Articles

പുതിയ മാനം പുതിയ ഭൂമി World No Tobacco Day, 31st May 2020

കോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും. ഭൂരിഭാഗം പേരും ഈ മാറ്റത്തിലൂടെ കടന്നു പോകും. ലോകം അടിച്ചേല്പിക്കുന്ന മാറ്റത്തിന് പകരം നമ്മൾ തന്നെ നമുക്കായി ചില പരിവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു.

ഈ മാസത്തിന് ഒരു പ്രത്യേകത ഉണ്ട്. മെയ്‌ മാസം 31-ാ൦ തീയതി പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുന്നു.

സാധാരണ എല്ലാവർഷവും ഈ ഒരു മാസം പുകയിലക്കെതിരെയുള്ള സാമൂഹിക ബോധവൽക്കരണവും പുകയില ഉപയോഗിക്കുന്നവർക്ക് അതിൽനിന്നും മോചനം നൽകുന്നതിനായിട്ടുള്ള പ്രവർത്തനങ്ങളും നടത്താറുണ്ടായിരുന്നു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ അതിനുസാധിക്കാത്തതിനാൽ ഇപ്രാവശ്യം ഞാൻ സമൂഹ മാധ്യമം അതിനായി ഉപയോഗിക്കാം എന്ന് വിചാരിക്കുന്നു.

ഞാനുൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ പുകയിലയുടെ ശാരീരിക ദൂഷ്യവശങ്ങൾ പറഞ്ഞുകൊണ്ടാണ് ആരംഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക സമ്പത് വ്യവസ്ഥയുടെ പതനത്തിന്റെ പശ്ചാത്തലത്തിൽ പുകയില മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം.

അഞ്ചുവർഷം മുൻപത്തെ കണക്കനുസരിച് ലോകത്തിന്റെ 2% GDP യാണ് പുകയില ഉപയോഗം മൂലം നഷ്ടമാകുന്നത്. അത് ഏതാണ്ട് 1500 Billion USD (15 ലക്ഷം കോടി രൂപ) വരും. അതിന്റെ 40 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയെപോലുള്ള രാജ്യങ്ങളിലാണ്.

പുകയില ഉപയോഗിക്കുന്നവരുടെ ജീവഹാനിയും അവസാന കാല കഷ്ടപാടുകളും ആശുപത്രി വാസവും അവരുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മനോവേദനയും അരക്ഷിതാവസ്ഥയും നമുക്ക് അളക്കാൻ കഴിയുന്നതല്ല.

"ശ്വാസകോശം sponge പോലെയാണ്" എന്ന പരസ്യം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവണം. എന്നാൽ അതിൽ പറയുന്ന പുകവലിയുടെ ദൂഷ്യ വശങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവാൻ സാദ്ധ്യതയില്ല.

പുകയില ഉപയോഗിക്കുന്നവർ പറയുന്നത്, പുകയില അവർക്ക് ഉൻമേഷം നൽകുന്നു എന്നാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു വിശ്വാസം മാത്രമാണ്. പുകയിലക്ക് അടിമയായിട്ടുള്ളവർക്ക് അത് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ താൽക്കാലികമായി മാറുന്നതിനെയാണ് ഉന്മേഷം എന്ന് തെറ്റിദ്ധരിക്കുന്നത്.

പുകയില ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ അറിയാത്തവർക്കായി ഒന്നുവിവരിക്കാം.

  • 70 ശതമാനത്തിലധികം കാൻസറുകൾക്കും കാരണം പുകയിലയുടെ ഉപയോഗം (direct and passive smoke) ആണ്.
  • ഹൃദയാഘാതം, രക്തകുഴലുകൾക്ക് വീക്കം , hypertension എന്നിവ.
  • മിക്കവാറുമുള്ള എല്ലാ ശ്വാസകോശരോഗങ്ങളും.
  • സന്ധിവാതം, ഇമ്മ്യൂണിറ്റിക്കുറവ്.
  • തലച്ചോറിൽ രക്തം കട്ടപിടിക്കുക (Stroke).
  • പ്രമേഹം.
  • ലൈംഗികശേഷി നശിക്കുക.

ഏതാണ്ട് നമുക്ക് പേരറിയാവുന്ന എല്ലാരോഗങ്ങളുടെയും കാരണം പുകയിലയുടെ നേരിട്ടോ അല്ലാതെയോ (second hand smoke) ഉള്ള ഉപയോഗം ആണ്.

ഇത് കേൾകുമ്പോൾ സ്വാഭാവികമായും നിങ്ങൾ ചിന്തിക്കുന്നത് പുകയിലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആൾക്കാർക്കും ഈ അസുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് എന്നാവും.

അതിന് കാരണം passive smoking (second hand smoke) ആണ്. ഒരാൾ പുകവലിച്ചതിന് ശേഷം പുറത്തേക്ക് വിടുന്ന പുക അന്തരീക്ഷത്തിൽ കലരുകയും പുകവലി ഇല്ലാത്തവരുടെ ശരീരത്തിൽ പ്രവേശിക്കുകയും അസുഖങ്ങൾക്ക് കാരണം ആയിത്തീരുകയും ചെയ്യും.

അങ്ങനെ ഒരാളുടെ ദുശ്ശീലം മൂലം ഒരു സമൂഹം തന്നെ അപകടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു.

News & Articles

more articles