ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? പുകയിലക്കെതിരെയുള്ള ക്യാമ്പയിന്റെ ഒരു catchy ഡയലോഗ് ആണ് ഇത്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നത് എപ്പോഴാണ് ? നിങ്ങളുടെ തലച്ചോറിൽ 4 ഹോർമോൺസിന്റെ അളവ് കൃത്യമായി ഉള്ളപ്പോഴാണ് നിങ്ങൾക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. 'Happy Hormones' എന്ന് അറിയപ്പെടുന്ന Dopamine, Serotonin, Endorphins, and Oxytocin എന്നീ ഹോർമോണുകൾ തലച്ചോറിൽ കൃത്യമായി ഉണ്ടാകുമ്പോഴാണ് നിങ്ങൾക്ക് എത്ര സമ്മർദ്ദം ഉണ്ടായാലും സന്തോഷവും മനസമാധാനവും നിങ്ങൾക്ക് ലഭിക്കുന്നത്. ഈ ഹോർമോൺസ് നിങ്ങൾക്ക് എങ്ങനെ തലച്ചോറിൽ നിലനിർത്താം നിങ്ങൾക്ക് സന്തോഷം എങ്ങനെ ദീർഘകാലം ആസ്വദിക്കാം ?എന്നുള്ളതിനെക്കുറിച്ചാണ് ഇന്നത്തെ വിഷയം. ഈ 'Happy Hormones' നിങ്ങളുടെ തലച്ചോറിൽ ഉണ്ടാവാൻ എന്താ ചെയ്യേണ്ടത് ചോദിച്ചാൽ കൃത്യമായ വ്യായാമം കൃത്യമായ ഭക്ഷണം എന്നുള്ളതാണ്. ഇനി ഇത് എങ്ങനെ സംഭവിക്കുന്നു നോക്കാം. നിങ്ങൾ ആരോഗ്യവാനായ ഒരാളെ പരിചയപ്പെടുന്നു. അയാൾ വ്യായാമം ചെയ്യുന്നത് നിങ്ങൾ കാണുന്നു അല്ലെങ്കിൽ സൈക്ലിംഗ് ചെയ്യുന്നത് നിങ്ങൾ കാണുന്നു. നിങ്ങൾ മനസ്സിലാക്കുന്നു അയാളുടെ പിന്നിലെ ഈ ആരോഗ്യത്തിന്റെ രഹസ്യം അല്ലേൽ അയാളുടെ സന്തോഷത്തിന്റെ രഹസ്യം അയാൾ ചെയ്യുന്ന വ്യായാമം ആണെന്ന് മനസ്സിലാക്കുന്നു. നിങ്ങളും അങ്ങനെ ചെയ്യാം എന്ന് ഒരു തീരുമാനമെടുക്കണം. അപ്പോൾത്തന്നെ നിങ്ങളുടെ തലച്ചോറിൽ 'Dopamine' ഉൽപ്പാദിപ്പിച്ചു തുടങ്ങും. ആ Dopamine നിങ്ങൾക്ക് ഒരു ആവേശമാണ് നൽകുക. ഒരു കാര്യം ഓർക്കുക ഇപ്പോഴും നിങ്ങൾ വ്യായാമം ഒന്നും ചെയ്ത് തുടങ്ങിയിട്ടില്ല. നിങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ നിങ്ങളുടെ തലച്ചോറിലുണ്ടായ മാറ്റമാണ് ഈ Dopamine ഹോർമോൺ. അത് നിങ്ങൾക്ക് നൽകുന്ന ഒരു ആവേശമാണ്. അതിനുശേഷം നിങ്ങളൊരു വർക്ക് ഔട്ട് ചെയ്യാൻ തീരുമാനിക്കുന്നു. നിങ്ങൾ അത് ജിമ്മിലാവാം , സൈക്ലിംഗാവാം , നീന്തലാവാം, സ്പീഡ് റണ്ണിങ് ആവാം ഏതെങ്കിലും ഒരു വ്യായാമം ചെയ്യാൻ തീരുമാനിക്കുന്നു. നിങ്ങളതു ചെയ്‌തു തുടങ്ങുന്നു. ഒരു ഉദാഹരണം എടുക്കാം. ഏറ്റവും നല്ല ആരോഗ്യമായിട്ടുള്ള ഒരു ജിമ്മിലെ വർക്ക് ഔട്ട് എടുക്കാം. നിങ്ങൾ ജിമ്മിൽ വരുന്നു, വർക്ക് ഔട്ട് ചെയ്യുന്നു, നന്നായിട്ടു വിയർക്കുന്നു. വ്യായാമത്തിനുശേഷം നിങ്ങളുടെ തലച്ചോറിൽ ഉണ്ടാവുന്നത് 'endorphins' ആണ്. Endorphins എന്താ ചെയ്യുക? നമ്മുടെ സാധാരണ ഭാഷയിൽ പറഞ്ഞാൽ ഒരു കിക്ക് കിട്ടും. അതൊരു നാലഞ്ച് മണിക്കൂർ നീണ്ടുനിൽക്കും. ആ ഒരു സന്തോഷം ലഭിക്കുമ്പോൾ വീണ്ടും അത് ചെയ്യാനുള്ള പ്രജോദനം ലഭിക്കും. അങ്ങനെ വീണ്ടും നിങ്ങളുടെ വർക്ക് ഔട്ട് മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജ്ജം ലഭിക്കുന്നു.
ഇങ്ങനെ നിങ്ങളുടെ വർക്ക് ഔട്ടുമായിട്ടു നിങ്ങൾ മുന്നോട്ടു പോകുന്നു. ഏതാണ്ടൊരു ആറ് മുതൽ എട്ട് ആഴ്‌ച്ച കഴിയുമ്പോളത്തേക്കും നിങ്ങളുടെ ശരീരത്തിൽ വിസിബിൾ ആയിട്ടുള്ള മാറ്റങ്ങൾ വന്നുതുടങ്ങും. നിങ്ങളുടെ പൊണ്ണത്തടി കുറയും, നിങ്ങളുടെ എൻഡ്യൂറൻസ് കൂടും. അങ്ങനെ നിങ്ങൾക്കൊരു വിസിബിൾ മാറ്റങ്ങൾ വന്നു തുടങ്ങും. ആ സമയത്താണ് നിങ്ങളുടെ തലച്ചോറിൽ 'serotonin' നല്ല നിലയിൽ എത്തുന്നത്. ഈ serotonin നിങ്ങളുടെ തലച്ചോറിൽ കൂടുമ്പോൾ, യഥാർത്ഥത്തിൽ ഈ serotonin ആണ് നിങ്ങളുടെ 'happiness hormone' . നിങ്ങളുടെ വ്യായാമം തുടങ്ങുന്നതിനു മുമ്പത്തേക്കാളും കൂടുതൽ സന്തോഷ് വാരം സമ്മർദ്ദം ഉണ്ടായാൽ വളരെ എളുപ്പമായിട്ടു അഭിമുഖീകരിക്കാനും ഈ അവസ്ഥയിൽ നിങ്ങൾക്ക് കഴിയും. ഒരു റിയൽ ഹാപ്പിനസ് ഒരു സുഖാനുഭൂതി നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒരു ആറ് എട്ടാഴ്ച്ച അത് serotonin ഇഫക്റ്റാണ്. ചുരുക്കിപ്പറഞ്ഞാൽ Dopamine എന്ന് പറയുന്നത് ആവേശമാണ്. Endorphins എന്ന് പറഞ്ഞാൽ ആനന്ദമാണ്. Serotonin എന്ന് പറഞ്ഞാൽ സന്തോഷവും വിഷാദനിവാരകവുമായ ഫലമാണ്. നമ്മൾ ഇങ്ങനെയൊരു ആരോഗ്യമായിട്ടുള്ള അവസ്ഥയിലെത്തി. അങ്ങനെ ഒരു നാലു മുതൽ ആറു മാസം വരെ വരുമ്പോഴേക്കും നമ്മുടെ തലച്ചോറിൽ വേറൊരു പുതിയ ഹോർമോൺസ് നല്ല നില കൂട്ടും. 'Oxytocin' എന്നാണ് ആ ഹോർമോണിന്റെ പേര്. Oxytocin - ന്റെ വിളിപ്പേര് എന്ന് പറഞ്ഞാൽ 'ഹോർമോൺ ഓഫ് സെൽഫ് ലൗവ്' എന്നാണ്. അതായത് നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കാൻ തുടങ്ങും. അപ്പൊ ദുശ്ശീലങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ മറ്റാരുടെയും നിർബന്ധം ഇല്ലാതെതന്നെ നിങ്ങൾ അതെല്ലാം നിർത്തിവയ്ക്കും. അതുപോലെതന്നെ നിങ്ങൾ ചെയ്യുന്ന ആക്ടിവിറ്റീസ് മറ്റുള്ളവർ എന്താണ് പറയുന്നത് എന്ന് ചിന്തിക്കാതെ നിങ്ങളുടെ ഹെൽത്തി ലൈഫുമായിട്ടു മുന്നോട്ട് പോകുവാൻ സാധിക്കും. ഈ അവസ്ഥയിൽ നിങ്ങൾ എത്തി ചേരുമ്പോഴാണ് നിങ്ങൾക്ക് റിയൽ സമാധാനവും ഹാപ്പിനസ്സും ലഭിക്കുന്നത്. അപ്പൊ നിങ്ങൾക്ക് യാതൊരു ചെലവ് കൂടാതെ എങ്ങനെയാണ് സന്തോഷമായും സമാധാനമായും ജീവിക്കാം എന്ന് മനസ്സിലായല്ലോ.
ഒന്ന് രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞാലേ ഈ വിഷയം പൂർണമാകുകയുള്ളൂ. നിങ്ങൾ ഇങ്ങനെയൊരു wellness അവസ്ഥയിൽ ഇതുപോലെ വർക്ക് ഔട്ട് ചെയ്യുമ്പോ സംഭവിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടെ ഉണ്ട്. നിങ്ങൾക്കെന്തെങ്കിലും ജീവിതശൈലി രോഗങ്ങളായ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി അല്ലെങ്കിൽ നടുവേദന എന്നിവ ഉണ്ടെന്നു കരുതുക. ഒരു പരിധിവരെ ഇതെല്ലാം റിവേഴ്‌സ് ചെയ്യാൻ ശ്രമിക്കും. അതായത് ഈ അസുഖമെല്ലാം മാറും. ഇനി അത് വളരെ കടുത്ത അവസ്ഥയിലായിരുന്നു നിങ്ങൾ വ്യായാമം ചെയ്യാൻ താമസിച്ചാണെങ്കിൽ ഇത് പൂർണമായും റിവേഴ്‌സ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ തന്നെ ഒരു പത്തിലൊന്നായിട്ടു അതിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ എണ്ണം ഒരു പത്തിലൊന്നായിട്ടു നിങ്ങൾക്ക് ചുരുക്കാൻ സാധിക്കും. ഈ ഒരു റെഗുലർ വർക്ക് ഔട്ട് പാറ്റേൺ പ്ലസ് ഒരു റെഗുലർ ഡയറ്റ് ഹാബിറ്റുകൂടെ പിന്തുടരുകയാണെങ്കിൽ. ഇത് കേൾക്കുമ്പോൾ പലരും വിചാരിക്കും ഇതൊക്കെ ചെറുപ്പകാർക്ക് പറഞ്ഞിട്ടുള്ളതല്ലേ. ശരിയാണ് ചെറുപ്പത്തിൽ തുടങ്ങിയാൽ വളരെ നല്ല ഫലമാണ്. നിങ്ങളൊരു കാര്യം മനസ്സിലാക്കുക ഈ വർക്കൗട്ട് തുടങ്ങാൻ അല്ലേൽ വ്യായാമം തുടങ്ങാൻ ആയിട്ട് ഒരു പ്രായപരിധിയില്ല നിങ്ങൾക്കു നടക്കാൻ വയ്യെങ്കിൽ പോലും. ഇരുന്നുകൊണ്ട് വർക്കൗട്ട് ചെയ്താലും അതിനും അതിന്റേതായ ഗുണം ഉണ്ട് എന്നുള്ള കാര്യം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിങ്ങൾ വർക്ക് ഔട്ട് തുടങ്ങാൻ തീരുമാനിച്ചുകഴിഞ്ഞാൽ അല്ലേൽ വ്യായാമം തുടങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരു നല്ല ഫിസിക്കൽ ട്രെയിനറുടെ സഹായം കൂടി തേടണം തുടക്കകാലത്ത് . കാരണം ആ ട്രെയിനർക്കറിയാം നിങ്ങളുടെ പേശികളുടെ ശക്തി എത്ര, ഉപയോഗിക്കേണ്ട ഉപകരണങ്ങൾ ഏതൊക്കെ അങ്ങനെ ഒരു കൃത്യമായ വർക്കൗട്ട് പാറ്റേൺ നിങ്ങൾക്ക് ലഭിക്കും. അപ്പൊ നിങ്ങൾക്ക് രണ്ടു ഗുണങ്ങളാണ് ഉള്ളത്. ഒന്ന് നിങ്ങൾക്ക് മുറിവൊന്നും കൂടാതെ വളരെ സുരക്ഷിതമായിട്ടു വർക്ക് ഔട്ട് പാറ്റേൺ മുന്നോട്ടു കൊണ്ടുപോകാൻ പറ്റും. അങ്ങനെയെങ്കിൽ മാത്രമേ നമ്മളിതു ദീർഘകാലം കൊണ്ടുപോകത്തൊള്ളൂ. അതുകൊണ്ടു ഒരു ഫിസിക്കൽ ട്രെയിനറെ കണ്ടുപിടിക്കുക. ഒരു കാര്യം ശ്രദ്ധിക്കുക. നടുവേദന അല്ലെങ്കിൽ ഹൃദ്രോഗമുള്ളവർ ഒക്കെ വർക്ക് ഔട്ട് ആരംഭിക്കുന്നതിനു മുമ്പ് നിങ്ങൾ ഡോക്ടർമാരെ സമീപിക്കണം. കാരണം വർക്ക് ഔട്ട് ചെയ്യുമ്പോ ശരീരത്തു ഒത്തിരി മാറ്റങ്ങൾ വരും. അതുകൊണ്ടു ഈ കാര്യങ്ങളൊക്കെ ഡോക്ടറുമായിട്ടു സംസാരിക്കണം.
ഈ വിഷയം തീരുംമുമ്പു ഒരാളോട് നന്ദി പറയാൻ ഉണ്ട് . കാരിത്താസ് ഹാർട്ട് ഇൻസ്റ്റിട്യൂട്ട് മേധാവി ഡോക്ടർ ജോണി ജോസഫ് . ജീവിതശൈലി രോഗങ്ങളായ ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, പൊണ്ണത്തടി, നടു വേദന തുടങ്ങിയവയൊക്കെ കൃത്യമായ വ്യായാമത്തിലൂടെ വർക്ക് ഔട്ടിലൂടെ റിവേഴ്‌സ് ചെയ്യാം അല്ലെങ്കിൽ മരുന്നിന്റെ ആവശ്യം കുറക്കാം എന്നുള്ള ഈ സന്ദേശം എനിക്ക് പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. ഒരു പ്രമുഖ കാർഡിയോളോജിസ്റ്റാണ് അദ്ദേഹം എങ്കിലും കേരളത്തിലെ ആദ്യത്തെ lifestyle മെഡിസിൻ പ്രൊമോട്ട് ചെയ്‌ത ആൾ സ്പെഷ്യലിസ്റ്റ് എന്ന് ഡോക്ടർ ജോണി സാറിനെ വിളിച്ചാൽ അത് ഒരു അതിശയോക്തി ആകുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും എപ്പോഴും നമ്മുടെ ഹൃദയം, ശ്വാസകോശം, കരൾ, തലച്ചോറ് എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. അത് അത്യാവശ്യമാണ്. ഒരു കാര്യം ഓർക്കുക നിങ്ങളുടെ longevity അതായത് നിങ്ങളുടെ ആയുസ്സ് നിശ്ചയിക്കുന്നത് പ്രായമാകുമ്പോൾ നിങ്ങൾക്ക് എത്ര മസിൽ മാസ്സ് ഉണ്ട് അഥവാ പേശീബലം ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ്. ഒരു 40 വയസ്സ് കഴിയുമ്പോൾ പതിയെ നിങ്ങളുടെ പേശികൾ നഷ്ടപ്പെടാൻ തുടങ്ങുന്നു. അതിനെയാണ് നമ്മൾ 'sarcopenia' എന്ന് പറയുന്നത്. അതുകൊണ്ട് കഴിയുന്നതും നേരത്തെ ഏറ്റവും ലേറ്റസ്റ്റ് ആയിട്ട് 40 വയസ്സിലെങ്കിലും നിങ്ങളുടെ വ്യായാമം തുടങ്ങുക. നിങ്ങളുടെ മസ്സിൽ മാസ്സ് തിരിച്ചുപിടിക്കുക. അതിനാലിന്നു നമ്മുക്കൊരു തീരുമാനമെടുക്കാം നമ്മുടെ ആയുസ്സ് കൂട്ടാൻ വാർദ്ധക്യകാല ആരോഗ്യം വർദ്ധിപ്പിക്കാൻ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി എന്നിവ റിവേഴ്സ് ചെയ്യാൻ നടു വേദന മാറ്റാൻ നമുക്ക് ഇന്നുമുതൽ വർക്കൗട്ട് തുടങ്ങാം. എല്ലാവരും ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മസ്സിൽ മാസ്സ് കൂടുന്ന ഏതെങ്കിലും രീതിയിൽ ഉള്ള ഒരു വർക്കൗട്ട് നമുക്ക് ആരംഭിച്ച് നമുക്ക് നമ്മുടെ happiness കൂട്ടി സന്തോഷകരമായ ഒരു ജീവിതം നമുക്ക് ആസ്വദിക്കാം.