ഇന്നത്തെ വിഷയം അടുത്തിടെ നമ്മുടെ കേരളാ കലോത്സവത്തിൽ നടന്ന ഒരു സംഭവത്തിൻറെ ഒരു വീഡിയോ ക്ലിപ്പ് എനിക്ക് നിരവധി പേർ അയച്ചു തരിക ഉണ്ടായി . അതിനെക്കുറിച്ചു ഞാൻ ഒരു അഭിപ്രായം പറയണമെന്നായിരുന്നു ആവശ്യം . എന്നാൽ ഞാൻ വീഡിയോ ചെയ്‌തു തുടങ്ങിയതിൻറെ ഉദ്ദേശ്യം തന്നെ കാൻസറിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന ന്യൂസ് വരുമ്പോൾ അതിനൊരു മറുപടി പറയുക എന്ന ഉദ്ദേശ്യo മാത്രമായിരുന്നു . എന്നാൽ ഇത് കണ്ടപ്പോൾ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഇതിനെക്കുറിച്ച് ഒരഭിപ്രായം പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നി . അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ചു പ്രതികരിക്കാം എന്ന് ഞാൻ തീരുമാനിച്ചത് .
ഇപ്പോൾ നമ്മൾ കണ്ടത് കലോത്സവ വേദിയിൽ നടന്ന ഒരു ഒപ്പന മത്സരത്തിന്റെ ഒരു ക്ലിപ്പ് ആണ്. അതിൽ മത്സരത്തിനിടെ ഒരു കുട്ടി കുഴഞ്ഞു വീഴുന്നു. കൂടെയുള്ള കുട്ടികൾ ഇതൊന്നും മൈൻഡ് ചെയ്യിതില്ലെന്നു വെച്ചാൽ പോലും അവിടെ കൂടിയിരുന്ന കലാകാരന്മാരായ വിധികർത്താക്കൾ, മാതാപിതാക്കൾ, ഇതു കവർ ചെയ്യാൻ വന്ന മാധ്യമപ്രവർത്തകർ, കാണികൾ ആരും ഒന്നും പ്രതികരിക്കുന്നതായി കണ്ടില്ല. ഇതിനെക്കുറിച്ചു രണ്ടു രീതിയിൽ പ്രീതികരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്ന് ഒരു ഡോക്ടർ എന്ന നിലയിലും, രണ്ട് ഒരു സാധാരണ മനുഷ്യജീവി എന്ന നിലയിലും ആണ് പ്രതികരിക്കാനായിട്ടു ഉദ്ദേശിക്കുന്നത്. ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ എനിക്ക് തോന്നുന്നതാണ് ഞാൻ ആദ്യം പറയാൻ ആഗ്രഹിക്കുന്നത്. തീവ്രയുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഒരു സൈനികൻ മുറിവേറ്റു വീണാൽ കൂട്ടത്തിലുള്ള സൈനികർ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ കലോത്സവ വേദിയിലാകട്ടെ, അതെന്തിനാണ് കലോത്സവം സംഘടിപ്പിക്കുന്നത് ? സഹജീവികളോട് അടുത്ത് ഇടപെഴുകുവാനും, അവരുടെ തെറ്റു കുറ്റങ്ങൾ മനസിലാക്കി അവരെ സ്നേഹിക്കാനും, സമൂഹത്തിൽ മുന്നേറുവാനായിട്ടൊക്കെയുള്ള ഒരു കഴിവുണ്ടാക്കുക ഇതിനൊക്കെ വേണ്ടിയാണ് നാം കലോത്സവം സംഘടിപ്പിക്കുന്നത് . അങ്ങനെയുള്ള ഒരു കലോത്സവവേദിയിൽ ട്രോഫിയേക്കാൾ വലുത് തങ്ങളുടെ സഹപ്രവർത്തകരോടുള്ള സഹാനുഭൂതിയാണു വലുത് എന്ന് മനസ്സിലാക്കി കൊടുക്കാൻ കുട്ടികളെ പഠിപ്പിക്കാൻ കഴിയാത്തതിന് കരണമെന്താണെന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇന്ന് നമ്മൾ എല്ലാവരും പ്രാക്ടീസ് ചെയുന്നത് ഒരു കോർപ്പറേറ്റ് സംസ്കാരമാണ്. കോർപ്പറേറ്റ് സംസ്കാരത്തിനുള്ള ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ആർക്ക് എന്ത് സംഭവിച്ചാലും 'The Show Must Gone' എന്ന ഒരു ബോസ്സിന്റെ ആ രീതിയിലുള്ള ഒരു ജീവിത ശൈലിയാണോ നാം ഇന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതും പുതിയ തലമുറകൾക്കു പകർന്നു കൊടുക്കുന്നതും എന്നുള്ളതാണ് ഇവിടെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു പ്രധാന വിഷയം.
കലാകാരന്മാർ പൊതുവെ ഒരു മൃദുല ഹൃദയരാണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ അവിടെ ഒപ്പനക്കിരുന്ന വിധികർത്താക്കളോട് എനിക്കൊരു ചോദ്യമുണ്ട്. നിങ്ങളുടെ ഹൃദയം കല്ലായിരുന്നോ ?. ഇവർ മാത്രമല്ല അവിടെ കൂടിയിരുന്ന രക്ഷകർത്താക്കൾ, അധ്യാപകർ, മറ്റു കാണികളായിട്ടെത്തിയവർ, എല്ലാ കാര്യത്തിനും ബ്രേക്കിങ് ന്യൂസ് കൊടുക്കുന്ന മാധ്യമപ്രവർത്തകർ ഇവരോടൊക്കെ എനിക്ക് ചോദിക്കാനുള്ളത് മറ്റൊരു സഹജീവിയോടുള്ള സഹാനുഭൂതിയാണോ അതോ ഒരു മത്സരവിജയമാണോ പ്രാധാന്യമേറിയത് എന്നാണ് നമ്മുടെ കുട്ടികൾക്ക് നമ്മൾ പറഞ്ഞുകൊടുക്കുക അല്ലെങ്കിൽ വരും തലമുറയെ നമ്മൾ പഠിപ്പിക്കുക. ഇത് കേൾക്കുമ്പോൾ ചിലർ നെറ്റി ചുളിച്ചേക്കാം. അതായതു ഇതൊരു വെറും തലകറക്കമല്ലേ ഡോക്ടർ എന്തിനാണ് ഇതൊരു വലിയ സംഭവമായി പറഞ്ഞുകൊണ്ട് നടക്കുന്നത് ?. അങ്ങനെ ഉള്ളവരോട് എനിക്ക് ഒന്നേ പറയാനൊള്ളൂ നിങ്ങൾ പലതും കണ്ടില്ല അല്ലെങ്കിൽ കണ്ടതിനു ശേഷം കണ്ടില്ലാ എന്ന് നടിക്കുക പക്ഷെ നിങ്ങൾക്കാർക്കും യാഥാർത്യം അറിയാഞ്ഞിട്ടല്ല, ഈ കുട്ടി മരിച്ചില്ലാ എന്നുള്ളത് വാസ്തവം തന്നെ പക്ഷെ മരണം ഉണ്ടെങ്കിൽ മാത്രമേ ഇതിന് പ്രാധാന്യം കൊടുക്കൂ എന്നാണോ നിങ്ങൾ വിചാരിക്കുന്നത് ?. മനുഷ്യജീവന് കാവൽ നിൽക്കുന്ന ഒരു ഡോക്ടർ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ എനിക്ക് ഈ ഒരു സംഭവത്തെ ഇങ്ങനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. എല്ലാത്തിനും കുറ്റം പറയുക എന്ന് മാത്രം നിങ്ങൾ ധരിക്കരുത്. ഇനി അതുകൊണ്ടാണ് ഒരു ഡോക്ടർ എന്ന നിലയിൽ ഈ സംഭവത്തെ എങ്ങനെ നോക്കിക്കാണാം എന്ന് ഞാൻ നിങ്ങളോടു പറയുന്നത്.
ഈ സംഭവത്തിന്റെ മെഡിക്കൽ വശത്തിലേക്കു സംസാരിക്കുമ്പോൾ അതിനെക്കുറിച്ചുള്ള വൈദഗ്ധ്യം ഉള്ള ഒരാളിവിടെ എന്റെ കൂട്ടത്തിലുണ്ട്. അതിനു ഇന്ന് എന്നോടൊപ്പം ഈ സംഭവത്തെക്കുറിച്ചു മെഡിക്കൽ വശത്തിലേക്കു ചർച്ച ചെയ്യാനുള്ളത് ഡോ. അജിത് വേണുഗോപാൽ ആണ്. അദ്ദേഹം കേരളത്തിലെത്തന്നെ ഏറ്റവും പ്രശസ്തനായ എമർജൻസി മെഡിസിൻ കൺസൽട്ടൻറ് ആണ്. കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ പ്രവർത്തനങ്ങൾ എമർജൻസി റെസ്പോൺസ് ടീമിന്റെ ഒരു പ്രധാന ഭാഗമായി ജോലി ചെയ്‌തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കാരിത്താസ് ആശുപത്രിയുടെ എമെർജൻസി വിഭാഗം HOD-യും ഗ്രൂപ്പ് ഹെഡുമായിട്ടു ജോലി ചെയ്യുകയാണ്.
ഒരാൾ കുഴഞ്ഞു വീഴുക എന്ന് പറയുമ്പോൾ അവരുടെ തലച്ചോറും ശരീര ഭാഗങ്ങളുമായിട്ടുള്ള ബന്ധം വിട്ടു പോകുന്നു എന്നാണ്. ഇങ്ങനെ പോകുമ്പോൾ ഭൂരിപക്ഷം സമയങ്ങളിലും രക്ത വിതരണം തലച്ചോറുമായിട്ടു എത്താത്തതു കൊണ്ടായിരിക്കാം തല കറങ്ങി താഴെ വീഴുന്നത്. രക്തമാണ് നമ്മുടെ ശരീരത്തിന് ഗ്ലൂക്കോസും അങ്ങനെ പല കാര്യങ്ങളിലും തലച്ചോറും, ബാക്കി ശരീരത്തിന്റെ പല ഗ്രന്ഥികളും പ്രവർത്തനം ചെയ്യാൻ വേണ്ടി ഏറ്റവും ആവശ്യമുള്ളതാണ് രക്തം ഓടുകാന്നുള്ളത്. ഇതേപോലെ തല കറങ്ങി താഴെ വീണാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്നു വച്ചാൽ നമ്മുടെ ആ ചുറ്റുപാട് നമുക്കും അങ്ങോട്ട് എത്താൻ പറ്റുന്ന രീതിയിൽ സുരക്ഷിതമാണോ എന്ന് നോക്കുക എന്നുള്ളതാണ്. അതുകഴിഞ്ഞു ആ വ്യക്തിനെ ഒന്ന് തട്ടി ഉണർത്തി നോക്കുക. പല സമയങ്ങളിലും ആ വ്യക്തി രക്തസമ്മർദ്ദം വെറും താഴെ പോയതു കൊണ്ടുമാത്രം താത്കാലികമായിട്ട് ബോധം പോയതുകൊണ്ടായിരിക്കാം. അതും ഇത് താല്കാലികമാണോ ചെറിയ നിമിഷത്തിലേക്കാണോ അല്ലെയോ എന്നുള്ളത് തിരിച്ചറിയാൻ പാടുള്ള കാര്യമാണ്. അതുകൊണ്ടാണ് വ്യക്തിയെ തട്ടി എഴുന്നേൽപ്പിക്കുക എന്ന് പറയുന്നത്. അവർക്ക് ഒരു പ്രതികരണം ഉണ്ടെങ്കിൽ തലച്ചോറും ആ ഗ്രന്ഥിയും തമ്മിലുള്ള ബന്ധം അപ്പോഴും തുടരുന്നുണ്ട് എന്നുള്ളതാണ്. അങ്ങനെയുള്ള ഒരാളാണെങ്കിൽ നമുക്കിവിടെ ആശ്വാസം ആണ്. ഒരു അനക്കവും ഇല്ലാത്ത ആളാണെങ്കിൽ പൾസ് നോക്കുക, ഉണ്ടെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ കൃത്രിമമായിട്ട് CPR കൊടുക്കുക അതായത് മസ്സാജ് കൊടുത്ത് ഹൃദയത്തെ പുനരാരംഭം ചെയുക എന്നുള്ളതാണ്. ഒരു ചെറിയ തലകറങ്ങി വീഴുക എന്നു പറയുന്ന കാര്യം അതു ഭയങ്കര മാരകമായി ഒരാളുടെ ജീവൻ വരെയും നഷ്ടപ്പെടാൻ പറ്റുന്ന അത്രയും പ്രാധാന്യം ആയിട്ടുള്ള കാര്യമാണ്. അതിനെ തിരിച്ചറിയുക എന്നുള്ളതും അതിനു പ്രതികരണം ഉണ്ടോ എന്ന് നോക്കുന്നതും പ്രതികരണം ഉണ്ടെങ്കിൽ നല്ല കാര്യം പ്രതികരണം ഇല്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോകുക എന്നുള്ളതാണ് പ്രധാനം.
ഏറ്റവും നന്നായിട്ട് വെള്ളം കുടിക്കുക. ഇതു ഒരു സംഘർഷമുള്ള ചുറ്റുപ്പാടാണ്. പല ഹോർമോണ്സും പല കാര്യങ്ങളും സ്രവിക്കുന്നു. അതിന്റെ ഒരു ഫലം എന്ന് പറയുന്നത് വിശപ്പില്ലായ്‌മ തോന്നും, വെള്ളം കുടിക്കാതിരിക്കാൻ തോന്നും. അക്ഷരാർത്ഥത്തിൽ അവർ നിർജ്ജലീകരണം ആയിട്ടുള്ള സാഹചര്യങ്ങളിലാണ്. ഉള്ള ഗ്ലൂക്കോസ് നില കൂടെ ഇല്ലാതാവുകയാണ്. ശരീരത്തിൽ ഇത്തിരി ഗ്ലൂക്കോസ് കുറയുന്ന സമയവും അതുപോലെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടെ കുറഞ്ഞ് കഴിയുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മുടെ ശരീരം ഉള്ളതുകൂടി ഉപയോഗം ചെയ്ത് കഴിയുമ്പോൾ അവരുടെ ശരീരത്തിൽ ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് വരും. തല കറങ്ങി പോകാനുള്ള സാധ്യത വരും. ഏത് ഇവന്റ് ആണ് അതിനെ സംബദ്ധമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഗ്ലൂക്കോസ് നില കൊടുക്കാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും കഴിക്കുക. ചില സമയങ്ങളിൽ അസുഖങ്ങൾ ഉണ്ടാകാം പനി ഉണ്ടാകാം അപ്പൊ ഇത്തിരീം കൂടി ക്ഷീണം ആകാനുള്ള അവസ്ഥ ഉണ്ടാകും. അതും കൂടെ ശ്രദ്ധിച്ചുവേണം ഏതൊരു ഇവന്റിലും നമ്മൾ ഏറ്റവും ശ്രദ്ധിക്കാനുള്ളത്.
ഇതുപോലെയുള്ള കലോത്സവങ്ങളാകട്ടെ സ്പോർട്സ് ഇവന്റസ് ആവട്ടെ, ഒരു Emergency Medical Response Team ഉണ്ടായിരിക്കണം. ആ സംഭവം നടക്കുന്ന സമയത്തുതന്നെ ഇവർക്കു പ്രതികരണം ചെയ്യാനുള്ള സംവിധാനം അടുത്ത കലോത്സവത്തിലെങ്കിലും ഒരുക്കണം എന്നാണ് പറയാനുള്ളത്. നമ്മുടെ നാട്ടിലെ Emergency Medicine എന്ന് പറയുന്നത് ഒരു വികസന ഘട്ടത്തിലാണ്.
വിദേശരാജ്യങ്ങളിൽ സ്കൂൾ പാഠ്യപദ്ധതി തൊട്ട് സ്കൂൾ പഠന വിഷയങ്ങളിൽ തന്നെ അവർക്ക് CPR - ൻറെ പരിശീലനവും ഇങ്ങനത്തെ First Response - ൻറെ പരിശീലനവും എന്തു അപകടകരമായ സാഹചര്യങ്ങളിലും അതിനെ കൈകാര്യം ചെയ്യാനുള്ള പല പരിശീലനങ്ങളും കിട്ടാറുണ്ട്. ഇതാണ് നമുക്ക് നമ്മുടെ ഇവിടെ കൊടുക്കാനായി സ്കൂൾ പാഠ്യപദ്ധിതിയിൽ പരിചയപ്പെടുത്താൻ പറ്റുന്ന കാര്യം. ഇപ്പോൾ നമുക്ക് Student Police Cadet അങ്ങനത്തെ കുറച്ചു ഗ്രൂപ്പുകളുണ്ട്, വിപുലമായ പരിശീലനം ഒക്കെ കിട്ടി തുടങ്ങിയിട്ടുണ്ട്. അതുപോലെ അത് പൊതുവായി സ്കൂൾ പാഠ്യപദ്ധതിയിലേക്കു മാറ്റുകയും വേണം.
ഒരു കലോത്സവത്തിൽ നടന്ന സംഭവത്തെ കുറ്റം പറയുന്നത് എന്നല്ല ഇതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മൾ ഇനിയും നമ്മുടെ സമൂഹത്തിന്റെ നന്മക്കായി നമ്മുടെ വരും തലമുറ പഠിച്ചെടുക്കേണ്ട അല്ലെങ്കിൽ ഒരു First Aid, അല്ലെങ്കിൽ ഒരു CPR ചെയ്യാനുള്ള കാര്യങ്ങളൊക്കെ സ്കൂൾ തലത്തിൽ തന്നെ ഓരോരുത്തർ പഠിക്കുകയും അത് പ്രാക്ടീസ് ചെയ്യുകയും ചെയ്യണം എന്ന് പറയുക എന്നുള്ളതാണ് ഉദ്ദേശ്യം.