ഞാൻ ഡോ .ജോജൊ വി ജോസഫ് . കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിലെ സീനിയർ കൺസൽട്ടൻറ് കാൻസർ സർജൻ ആണ് . എല്ലാവർക്കും വളരെ കൺഫ്യൂസിങ് ആയിട്ടുള്ള പലതര തെറ്റിദ്ധാരണങ്ങളുള്ള ഒരു കാര്യത്തെക്കുറിച്ചാണ് ഞാൻ ഇന്നു നിങ്ങളോടു സംസാരിക്കുന്നത്.
മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) എന്ന കെമിക്കലിനെയാണു അജിനോമോട്ടോ എന്ന് വിളിക്കുന്നത്.
നമ്മുടെ ശരീരത്തിലെ തന്നെ ഒരു അമിനോ ആസിഡാണ് ഗ്ലൂട്ടമിക് ആസിഡ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള ഒരു മൂലകമാണ് സോഡിയം . ഈ സോഡിയവും ഗ്ലൂട്ടമിക് ആസിഡും കൂടി ചേരുമ്പോഴാണ് MSG അഥവാ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്ന കെമിക്കൽ ഉണ്ടാകുന്നത്. ഇത് നമ്മുടെ ശരീരത്തിൽ പലയിടങ്ങളിലും പ്രത്യേകിച്ച് തലച്ചോറിൽ ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആയിട്ട് നമ്മുടെ ശരീരത്തു തന്നെ ഉള്ളതാണ് . ഇത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ( തക്കാളി പോലെയുള്ള പച്ചക്കറികൾ ,മഷ്‌റൂംസ് , ചീസ്, പാൽ ) ഇവയിലെല്ലാം MSG ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനെ പ്രകൃതിയിൽതന്നെ സാധാരണ കണ്ടുവരുന്ന MSG എന്നാണ് വിളിക്കുന്നത് .
ജപ്പാൻ, കൊറിയ, ചൈന, എന്നീ രാജ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോഴാണ് അവർ ഇതൊരു ഫുഡ് അഡിക്റ്റീവ് ആയിട്ട് ഉപയോഗിക്കാൻ തുടങ്ങിയത് . അത് കാലക്രമേണ ഇന്ത്യയിലേക്കും കടന്നുവന്നു . ഈ MSG ഉണ്ടാക്കുന്ന ജപ്പാനിലെ ഏറ്റവും വലിയ കമ്പനിയാണ് അജിനോമോട്ടോ. അതുകൊണ്ട് നമ്മൾ ഇതിനെ അജിനോമോട്ടോ എന്ന് വിളിച്ചു തുടങ്ങി . ഇന്ത്യയിൽ പ്രധാനമായും നമ്മൾ ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽപെടുന്ന ഫ്രോസൺ മീറ്റ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോസ്, മയോണൈസ്, കെച്ചപ്പ് എന്നിവയെലെല്ലാമാണ് ഈ MSG ഒരു ഫുഡ് അഡിക്റ്റീവായിട്ട് കൂടെ ചേർക്കുന്നത് . നമ്മൾ ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും ഫുഡിൽ അഡിക്റ്റീവായി വരുന്നതിനു മുൻപ് തന്നെ നമ്മൾ ഇതു ഉപയോഗിച്ചു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.
നമ്മുടെ ആരോഗ്യരംഗത്തു അല്ലെങ്കിൽ ഫുഡ് എത്രയൊക്കെ സുരക്ഷിതമാണ്, എന്തൊക്കെ മരുന്നുകൾ നമുക്കു കഴിക്കാം എന്നിവയെക്കുറിച്ചുള്ള വിദ്ഗ്ധ ഉപദേശം നൽകുന്ന ലോകത്തെ രണ്ടു പ്രമുഖ ശാഖകളാണ് WHO-യും ,USFDA-യും . ഇവ രണ്ടും നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു കെമിക്കലാണ് അജിനോമോട്ടോ അഥവാ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്ന് അവർ കൃത്യമായി നമുക്ക് ഉപദേശം നല്കുന്നുണ്ട് . എന്നാൽ ചിലരിൽ MSG ഉപയോഗിക്കുമ്പോൾ തലവേദന, വയറിനു അസ്വസ്ഥത, ശരീരം മുഴുവനും ഒരുതരം പെരുപ്പ് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട് .ഇതിനെ നമ്മൾ ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം എന്നാണ് വിളിക്കുന്നത് .ഇതിനു കാരണം MSG ആണെന്ന് രേഖകളില്ലായെങ്കിലും നമ്മൾ അതിനെ കണ്ടെത്താറുണ്ട്. പക്ഷേ ശാസ്ത്രജ്ഞർ പറയുന്നത് വേറെ എന്തെങ്കിലുമായിരിക്കാം അല്ലെങ്കിൽ ഇതൊരു അലർജി പ്രതികരണം ആയിരിക്കാം . ഇത് ഒന്നു മുതൽ നാലു ശതമാനം വരെയുള്ള MSG ഉപയോഗിക്കുന്നവരിൽ കണ്ടുവരാറുണ്ട് . അങ്ങനെ ഉള്ളവർ MSG ഒഴിവാക്കുന്നതാണ് നല്ലത് .
ഇനി സാധാരണ പറയാറുള്ള ഗ്ലൂട്ടമേറ്റ് അതായത് തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റർ, മസ്‌തിഷ്‌ക കോശങ്ങൾ തമ്മിൽ ബന്ധപ്പെടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ്. അത് അനാവശ്യമായി ഭക്ഷണത്തിലൂടെ അമിതമായി നമ്മുടെ ശരീരത്തിലെത്തിയാൽ അതു അമിത അളവായി പോകും, കോശങ്ങൾ നശിച്ചുപോകും എന്നൊരു സംശയം എല്ലാവരും പ്രകടിപ്പിക്കാറുണ്ട് . പക്ഷെ ഇതിനെക്കുറിച്ചു നടന്ന ശാസ്ത്രീയമായ പഠനത്തിലൊന്നും നമ്മൾ ഫുഡ് അഡിക്റ്റീവ് ആയിട്ടു ഉപയോഗിക്കുന്ന MSG ഈ തലച്ചോറിലെ ഗ്ലൂട്ടമേറ്റ് എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ലെവൽ കൂട്ടുന്നതോ അല്ലെങ്കിൽ മസ്‌തിഷ്‌ക കോശങ്ങളിൽ കേടുപാടുകൾ ഉണ്ടാക്കുന്നതോ ആയി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
FSSAI (Food Safety And Standard Authority of India) എന്ന് വിളിക്കപ്പെടുന്ന സംഘടനയാണ് നമ്മുടെ ഇന്ത്യയിലെ ഫുഡ് സ്റ്റാൻഡേർഡ്സ്. അതിൽ എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത്, എന്തൊക്കെ നമ്മുക്ക് കൂട്ടിച്ചേർക്കാം , എന്തൊക്കെ സുരക്ഷിതമായി കഴിക്കാം തുടങ്ങിയ കാര്യങ്ങലൊക്കെ നിയന്ത്രിക്കുന്നത്. FSSAI-യുടെ നിർദ്ദേശമനുസരിച്ച് 500 MLg/kgm ഇറച്ചി ആണ് നമുക്ക് അജിനോമോട്ടോ ഉപയോഗിക്കാവുന്ന അളവ്.
ഇതു കൂടാതെ മറ്റൊരു നിർദ്ദേശം കൂടെ FSSAI നല്കുന്നുണ്ട്. നൂഡിൽസിലും പാസ്തയിലും ഇതു ഉപയോഗിക്കാൻ പാടില്ല . ഇത്രമൊക്കെയാണ് MSG-യെ ക്കുറിച്ച് ഇന്ത്യൻ സ്റ്റാൻഡേർഡിനുള്ള നിർദ്ദേശങ്ങൾ.
2015 ഉത്തർപ്രദേശിൽ നെസ്‌ലെ മാഗി നൂഡിൽസിൽ പന്ത്രണ്ടു പാക്ക് നോക്കിയതിൽ വളരെയധികം കൂടുതൽ MSG അടങ്ങിയിട്ടുള്ളതായി കണ്ടെത്തുകയും അതേതുടർന്ന് രണ്ടു ലക്ഷത്തോളം പാക്കറ്റ് കമ്പനി പിൻവലിക്കുകയും കേസ് കോടതിയിൽ പോകുകയും ചെയ്‌തു . മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇതുപോലെ സംഭവിക്കുകയും ചെയ്യുക ഉണ്ടായി. ഇത് വളരെയധികം വാർത്തയായി . അതിനുശേഷം വീണ്ടും കമ്പനി കേസിനു പോകുകയും ബാക്കികാര്യങ്ങൾ കൃത്യമായി പരിശോധിച്ച് വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്‌തു . ഇതേതുടർന്നാണ് നോർത്ത് ഇന്ത്യയിൽ MSG നിർത്തലാക്കിയ കാര്യങ്ങളൊക്കെ വന്നു തുടങ്ങിയത് .
നമ്മൾ ഉപ്പ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നതുപോലെ ടേസ്റ്റ് മേക്കർ എന്ന രീതിയിലാണ് MSG ഉപയോഗിക്കുന്നത്. ഉപ്പ് കൂടുതലായ ഭക്ഷണം കേടായി പോകും. അതുപോലെ തന്നെയാണ് MSG-യും. അധികമായാൽ അതിനും ധാരാളം പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് MSG ഒരു ഫുഡ് ടേസ്റ്റ് മേക്കർ എന്ന രീതിയിൽ നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും .