Caritas Cancer Institute, Kottayam, Kerala
drjojovjoseph@gmail.com
Connect on WhatsApp

Articles

പുകയുന്ന അർബുദം (Lung Cancer) പുകയുന്ന അർബുദം (Lung Cancer)

9-ൽ ഒരു ഇന്ത്യക്കാരന് കാൻസർ വരാം എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ഏറ്റവും പ്രധാനി ആണ് LUNG CANCER (ശ്വാസകോശാർബുദം). ശ്വാസകോശ അർബുദത്തിന് കാരണം പുകവലിയാണ്. അതിനാലാണ് ശ്വാസകോശാർബുദത്തെ പുകയുന്ന അർബുദം എന്ന് ഞാൻ വിളിക്കുന്നത്. 95 ശതമാനം ശ്വാസകോശാർബുദവും പുകവലി മൂലമാണ് ഉണ്ടാകുന്നത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വരാറുണ്ടല്ലോ എന്ന്. അത് എങ്ങനെയാണ് എന്ന് നോക്കാം.

ശ്വാസകോശാർബുദ രോഗികളിൽ 70 ശതമാനവും നേരിട്ട് പുകവലിക്കുന്നവരാണ്, എന്നാൽ ബാക്കിയുള്ളവർ Passive Smoking ൻറെ ഇരകളും ആണ്. എന്താണ് Passive Smoking? - പുകവലിക്കുന്ന ആൾ അകത്തേക്ക് വലിക്കുന്ന പുകയുടെ ഭൂരിഭാഗവും പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതിനെ Second Hand Smoking എന്ന് പറയുന്നു. അതിലെ കാർബൺ അളവ് കുറവായതിനാൽ നമുക്ക് കാണാൻ സാധിക്കുകയില്ല. ഈ പുക ചുറ്റുമുള്ള ആൾക്കാരിലേക്ക് പ്രവേശിക്കുന്നു. ഇതിനാണ് Passive Smoking എന്ന് പറയുന്നത്. അങ്ങനെ നാം അറിയാതെ ശ്വാസകോശാർബുദത്തിന് ഇരയാകുന്നു.

അതിനാൽ സമൂഹത്തിൽനിന്നും പുകവലി പൂർണ്ണമായും മാറ്റിനിർത്തപ്പെട്ടൽ ശ്വാസകോശാർബുദ വിമുക്തമായ ഒരു ലോകം നമുക്ക് സൃഷ്ടിക്കാൻ സാധിക്കും.

ശ്വാസകോശാർബുദ ബോധവൽക്കരണ മാസമായ ഈ നവംബർ മാസത്തിൽ ഈ Second Hand Smoke എന്ന സാമൂഹിക വിപത്തിനെതിരെ അണിനിരക്കാം. പുകയില്ലാത്ത വീടുകളും ജോലി സ്ഥലങ്ങളും നമ്മുടെ അവകാശമാണ് എന്ന് മനസ്സിലാക്കുക.