഏതു രീതിയിലായാലും പഴങ്ങൾ ആയിട്ടാണെങ്കിലും ഡ്രൈഡ് ഫ്രൂട്ട് ആയിട്ടാണെങ്കിലും ഏതു രീതിയിൽ അകത്തു ചെന്നാലും 100 ഗ്രാമിൽ കൂടുതൽ ചെല്ലുന്നതു അപകടകരമാണ്. ഒരു ലിമിറ്റ് എന്ന് പറയുന്നത് 40 മുതൽ 80 വരെ കുഴപ്പമില്ല എന്നാണ് പറയുന്നത്. എന്നാൽ ഫാറ്റി ലിവർ അല്ലെങ്കിൽ പൊണ്ണത്തടി അതുപോലെയുള്ള ആൾക്കാര് ഒരു 25 ഗ്രാമിൽ പെർ ഡേ ഫ്രക്ടോസിന്റെ ഏതു രീതിയിലാണെങ്കിലും പഴങ്ങളിൽ ആണെങ്കിലും മറ്റെന്തു രീതിയിൽ ആണെങ്കിലും ലിമിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് കുട്ടികൾക്ക് High Fractose Containing Food - കളായ ബേക്കറി ഫുഡ് ഫാസ്റ്റ് ഫുഡിനോട് ഒക്കെ കൂടുതൽ ആവേശം തോന്നുന്നത് അല്ലെങ്കിൽ അത് വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ അവർ ദേഷ്യപ്പെടുന്നത് ? അതായത്‌ ഫ്രക്ടോസ് എന്ന് പറയുന്നത് നമ്മുടെ കഞ്ചാവും മരിവാനായും പോലെ തന്നെ ആസക്തി ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതിന്റെ മധുരവും ആ കുട്ടികളിൽ ഈ ആസക്തി ഉണ്ടാക്കുന്നു. അതുകൊണ്ടു ഫ്രക്ടോസിനോടുള്ള സമ്പർക്കം കഴിയുന്നതും ഒഴിവാക്കുന്നതാണ് കുട്ടികൾക്ക് നല്ലത്.

ഈ വിഷയം മനസ്സിലാക്കിയതിനു ശേഷം നമുക്കൊരു തീരുമാനമെടുക്കാം. അതായതു High Fructose Containing ആയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കി നമുക്ക് നമ്മുടെ കുട്ടികൾക്ക് ഇപ്പോൾ കുറഞ്ഞ ഭക്ഷണം അതുപോലെതന്നെ ഓരോ ഭക്ഷണവും പുറത്തു നിന്ന് വാങ്ങുമ്പോൾ അതിലെ ഫ്രക്ടോസ് content എത്രയെന്നു പ്രത്യേകം പരിശോധിച്ച് അവർക്കു കൊടുത്തുകൊണ്ട് ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം.