അടുത്തിടെ നടന്ന രണ്ട് സംഭവങ്ങൾ പറഞ്ഞുകൊണ്ട് ഇന്നത്തെ വിഷയത്തിലേക്കു കടക്കാം. ആദ്യത്തേത് എന്റെ ഒരു രോഗിയുടെ കാര്യമാണ് . വൻകുടൽ കാൻസർ സർജറി കഴിഞ്ഞ രോഗി Oral Chemotherapy അതായത് ഇഞ്ചക്ഷൻ അല്ലാത്ത Chemotherapy എടുത്തുകൊണ്ടിരിക്കുന്ന ഒരു രോഗി അഞ്ചു സൈക്കിൾ വിജയകരമായി ആയിട്ട് പോയി . ആറാമത്തെ സൈക്കിൾ കഴിഞ്ഞു പത്താമത്തെ ദിവസം ആയപ്പോ വല്ലാത്ത റിയാക്ഷൻ ആയിട്ട് രോഗി തിരിച്ചുവരും പിന്നെ 15 ദിവസം ICU - യിൽ കിടക്കേണ്ടി വന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. ഈ രോഗിക്ക് എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾ അന്വേഷണം ചെയ്‌തു. അപ്പോഴാണ് മനസ്സിലായത് ഈ രോഗി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് Capecitabine ആണ്. ഈ Capecitabine മരുന്ന് 5 സൈക്കിൾ സുഖമായി പോയി. അത് കഴിഞ്ഞിട്ട് ഏതോ ഒരു ഡ്യൂട്ടി ഡോക്ടർ പറയുന്നത് കേട്ട് പുള്ളി വളരെ ഹൈ ഡോസ് ആയിട്ടുള്ള സപ്ലിമെൻറ് കഴിക്കാൻ തുടങ്ങി. അതിനു പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നാണ്, നല്ലതാണു ശരീരത്തിന്, എന്നൊക്കെ പറഞ്ഞു കഴിച്ചതാണ്. അപ്പോ അതിൽ ഉണ്ടായിരുന്ന ഹൈ ഡോസ് വിറ്റാമിൻ ബി കോമ്പ്ലെക്സും ഇതുമായിട്ടു പ്രതിപ്രവർത്തനം ഉണ്ടായി പ്രതികരണം കൂടുതലായി രോഗി കഷ്ടിച്ച് രക്ഷപ്പെട്ടു എന്നു മാത്രം ഞാൻ നിങ്ങളോടു പറയാം. മറ്റൊരു സംഭവം പറയുന്നത് ഒരു റേഡിയേഷൻ രോഗിയുടെ കാര്യമാണ്. റേഡിയേഷൻ കഴിഞ്ഞു രോഗി തിരിച്ചുവന്നു. രോഗിയുടെ മുഖത്താണ് റേഡിയേഷൻ എടുത്തിരുന്നത്. ഒരു പ്രതികരണവും കാണാനില്ല. ഞാൻ അന്വേഷിച്ചു എന്തു പറ്റി ? അപ്പൊ പറഞ്ഞു "അത് ഇവിടെ വരുന്ന എല്ലാവർക്കും പ്രതികരണം ഉണ്ടായിരുന്നു". കഴിഞ്ഞ ദിവസം യൂട്യൂബിൽ ഒരു ഡോക്ടർ പറയുന്നത് കേട്ടു. നമ്മുടെ എന്ത് അസുഖത്തിനും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ പറ്റുന്ന മരുന്ന് ഉണ്ട്. ഞാൻ അന്വേഷിച്ചു നോക്കിയപ്പോ പുള്ളി വളരെ ഹൈ ഡോസ് antioxidants അടങ്ങിയിട്ടുള്ള മരുന്നാണ് ഇവര് പറയുന്നത് കേട്ട് കഴിച്ചത്. അപ്പോ റേഡിയേഷന്റെ യാതൊരു ഫലവും പുള്ളിക്ക് കിട്ടില്ലാ. അസുഖം തിരിച്ചു വരും. ഈ രണ്ടു സംഭവങ്ങൾ പറഞ്ഞു കൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം.
നമ്മൾ ഇന്ന് സോഷ്യൽ മീഡിയ എടുത്തു കഴിഞ്ഞാൽ ഭൂരിഭാഗം വീഡിയോസും വരുന്നത് സപ്ലിമെൻസിനെക്കുറിച്ചാണ്. അതായത് ആയുസ്സ് കൂട്ടാൻ, ആരോഗ്യം വർധിപ്പിക്കാൻ, മുഖകാന്തി വർധിപ്പിക്കാൻ, sexual function കൂട്ടാനായിട്ട് ,അങ്ങനെ പറയാത്ത കാര്യങ്ങൾ എല്ലാത്തിനും സപ്ലിമെൻറ്സ് കഴിക്കൂ. ഇതാണ് മിക്ക വീഡിയോയുടെയും ഉള്ളടക്കം. ഈ വീഡിയോ എല്ലാം ഞാൻ കണ്ടുനോക്കി. ഇതെല്ലാം ആരാ ചെയ്യുന്നത് എന്ന് നോക്കി. അപ്പോ എല്ലാവരും ഡോക്ടർ മാരാണ്. ഇവർ എല്ലാവരും എന്ത് ഡോക്ടർ ആണെന്നോ ഒന്നും പറയുന്നില്ലാ. അന്വേഷണം നടത്തി. നടത്തിയപ്പോ കണ്ടത് എല്ലാ ഈ സപ്ലിമെൻറ് വീഡിയോസും ഒന്നെങ്കിൽ ഇവര് ഒരു യോഗ ഡോക്ടർ ആയിരിക്കും, നാച്ചുറോപ്പതിയിൽ ഡിഗ്രീ ഉള്ളവരായിരിക്കാം, അല്ലെങ്കിൽ ഹോമിയോ ഡോക്ടർ ആയിരിക്കാം അതുമല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ phd യും എടുത്തു ഡോക്ടർ ആയവരായിരിക്കാം. അല്ലാതെ ഒരു മോഡേൺ മെഡിസിൻ ഡോക്ടറും ഈ സപ്ലിമെന്റ് കഴിക്കണം എന്ന് പറഞ്ഞു വീഡിയോ ഇറക്കുന്നതായിട്ടു ഞാൻ കണ്ടിട്ടില്ലാ. ഇതിലുള്ള ഏറ്റവും വലിയ പ്രശ്നം എന്ന് വെച്ചാൽ നമുക്കറിയാം വിറ്റമിൻസ്, മിനറൽസ് , essential fatty acids അതിന്റെ മെറ്റബോളിസവും കാര്യങ്ങളുമൊക്കെ പഠിപ്പിക്കുന്നത് മോഡേൺ മെഡിക്കൽ സയൻസിലാണ്. ഈ പറഞ്ഞ ശാസ്ത്രശാഖകൾ ഒന്നും ഈ പറഞ്ഞ രീതിയിലുള്ള സയൻസിലോട്ടു വിശ്വസിക്കുന്നുമില്ല. അങ്ങനെയുള്ളവർ അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ആൾക്കാരെ ഇതുപോലെ കുഴിയിൽ ചാടിക്കുന്നത് എതിരെ ഒരു വീഡിയോ ചെയ്യണമെന്ന് തോന്നി . അതാണ് ഞാൻ ഈ വീഡിയോ ചെയ്യാനായിട്ടുള്ള കാരണം. ചില അണ്ണന്മാര് ആണെങ്കിൽ അവരുടെ വിശ്വാസ്യത കൂട്ടാൻ വേണ്ടി ലൈഫ്‌സ്റ്റൈൽ ഫിസിഷ്യൻ എന്ന് പറയും. പക്ഷെ നമ്മൾ അന്വേഷിച്ചു ചെല്ലുമ്പോ പുള്ളി പഠിച്ചിരിക്കുന്നത് യോഗയും. അപ്പോ ഇത് കാണുന്ന ആൾക്കാർക്ക് പ്രയോജനം ഉണ്ടാവട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ.
ഇനി നിങ്ങൾ സ്‌ക്രീനിൽ ശ്രദ്ധിക്കുക. ഞാൻ കുറെ സ്ക്രീന്ഷോട്സ് കാണിക്കാം. ആദ്യത്തെ ഉള്ളടക്കം നോക്കാം. "ഞാൻ കഴിക്കുന്ന സപ്ലിമെന്റുകൾ നിങ്ങളുടെ പല രോഗങ്ങളും മാറും. ഈ സപ്ലിമെന്റുകൾ കഴിച്ചാൽ. ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തു തുടുക്കും ഈ വിറ്റമിൻ കഴിച്ചാൽ . ഈ ഒരു വിറ്റാമിൻ കഴിച്ചാൽ മതി നിങ്ങളുടെ പല രോഗങ്ങളും മാറും." ഇതൊക്കെ രണ്ടു മൂന്ന് വീഡിയോസിന്റെ തലക്കെട്ടുകളാണ്. ഇതൊക്കെ പറയുന്നത് മനോ ജോൺസ് എന്ന് പറയുന്ന ആളാണ്. അദ്ദേഹം സ്വയം പറയുന്നത് ഒരു ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ എന്നാണ്. പക്ഷെ ഡോക്ടർ ആയി രജിസ്റ്റർ ചെയ്‌തിരിക്കുന്നത് യോഗയിലും നാറ്ററോപ്പതിയിൽ നിന്നാണ് എനിക്കു വെബ്സയിറ്റിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്. ഇനി ഒരു അടുത്ത വീഡിയോസ് ഞാൻ കണ്ടുപിടിച്ചത് SHIMJI എന്ന് പറയുന്ന ഒരാളാണ്. സൗഖ്യം ഇൻറഗ്രേറ്റഡ് ക്ളീനിക്കിന്റെ ഒരു നാറ്ററോപദമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീഡിയോയുടെ തലക്കെട്ട് വായിച്ചു കഴിഞ്ഞാൽ ചിരിച്ചു പോകും. അദ്ദേഹം എഴുതിയിരിക്കുന്നത് " ഈ സപ്ലിമെന്റ് കഴിച്ചാൽ ഉറക്കം തൂങ്ങി നടക്കുന്നവർ പടക്കുതിരയെപോലെ ആകും. ഈ വിറ്റമിൻ കഴിച്ചാൽ ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തു തുടുക്കും." ഇനി മറ്റൊരു കക്ഷിയാണ് ഒരു ഡോക്ടർ രാജേഷ് കുമാർ തിരുവനന്തപുരം സ്വദേശിയാണ് ഹോമിയോപ്പതി ആണ്. അദ്ദേഹം ഹോമിയോപ്പതിയാണ് പഠിച്ചതെങ്കിലും സംസാരിക്കുന്നത് മുഴുവൻ വിറ്റാമിൻസിനെക്കുറിച്ചാണ്. ഈ ഹോമിയോപ്പതിയിൽ എവിടെയാ വൈറ്റമിൻസ് ഉള്ളതെന്നു എനിക്ക് മനസ്സിലായില്ല . അദ്ദേഹം പറയുന്നത് "പ്രായം കൂടുംതോറും ചെറുപ്പം നിലനിർത്താൻ കഴിക്കേണ്ട മൂന്ന് വിറ്റാമിനുകൾ" പിന്നെ "ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഈ വിറ്റാമിൻ കഴിക്കൂ." പിന്നെ മറ്റൊരു രസകരമായ ഉള്ളടക്കമാണ് " 40 വയസിനുശേഷം യുവത്വവും ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ കഴിക്കേണ്ട 4 വിറ്റാമിനുകൾ " ഇത് പറയുന്നത് വൈശാഖു കടക്കൽ എന്ന് പറയുന്ന ആയുർവേദ ഡോക്ടർ . ഈ ആയുർവേദ ഡോക്ടർ വിറ്റാമിനുമായിട്ടു എന്താണ് ബന്ധം? ഇങ്ങനെയൊരു നീണ്ട ലിസ്റ്റ് നിങ്ങളുടെ മുന്നിൽ എനിക്ക് അവതരിപ്പിക്കാൻ സാധിക്കും . പക്ഷെ എനിക്കൊരു ഒറ്റ കാര്യമേ പറയാനുള്ളൂ ഇതൊക്കെ എടുത്തു കാണിക്കുന്നത് എന്ന് വെച്ചാൽ ഇവരോട് പറയുമ്പോഴത്തേക്കും ഉടനെ ചാടി കേറീട്ടുള്ള ആദ്യത്തെ ഈ വീഡിയോ ചെയ്യുന്നവരുടെ പറിച്ചിൽ എന്ന് വെച്ചാൽ "ഞങ്ങൾ ന്യൂട്രിഷ്യനിസ്റ്റികളാണ് , ന്യൂട്രിഷ്യൻ പറയുന്നത് ഡോക്ടർക്ക് എന്താണ് വിഷയം?" പറഞ്ഞോളൂ , പഠിപ്പിച്ചോളൂ , നല്ല കാര്യം ചെയ്‌തോളൂ . പക്ഷെ ഏതു ന്യൂട്രീഷൻ സയൻസിലാണ് നിങ്ങൾ എന്ത് കഴിച്ചാൽ "ഉറക്കം തൂങ്ങി നടക്കുന്നവർ പടക്കുതിരയെപോലെ ആകും" എന്നൊക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതിന്റെ അർത്ഥം എവിടെയൊക്കെയോ ക്രമക്കേട് ഉണ്ടെന്നല്ലേ . ഞാൻ അന്വേഷിച്ചു വന്നെപ്പോ കൂടുതൽ ആൾക്കാരും നാറ്ററോപതിക്കാരാണ് . Byjus blogs ചാനലിൽ കേറി നോക്കിയാൽ കാണാം ഈ തരത്തിലുള്ള തലക്കെട്ടുകൾ.
ഇത്രയും വിശദമായിട്ടു ഇവിടെ കാണിക്കാനുള്ള കാര്യം ചില ഓൺലൈൻ മാധ്യമപ്രവർത്തകരുണ്ട് . ഇതുപോലുള്ള ഡോക്ടർമാരുടെ ഇൻറർവ്യൂ എടുത്തിട്ട് ഇവർ സമൂഹസേവനം ചെയ്യുന്നവരാണ് പാർശ്വഫലങ്ങളില്ലാത്ത മരുന്നു കൊടുക്കുന്നവരാണ്. പക്ഷേ യഥാർഥത്തിൽ ഇവരല്ലേ മരുന്ന് മാഫിയയുടെ ആൾക്കാർ. പക്ഷേ ഈ ഓൺലൈൻ പ്രവർത്തകരും ഇവരും എല്ലാം പറയും മോഡേൺ മെഡിസിൻക്കാരാണ് മരുന്ന് മാഫിയയുടെ ആൾക്കാർ. ഇതുപോലെ ആൾക്കാർക്ക് മരുന്ന് കൊടുക്കുന്ന ഇവരെ അല്ലേ നമ്മൾ മരുന്ന് മാഫിയ എന്ന് വിളിക്കേണ്ടത്. ഇതിന്റെ ഗൗരവം മനസ്സിലാക്കണമെങ്കിൽ സപ്ലിമെൻറ് മാർക്കറ്റിനെക്കുറിച്ചു അറിയണം. സപ്ലിമെൻറ് മാർക്കറ്റ് എന്ന് പറയുന്നത് വളരെ ഫാസ്റ്റ് ആയിട്ട് ഗ്രോ ചെയ്യുന്ന ഒരു മില്യൻ ഡോളർ ബിസിനസാണ് . നമ്മള് ഇന്ത്യയയെ മാത്രമല്ല അമേരിക്കയിൽ ഏതാണ്ട് ഒരു വർഷം 34 മില്യൺ ഡോളറിൻറെ കച്ചവടമാണ് നടക്കുന്നത്. ഏതാണ്ട് 1500ഓളം സപ്ലിമെൻറ് ഫാക്ടറികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രശ്നമാണ് എന്ന് ഞാൻ പറയുന്നില്ല. ഇത് ഇപ്പോൾ കേരളത്തിൽ ഒക്കെ ഇതുപോലെയുള്ള യൂട്യൂബ് ഡോക്ടേഴ്സ് ഇത് പ്രചാരണത്തിൽ കൊണ്ടുവരുന്നുണ്ട് . ഇന്ത്യയിൽ തന്നെ ഏതാണ്ട് അമേരിക്കയുടെ അത്രയും തന്നെ ബിസിനസ്സ് ഈ സപ്ലിമെൻറ് മാർക്കറ്റ് നടക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏതാണ്ട് ഒരു വർഷം 8 ശതമാനം CIGR ഗ്രോത്ത് ഉണ്ടെന്നുള്ളതാണ് നമ്മുടെ സപ്ലിമെൻറ് മാർക്കറ്റിൽ ഇവരെപോലെയുള്ളവരുടെ പ്രൊമോഷൻ കൊണ്ടുവരുന്നൊണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത്. എന്നിട്ടും ഇവർ തന്നെ പറയും "ഞങ്ങളല്ല മറ്റുള്ളവരാണ് മരുന്ന് മാഫിയ" അപ്പോ ഇതിലാരാണ് മരുന്ന് മാഫിയ? നമ്മുടെ pharmacueticals industry എന്ന് പറയുന്നത് ഏതാണ്ട് 49 ബില്യൺ മാത്രമേ വരുന്നുള്ളൂ. അപ്പോഴും പറയും "മരുന്ന് മാഫിയ ഞങ്ങളല്ല അവരാണ് " ഇത്രയും പറയുമ്പോ ഏറ്റവും കൂടുതൽ ഉയരാൻ പോകുന്ന കമൻറ് എന്ന് പറയുന്നത് "ഇത് വെറും സപ്ലിമെൻറ്സ് അല്ലെ അതിനു എന്താണ് കുഴപ്പം? കുഴപ്പം ഒന്നും ഉണ്ടായില്ലെങ്കിൽ തന്നെ അത് ശരീരത്തിന് നല്ലതല്ലേ. ആരോഗ്യത്തിന് നല്ലതല്ലേ." പിന്നെ അടുത്ത കമൻറ് എന്ന് പറയുന്നത് "സപ്ലിമെൻറ് കഴിച്ചു രോഗം വരാതിരിക്കുമ്പോൾ രോഗികളുടെ എണ്ണം കുറയുന്നതാണ് നിങ്ങളെപ്പോലെയുള്ള ഡോക്ടർമാർക്ക് ഇത്ര കലിപ്പ്. " എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. ഇങ്ങനെ ഇവരു ആൾക്കാരുടെ വിശ്വാസം ആർജിക്കുക എന്നുള്ളതാണ് ആദ്യത്തെ പടി. അതിനാണ് ഓൺലൈൻ പത്രപ്രവർത്തകരുടെ സഹായം ഇവർ തേടുന്നത്. അതായതു ഇവർ ജനനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് , പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നു നൽകുന്നവരാണ് , ജീവിത ശൈലി മാറ്റാൻ പറയുന്നവരാണ് എന്നൊക്കെ പറഞ്ഞു ആൾക്കാരുടെ വിശ്വാസം നേടി എടുക്കുക എന്നുള്ളതാണ് മരുന്ന് മാഫിയയുടെ ആദ്യത്തെ പടി എന്നു പറയുന്നത്. അതിനുശേഷം ആൾക്കാർ ഈ വിറ്റാമിൻസുമൊക്കെ വാങ്ങിച്ചു കഴിക്കുന്നതോടുകൂടി അവരുടെ കീശയിലേക്കു പൈസ എത്തുകയും ചെയ്യും. ഇതിന്റെ മറ്റൊരു വശം എന്നു പറഞ്ഞാൽ ഈ ഡ്രഗ് കൺട്രോളുകളുടെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു പുതിയ ഇന്ടസ്ട്രിയുടെയാണ് 'neutracuetical' അതായതു ന്യൂട്രീഷ്യനും ഫാർമസിയുടെ കൂടിക്കലർന്നുള്ള അങ്ങനെ ഒരു പേരിൽ അങ്ങ് ഇറങ്ങി . ആരേലും ചോദിച്ചാലോ ഞങ്ങളാരും മോഡേൺ മെഡിസിന്റെ മരുന്ന് തരുന്നില്ല പക്ഷേ എന്താണ് ഈ സാധനം ഇതെല്ലാം ഈ പറഞ്ഞ വൈറ്റമിൻസും മിനറൽസും മറ്റു സപ്ലിമെൻസും .
പ്രധാന സപ്ലിമെൻസുകളായിട്ടു ഇവർ കൊടുക്കുന്നതിന്റെ പാർശ്വഫലങ്ങൾ പറഞ്ഞു തരാം എന്നാണ്. ആദ്യം വിറ്റാമിനറുടെ കാര്യം എടുക്കാം. A , B , C , D ,E ,K ഇത്രേയുമാണ് വിറ്റാമിൻസ് ഉള്ളത്. നമ്മുടെ ശരീരത്തിന് വളരെ ചെറിയ അളവിൽ മൈക്രോഗ്രാം , മില്ലിഗ്രാം അളവുകളിൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ നോർമൽ പ്രവർത്തനത്തിന് ആവശ്യമുള്ളൂ. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമാണ് ഇത് നമ്മുടെ ശരീരത്തിന്റെ പുറത്തു നിന്ന് ലഭിക്കുന്നതാണ് എന്നുള്ളത് ഒരു വാസ്തവമാണ്. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക നമ്മുടെ കേരളത്തിലെ നോർമൽ ഡയറ്റ് കഴിക്കുന്ന ഒരാൾക്കും ഈ vitamin deficiency ഉണ്ടാവേണ്ട ഒരു കാര്യമില്ല . അതുപോലെത്തന്നെ ഈ മൈക്രോഗ്രാമിലൊക്കെ വേണ്ടത് മില്ലിഗ്രാം കണക്കിലോ അല്ലെങ്കിൽ ഗ്രാം കണക്കിലോ വാരിവലിച്ച് കഴിക്കേണ്ട കാര്യമില്ല. അപ്പോ നിങ്ങളു ചോദിക്കും വിറ്റാമിനല്ലെ , കുറച്ചു കൂടുതൽ ചെന്നാൽ എന്ന് ഓർത്തുകൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ ? അവിടെയാണ് പ്രശ്നം. കാരണം എല്ലാ വിറ്റാമിൻസും അതിന്റെ നിശ്ചിത അളവ് കഴിഞ്ഞാൽ അത് അപകടകാരിയായി തീരും. ആദ്യം തന്നെ നമ്മുടെ ശരീരത്തിൽ ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടാവും അവസാനം മരണംവരെ സംഭവിക്കാൻ ഈ എക്സ്ട്രാ കഴിക്കുന്നത് നിങ്ങൾക്ക് ഇടയാക്കി തീർക്കും . അല്ലാതെ നിങ്ങളുടെ ഇമ്മ്യൂണിറ്റി കൂട്ടുകയോ ആയുസ്സ് കൂട്ടുകയോ അല്ലെങ്കിൽ മുഖത്തെ ചുളിവ് മാറ്റുകയോ മുടി കൊഴിച്ചിൽ കുറയ്ക്കുകയോ ഒന്നും ചെയ്യില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അത് മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർക്കേ അറിയാൻ കഴിയൂ എന്നുള്ളതും നിങ്ങൾ ഓർക്കുക.
ഇത് കൂടുതൽ കഴിച്ചാൽ കുഴപ്പമില്ലല്ലോ എന്ന് നിങ്ങൾ പറഞ്ഞെല്ലോ . അതിന്റെ കാര്യങ്ങളെക്കുറിച്ചു കടക്കാം. നമ്മുക്ക് വിറ്റാമിൻസിനെ രണ്ടായിട്ടു തിരിക്കാം. വെള്ളത്തിൽ അലിയുന്നതും വെള്ളത്തിൽ അലിയാത്തതും . വെള്ളത്തിൽ അലിയുന്നത് എന്ന് പറയുന്നത് B കോംപ്ലെക്സും C വിറ്റാമിൻസും . അത് ഇപ്പോ അകത്തേക്ക് കൂടുതൽ പോയാലും അത് മൂത്രം വഴി പുറത്തേക്കു പോകും. ഇത് വാസ്തവമാണ്. പക്ഷെ ഇതിനെക്കുറിച്ചുള്ള വിശദമായിട്ടുള്ള പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതായതു B കോംപ്ലെക്സ് വിറ്റാമിൻ കൂടുതലായി കഴിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചും B 12 കൂടുതൽ കഴിച്ചു കഴിഞ്ഞാൽ lung cancer സാധ്യത വർദ്ധിപ്പിക്കും. അതുപോലെതന്നെ നീളമുള്ള ഞരമ്പുകൾക്കു വീക്കം സംഭവിക്കും. ഈ B കോംപ്ലെക്സ് നമ്മൾ peripheral neuropathy - ക്കു ചികിത്സ കൊടുക്കുന്നതാണ് എന്ന് ഓർക്കുക. അതായതു ഒരു ഡോക്ടർ നോക്കി അതിന്റെ അളവ് അനുസരിച്ചു കൊടുക്കണം . കൂടിയാൽ അതിനു നേരെ വിപരീത ഫലം ആയിരിക്കും. പിന്നെ B 3 വിറ്റാമിൻസ് , ഇത് കൂടുതൽ കഴിച്ചാൽ കരളിന് വീക്കം ഉണ്ടാകും. ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കി പ്രവർത്തിക്കുക. ഇതുപോലെയുള്ള മരുന്ന് മാഫിയയുടെ വാക്കുകൾ കേട്ട് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാതിരിക്കുക . ഇനി അടുത്ത വിറ്റാമിൻ C , ശരീരത്തിൻറെ ടോക്സിസിറ്റി എല്ലാം മാറ്റാൻ വേണ്ടിയാണ് എല്ലാവരും വാങ്ങിച്ചു കഴിക്കുന്നത്. ഒരു കാര്യം ഓർക്കുക വിറ്റാമിൻ C കൂടുതലായാൽ നിങ്ങളുടെ കണ്ണിനു തിമിരം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു യുവത്വം നിലനിർത്താൻ D -toxin വഴി കണ്ണ് കളയാതിരിക്കുക. അടുത്ത വിറ്റാമിൻ ഗ്രൂപ്പ് fat soluble A , D ,E , K. നമ്മൾ എത്ര കഴിക്കുന്നുവോ അതനുസരിച്ചു നമ്മുടെ ശരീരത്തിലെ ഫാറ്റിലും കരളിലും സ്റ്റോർ ചെയ്‌തുകൊണ്ടേയിരിക്കും . ഇനി ആദ്യം നമ്മുടെ യൂട്യൂബർ മാരുടെ ഇഷ്ട വൈറ്റമിൻ ഡി എടുക്കാം. വൈറ്റമിൻ ഡി ഇല്ലാത്തതാണ് ശരീരത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഇക്കൂട്ടർ പറയുന്നത്. പക്ഷെ സാധാരണ ഭക്ഷണം കഴിച്ച് സാധാരണ പുറത്തെറങ്ങുന്ന ഒരാൾക്ക് വൈറ്റമിൻ ഡി സപ്ലിമെന്റിന്റെ ആവശ്യമില്ല . ഇവർ പറയുന്ന രീതിയിൽ എന്നും കഴിക്കുമോക്കെ ചെയ്ത് കഴിഞ്ഞാൽ എന്താണ് സംഭവിക്കുക? . ആദ്യം ക്ഷീണം വരും , ഭാരം കുറയും, വിശപ്പില്ലായ്മ വരും ഹൃദയത്തിൻറെ താളംതെറ്റും, മൂത്ര കല്ല് വരും, കിഡ്‌നിയ്ക്കു വീക്കം വരും. അങ്ങനെ നിരവധിയായ പ്രശ്നങ്ങൾക്ക് ഇത് കാരണമായി തീരും .
മറ്റൊരു സോഷ്യൽ മീഡിയ താരമാണ് വിറ്റാമിൻ E . ഇവരുടെയൊക്കെ ഇഷ്ട താരമാണ്. പക്ഷെ വിറ്റാമിൻ E മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ prescription ഇല്ലാതെ കഴിച്ചാൽ നിങ്ങൾക്ക് എന്താണ് സംഭവിക്കുക? നിങ്ങൾക്കു prostrate cancer വരാം, ഹൃദയാഘാതം വരാം, സ്ട്രോക്ക് വരാം, ലൈംഗീക ശേഷി നശിക്കാം , കാഴ്ച മങ്ങാം അങ്ങനെ നിരവധിയായ പ്രശ്നങ്ങൾക്ക് കാരണമായി തീരാം . വിറ്റാമിൻ E antioxidant എന്ന് പറഞ്ഞാണ് എല്ലാരും നിൽക്കുന്നത്. ഗുളിക antioxidant നു നാച്ചോറലി കിട്ടുന്ന വിറ്റാമിൻ E യുടെ antioxidant ഡിഫെക്ട് ഇല്ല എന്നുള്ളതും ഒരു ശാസ്ത്ര സത്യമാണ് എന്ന് ഓർക്കുക. അത് അറിയാവുന്നതു മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർക്ക് മാത്രമേ അറിയാവൂ എന്ന് മനസ്സിലാക്കുക. മറ്റൊരു താരമാണ് വൈറ്റമിൻ എയും കരോട്ടിനോയിഡ്സും . പക്ഷേ ഇതും സ്ഥിരമായി കഴിച്ചാൽ നിങ്ങളുടെ വിവിധ അവയവങ്ങൾക്ക് തലച്ചോറ് , ഹൃദയം , കരൾ എല്ലാത്തിനും വീക്കം ഉണ്ടാവും . അതുപോലെ തന്നെ നിങ്ങളൊരു സ്മോക്കർ കൂടിയാണെങ്കിൽ lung cancer സാധ്യത വർദ്ധിക്കുകയും ചെയ്യും. ഈ വിഷയം അവസാനിപ്പിക്കുന്നത് മുൻപ് ഇതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നിങ്ങൾക്ക് ലഭ്യമാണെങ്കിലും ഒരു പഠനം മാത്രം ഞാൻ നിങ്ങളെ കാണിക്കാം. JAMA യുടെ ഒരു പഠനമാണ്. നാൽപ്പതിനായിരം പേരിൽ നടത്തിയതാണ്. മൾട്ടി വിറ്റാമിൻ കഴിച്ചതുകൊണ്ടു ഒരു എക്സ്ട്രാ ആനൂകൂല്യം ഇല്ലാ എന്ന് നിങ്ങൾക്ക് ഈ പഠനത്തിൽ കൂടി മനസ്സിലാക്കി തരുന്നുണ്ട് . പിന്നെ വിറ്റാമിൻസിനെക്കുറിച്ചു ഒരു പ്രശസ്‌തമായ quote ഉണ്ട്. 'The Vitamin Verdict' എന്ന് പറയും. ഈ വിറ്റാമിൻസ് കഴിച്ചതുകൊണ്ടു യാതൊരു കാര്യമില്ലാ എന്നും ഗുണത്തിലേറെ ദോഷമാണ് ഉണ്ടാകുവാ എന്നാണ് ഈ quote പറയുന്നത് .
യൂട്യൂബർമാർ പ്രിസ്‌ക്രൈബ് ചെയ്യുന്ന മറ്റൊരു ഗ്രൂപ്പ് ഓഫ് സപ്ലിമെൻറ് ആണ് മിനറൽസ് അഥവാ Trace Elements - ൽ വരുന്നത്. പ്രധാനമായിട്ടും zinc , copper , manganese , magnesium , calcium ഇങ്ങനെ കുറെ മിനറൽസ് ഇവർ പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്. zinc കൊടുക്കുന്നത് പ്രതിരോധം കൂട്ടാനാണ് പക്ഷെ zinc അധികം കഴിച്ചാൽ പ്രതിരോധം കുറയുകയും ചെയ്യും അതുപോലെതന്നെ iron , copper എന്നിവയുടെ ആഗിരണം അത് ഹാനികരമായി ബാധിക്കുകയും അതിന്റെ കുറവ് നമ്മുക്ക് ഉണ്ടാവുകയും ചെയ്യും. ഈ selenium കൊടുക്കുന്നത് മുടി വളരാനും, ഓർമ്മ കൂടാനും എന്നൊക്കെ പറഞ്ഞാണ്. പക്ഷെ selenium ധാരാളമായി കഴിച്ചാൽ മുടി കൊഴിയും, നഖം കൂടുതലായിട്ട് പൊടിയും . അതുപോലെ തന്നെയാണ് ഈ manganese , magnesium വും .ഉറക്കത്തിന് , ശരീര ശക്തിക്കുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. പക്ഷേ അതൊക്കെ നിങ്ങളുടെ ശരീരത്തിന് കൂടുതൽ ദോഷങ്ങളെ ഉണ്ടാക്കുകയുള്ളൂ . ഒരു കാര്യം മനസ്സിലാക്കുക ഇതൊക്കെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ആണ് അത് നമ്മുടെ സാധാരണ ഭക്ഷണത്തിൽ കൂടി വേണം നമ്മുക്ക് ലഭിക്കാൻ. മറ്റൊരു ഇഷ്ട സപ്ലിമെൻറ് ആണ് ഒമേഗ ത്രി . ഒരു കാര്യം മനസ്സിലാക്കുക ഒമേഗ ത്രി ഒരു പരിധിയിൽ കൂടുതൽ കഴിച്ചാൽ നിങ്ങൾക്ക് അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക . അതുപോലെതന്നെ ഒമേഗ ത്രി കൂടുതലായാൽ ഇവര് നിങ്ങളുടെ പ്രതിരോധം കൂട്ടാനാണ് പറയുന്നതെങ്കിലും നമ്മുടെ anti inflammatory effect കൊണ്ട് നമ്മുടെ പ്രതിരോധം കുറയുകയാണ് യഥാർത്ഥത്തിൽ ചെയ്യുക.
ഇതിന്റെ മെസ്സേജ് എന്ന് പറഞ്ഞാൽ വൈറ്റമിൻസും മിനറൽസും എസെൻഷ്യൽ fatty acids - മെല്ലാം നമുക്ക് പുറത്തുനിന്ന് ഭക്ഷണത്തിൽനിന്ന് കിട്ടേണ്ടതാണ് അത് നമുക്ക് ആവശ്യമാണ് നമ്മൾ കഴിക്കേണ്ടതാണ് . പക്ഷേ അത് നമ്മുടെ സാധാരണ ഭക്ഷണത്തിൽ കൂടിയാണ് നമുക്ക് ലഭിക്കേണ്ടത് . കേരളത്തിലെ സാധാരണ ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് അതെല്ലാം ലഭിക്കുന്നുണ്ട്. അപ്പൊ സപ്ലിമെൻറ് ആർക്കെങ്കിലും വേണ്ടാ എന്ന് വേണം ഗർഭിണികൾ , അതുപോലെ തന്നെ ചില വിട്ടുമാറാത്ത അസുഖം ഉള്ളവർ , ഏതെങ്കിലും മരുന്നു കഴിക്കുന്നവർ തുടങ്ങിയവർക്കു സപ്ലിമെൻറ് ആവശ്യമാണ്. അത് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു മോഡേൺ മെഡിസിൻ ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്യുന്ന സമയത്തേക്ക് മാത്രം. അതുപോലെതന്നെ ഈ പരിധിയില്ലാതെ സപ്ലിമെൻറ് കഴിച്ചു കഴിഞ്ഞാൽ കാൻസർ , ഹൃദയാഘാതം , രക്താതിമർദ്ദം , വൃക്ക ക്ഷതം എന്നിവയൊക്കെ കൂട്ടത്തിൽ തന്നെ വരും എന്നുകൂടി നിങ്ങൾ ഓർക്കുക. യഥാർത്ഥത്തിൽ ആരാണ് മരുന്ന് മാഫിയ? ഇതുപോലെയുള്ള neutracueticals ഉം അതുപോലെ തന്നെ മിനറൽസും വിറ്റാമിൻസുമൊക്കെ പ്രിസ്‌ക്രൈബ് ചെയ്യുകയും ആൾക്കാരെ കഴിക്കാൻ പ്രേരിപ്പിക്കുന്ന ഇവരെയല്ലേ മരുന്ന് മാഫിയ എന്ന് വിളിക്കേണ്ടത്.